കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ മലയാളികളെ അടച്ചാക്ഷേപിച്ച താരം ഹരിശ്രീ യൂസഫ് ക്ഷമ ചോദിച്ചു, നാണംകെട്ട സംഭവം

  • By Sruthi K M
Google Oneindia Malayalam News

പ്രവാസി മലയാളികളെ പരസ്യമായി പരിഹസിച്ച കോമഡി താരവും ടെലിവിഷന്‍ നടനുമായ ഹരിശ്രീ യൂസഫ് ഒടുവില്‍ ക്ഷമ ചോദിച്ചു. മലയാളികള്‍ക്കു മുഴുവന്‍ നാണക്കേടുണ്ടാക്കിയ സംഭവം വിവാദമായതോടെയാണ് താരം ക്ഷമ ചോദിച്ച് രംഗത്തെത്തിയത്. മഴവില്‍ മനോരമയിലെ റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന ഷോയ്ക്കിടെയായിരുന്നു ഹരിശ്രീ യൂസഫ് അയര്‍ലണ്ട് മലയാളികളെ അടച്ചാക്ഷേപിച്ചത്.

ഒരു വിദേശയാത്രയുടെ അനുഭവം പങ്കുവെയ്ക്കവെയാണ് വിദേശ മലയാളികളെ താരം പരിഹസിച്ചത്. സംഭവം ഒരു ഹാസ്യരൂപേണയാണ് താരം അവതരിപ്പിച്ചത്. മലയാളികളുടെ പൊതു സ്വഭാവത്തെയാണ് താരം പരിഹസിച്ചത്. വിദേശയാത്ര പോയ ചലച്ചിത്ര താരങ്ങളെ പ്രവാസി മലയാളികള്‍ തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ മത്സരിച്ചതിനെക്കുറിച്ചാണ് ഹരിശ്രീ യൂസഫ് പറഞ്ഞത്. സംഭവം എന്തായിരുന്നുവെന്ന് നോക്കാം...

മലയാളികളെ അടച്ചാക്ഷേപിച്ചു

മലയാളികളെ അടച്ചാക്ഷേപിച്ചു

അയര്‍ലണ്ട് മലയാളികളെ അടച്ചാക്ഷേപിക്കുന്ന രീതിയിലായിരുന്നു ഹരിശ്രീ യൂസഫിന്റെ പരാമര്‍ശം. അനുഭവം പങ്കുവെയ്ക്കവെയാണ് വിദേശ മലയാളികളെ താരം പരിഹസിച്ചത്.

മലയാളികളുടെ പൊതുസ്വഭാവം

മലയാളികളുടെ പൊതുസ്വഭാവം

അയര്‍ലണ്ടിലെത്തിയ ചലച്ചിത്ര താരങ്ങളെ പ്രവാസി മലയാളികള്‍ തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ മത്സരിച്ചുവെന്നാണ് താരം പറഞ്ഞത്.

കോമഡി രൂപത്തില്‍

കോമഡി രൂപത്തില്‍

മഴവില്‍ മനോരമയിലെ റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന ഷോയ്ക്കിടെയായിരുന്നു സംഭവം. അയര്‍ലണ്ട് മലയാളികളുടെ സ്വഭാവത്തെ ഒരു ഹാസ്യപരമായിട്ടാണ് താരം അവതരിപ്പിച്ചത്.

വിമര്‍ശനങ്ങള്‍

വിമര്‍ശനങ്ങള്‍

സംഭവം കോമഡിയായിരുന്നുവെങ്കിലും പരിപാടി കണ്ട അയര്‍ലണ്ട് മലയാളികളെ ഇതു വേദനിപ്പിച്ചു. സോഷ്യല്‍ മീഡിയയിലൂടെ യൂസഫിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

പ്രവാസികള്‍ പറയുന്നത്

പ്രവാസികള്‍ പറയുന്നത്

മാസങ്ങള്‍ നീണ്ട ഒരുക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ചിലരുടെ സ്വന്തം റിസ്‌കിലാണ് ചലച്ചിത്ര താരങ്ങളെ വിദേശ രാജ്യങ്ങളിലേക്ക് പരിപാടിക്കായി എത്തിക്കുന്നത്. ഒരു നല്ല ഹോട്ടലില്‍ താമസിപ്പിക്കുന്നതിനേക്കാള്‍ സുരക്ഷിതത്വം നല്‍കിയാണ് താരങ്ങളെ മലയാളികളുടെ വീടുകളില്‍ താമസിപ്പിക്കുന്നത്. മലയാളികളുടെ സ്‌നേഹവും ബഹുമാനവുമെല്ലാം നേരിട്ട് അനുഭവിക്കുമ്പോള്‍ ഈ കലാകാരന്മാര്‍ തങ്ങളെ പരിഹസിക്കുകയല്ല വേണ്ടിയിരുന്നതെന്ന് പ്രവാസികള്‍ പറയുന്നു.

ക്ഷമ ചോദിച്ചു

ക്ഷമ ചോദിച്ചു

താന്‍ ആരെയും അപമാനിക്കുകയായിരുന്നില്ലെന്നാണ് ഹരിശ്രീ യൂസഫ് പറഞ്ഞത്. ഒരു അനുഭവം കോമഡിയായി അവതരിപ്പിച്ചൂവെന്ന് മാത്രം. അത്തരമൊരു പരാമര്‍ശം പ്രവാസി മലയാളികളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നതായും യൂസഫ് പറഞ്ഞു.

സായിപ്പിന്റെ ക്ലീനര്‍

സായിപ്പിന്റെ ക്ലീനര്‍

പ്രവാസി മലയാളികള്‍ സായിപ്പിന്റെ ക്ലീനറാണെന്നും യൂസഫ് പരിസഹിക്കുകയുണ്ടായി.

മനോരോഗികള്‍

മനോരോഗികള്‍

രാത്രി മുഴുവന്‍ ഉറങ്ങാന്‍ വിടാതെ ഫോട്ടോയെടുപ്പിക്കുന്ന മനോരോഗികളായി പ്രവാസി മലയാളികളെ യൂസഫ് ചിത്രീകരിച്ചെന്നും വിമര്‍ശനങ്ങളുണ്ട്.

വീഡിയോ കണ്ടു നോക്കൂ

ഹരിശ്രീ യൂസഫ് പ്രവാസി മലയാളികളെ പരിസഹിച്ച് കോമഡി അവതരിപ്പിക്കുന്ന വീഡിയോ കണ്ടു നോക്കൂ.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Actor Harisree yousuf apologize to pravasi malayalees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X