കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി: പെരുന്നാളിന് മാംസം പൊതുകശാപ്പ് ശാലയില്‍ നിന്ന് വാങ്ങണമെന്ന്

  • By Meera Balan
Google Oneindia Malayalam News

അബുദാബി: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച അബുദാബിയില്‍ കൂടുതല്‍ കശാപ്പുശാലകള്‍ തുറക്കുന്നു. മുന്‍സിപ്പാലിറ്റിയാണ് പൊതു കശാപ്പുശാലാകള്‍ തുറക്കുന്നത്. ഈദ് ആഘോഷിയ്ക്കുന്നവര്‍ സര്‍ക്കാര്‍ അംഗീകൃത കശാപ്പു ശാലകളില്‍ നിന്ന് മാത്രമേ മാംസം വാങ്ങാവൂ എന്ന് മുന്‍സിപ്പാലിറ്റി അധികൃതര്‍ കര്‍ശനമായി നിര്‍ദ്ദേശിയ്ക്കുന്നു.

വീടുകളിലോ മറ്റ് റസിഡന്‍ഷ്യല്‍ ഏരിയകളിലോ കശാപ്പ് നടത്താന്‍ പാടില്ലെന്നും ഇത്തരം മാംസം വില്‍ക്കരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിയ്ക്കുന്നു. ആരോഗ്യപ്രശന്ങ്ങള്‍ ഉണ്ടാക്കുന്നതതിനാലാണ് ഇത്തരം കശാപ്പുകള്‍ അനുവദിയ്ക്കാത്തതെന്നും അധികൃതര്‍ പറയുന്നു.

Abu Dhabi

പൊതു കാശപ്പുശാലകളില്‍ കന്നുകാലികള്‍ക്കും മറ്റും കൃത്യമായ വൈദ്യ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് കശാപ്പ് ചെയ്യുന്നതെന്നും അധികൃതര്‍. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിയ്ക്കുന്ന കശാപ്പ് ശാലകള്‍ക്കെതിരെ കര്‍ശന നിലപാടെടുക്കുമെന്നും അധികൃതര്‍. ഈദ് ദിനത്തില്‍ പുലര്‍ച്ചെ മുതല്‍ രാത്രിയോളം പൊതു കശാപ്പ് ശാലകള്‍ പ്രവര്‍ത്തിയ്ക്കും

English summary
Abu Dhabi Municipalities prepare public abattoirs for Eid Al Fitr
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X