കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി: നിലവാരം പുലര്‍ത്തിയില്ല; 24 സ്‌കൂളുകളുടെ അഡ്മിഷന്‍ നിര്‍ത്തലാക്കി

Google Oneindia Malayalam News

അബുദാബി: മോശം പ്രകടനം കാഴ്ചവച്ചതിനെ തുടര്‍ന്ന് യുഎഇയിലെ 24 സ്‌കൂളുകള്‍ക്കെതിരെ അബുദാബി എഡുക്കേഷന്‍ കൗണ്‍സിലിന്റെ നടപടി. കുറ്റക്കാരാണെന്ന് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയ 24 സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ ഇതോടെ റദ്ദാക്കി. വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ നിരവധി തവണ സന്ദര്‍ശിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്‌കൂളുകള്‍ക്കെതിരെയാണ് വകുപ്പിന്റെ നടപടി.

വിദ്യാഭ്യാസ വകുപ്പ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത് ആദ്യമായാണ്. നിലവാരം പുലര്‍ത്താത്ത സ്‌കൂളുകള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ആരംഭിക്കുകയാണെന്ന് വ്യക്തമാക്കിയ ശേഷമായിരുന്നു പ്രവേശനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളുകള്‍ക്ക് നോട്ടീസയച്ചത്. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രധാന ഉദ്ദേശ്യമെന്ന് അബുദാബി എഡ്യുക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ അലി അല്‍ നുഐമി പറഞ്ഞു.

dubai

നിലവാരത്തിലും പഠനത്തിലും മോശം നിലവാരം കാഴ്ച വെയ്ക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അനുഐമി വ്യക്തമാക്കി. നിലവാരം മെച്ചപ്പെടുത്തുന്നതുവരെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളിലേക്കുള്ള പ്രവേശനവും വിദ്യാഭ്യാസ വകുപ്പ് ഇതോടെ നിര്‍ത്തിവെച്ചിട്ടുണ്ട്.

English summary
Abudabi suspends students registration of 24 private schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X