കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമ ലംഘനം, വിദേശികള്‍ പെടും,സൗദിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന 456 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

സൗദിയുടെ കിഴക്കന്‍ പ്രവശ്യയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന 456 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സമിതിയാണ് നടപടിയെടുക്കുന്നത്.

  • By Akhila
Google Oneindia Malayalam News

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന 456 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സമിതിയാണ് നടപടിയെടുക്കുന്നത്. ഷോപ്പിങ് സെന്ററുകള്‍, കഫ്റ്റീരിയ, വിവിധ ട്രേഡിങ് കമ്പിനികള്‍ തുടങ്ങി വിദേശികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി ആരംഭിച്ചിരിക്കുന്നത്.

ചെറുകിട സ്ഥാപനങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്ന സമിതിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് പുതിയ നടപടി. സമിതി അന്വേഷണം തുടരുമെന്നും കടുത്ത നടപടി സ്വീകരിക്കുമെന്നും വാണിജ്യമന്ത്രാലയം അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ 456 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതായും 345 വിദേശികളെ പ്രോസിക്യൂട്ട് ചെയ്തതായും കമ്മിറ്റി അറിയിച്ചു.

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച് മന്ത്രാലയത്തിന് ആവശ്യമായ എല്ലാ വിവരങ്ങളും കിഴക്കന്‍ പ്രവശ്യ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ കീഴിലുള്ള കോമേഷ്യല്‍ മേധാവി വ്യക്തമാക്കി. രാജ്യത്തെ മുഴുവന്‍ ചെറുകിട സംരംഭങ്ങളെ കുറിച്ചും പ്രത്യേക സമിതി സൂഷ്മമായ അന്വേഷണം നടത്തി വരികയാണ്. മിക്ക ചെറുകിട സ്ഥാപനങ്ങളും നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്.

വിദേശികള്‍ മാത്രമല്ല

വിദേശികള്‍ മാത്രമല്ല

ചെറുകിട വ്യവസായത്തിലൂടെ ലഭിക്കുന്ന പണം കള്ളപ്പണമായാണ് വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പരിശോധനകളില്‍ പിടിക്കപ്പെടുന്ന സ്വദേശികള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും അടച്ച് പൂട്ടാന്‍ എല്ലാ സ്വദേശികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പുതിയ നീക്കം

പുതിയ നീക്കം

കഴിവുള്ള ആളുകള്‍ക്ക് ചെറുകിട വ്യാപാര മേഖലയില്‍ നിരവധി അവസരങ്ങള്‍ തുറന്ന് കാട്ടുന്നതിന് പുതിയ നീക്കം സഹായിക്കുമെന്നാണ് മന്ത്രാലയത്തിന്റെ നീക്കം. എണ്ണ, വാതകം മേഖലകള്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുള്ള മേഖലയാണ് ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍.

കൂടുതല്‍ സമയം

കൂടുതല്‍ സമയം

ജോലി സമയമാണ് ഇവിടെ നിന്നും തൊഴിലാളികളെ അകറ്റി നിര്‍ത്തുന്നത്. വിദേശ തൊഴിലാളികളാണ് ഇവിടെ കൂടുതലും ജോലി ചെയ്യുന്നത്. 14 മുതല്‍ 18 വരെയാണ് ഇവിടുത്തെ ജോലി സമയം.

English summary
Action against business houses in saudi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X