കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

13 മിനിറ്റ് കട്ട് ചെയ്യും..!! മോണ്‍സ്റ്ററിന് ബഹ്‌റൈനില്‍ പ്രദര്‍ശനാനുമതി എന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: മോഹന്‍ലാല്‍ - വൈശാഖ് കൂട്ടുകെട്ടിലിറങ്ങുന്ന മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിന് ചില ഗള്‍ഫ് രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ബഹ്‌റൈനില്‍ ചിത്രത്തിന് വിലക്കില്ല എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ബഹ്‌റൈനില്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

നേരത്തെ യു എ ഇ ഒഴികെ ഉള്ള ജി സി സി രാജ്യങ്ങളില്‍ മോണ്‍സ്റ്ററിന് വിലക്കേര്‍പ്പെടുത്തി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നത്. ക്വീര്‍ രംഗങ്ങള്‍ ഉള്ളതിനാലാണ് യു എ ഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത് എന്നും പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

1

ചില ഗള്‍ഫ് രാജ്യങ്ങള്‍ സിനിമ റീ സെന്‍സറിംഗ് ചെയ്യണം എന്ന നിലപാടും സ്വീകരിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് ബഹ്‌റൈനില്‍ നിന്ന് പുറത്ത് വരുന്നത്. ബഹ്‌റൈനില്‍ 13 മിനിറ്റ് ദൈര്‍ഘ്യം വരുന്ന സിനിമയിലെ രംഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

സന്ദീപാനന്ദഗിരിയുടെ ആശ്രമം ചികിത്സാകേന്ദ്രമാക്കാന്‍ ആലോചനയുമായി ഔഷധി; പരിശോധന നടത്തിസന്ദീപാനന്ദഗിരിയുടെ ആശ്രമം ചികിത്സാകേന്ദ്രമാക്കാന്‍ ആലോചനയുമായി ഔഷധി; പരിശോധന നടത്തി

2

എന്റര്‍ടൈന്‍മെന്റ് ട്രാക്കറും കോളമിസ്റ്റുമായ ശ്രീധര്‍ പിള്ള ബഹ്‌റൈനിലെ മോണ്‍സ്റ്ററിന്റെ വിലക്ക് നീക്കിയതായി ട്വീറ്റ് ചെയ്തിട്ടുണ്ട്. മറ്റ് ജി സി സി രാജ്യങ്ങളിലെ വിലക്ക് നീക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ക്ലിയറന്‍സിനായി സിനിമയുടെ നിര്‍മ്മാതാക്കള്‍ കാത്തിരിക്കുകയാണ്.

'എന്റെ ഇടതുപക്ഷത്തില്‍ സിപിഎമ്മും സിപിഐയും ഇല്ല... പു.ക.സ കാലഹരണപ്പെട്ട സംഘടന'; വിമര്‍ശിച്ച് ജോയ് മാത്യു'എന്റെ ഇടതുപക്ഷത്തില്‍ സിപിഎമ്മും സിപിഐയും ഇല്ല... പു.ക.സ കാലഹരണപ്പെട്ട സംഘടന'; വിമര്‍ശിച്ച് ജോയ് മാത്യു

3

കുവൈറ്റില്‍ മോണ്‍സ്റ്ററിന് വിലക്കുണ്ട്. സെന്‍സിറ്റീവായ കണ്ടന്റ് ഉള്ളതിനാലാണ് കുവൈറ്റ് മന്ത്രാലയത്തിന്റെ സെന്‍സര്‍ പൂര്‍ത്തിയാക്കാന്‍ ചിത്രത്തിന് സാധിക്കാതിരുന്നത്. നേരത്തെ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്ന സിനിമയും കുവൈത്ത് ബാന്‍ ചെയ്തിരുന്നു. പലയിടത്തും മോണ്‍സ്റ്ററിന്റെ ഷോകളെല്ലാം റദ്ദാക്കിയതായും ഇതിന് പകരം നിവിന്‍ പോളിയുടെ പടവെട്ട് പ്രദര്‍ശിപ്പിക്കും എന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

'ഞങ്ങളോട് അന്ന് പറഞ്ഞത് ഭാര്യയാണ് എന്ന്..'; എല്‍ദോസ് കുന്നപ്പിള്ളിക്ക് കുരുക്കായി പൊലീസിന്റെ മൊഴിയും'ഞങ്ങളോട് അന്ന് പറഞ്ഞത് ഭാര്യയാണ് എന്ന്..'; എല്‍ദോസ് കുന്നപ്പിള്ളിക്ക് കുരുക്കായി പൊലീസിന്റെ മൊഴിയും

4

ഒക്ടോബര്‍ 21-ന് ദീപാവലി റിലീസായാണ് മോണ്‍സ്റ്റര്‍ എത്തുന്നത്. സസ്‌പെന്‍സ് ത്രില്ലറായൊരുങ്ങുന്ന ചിത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. മലയാളത്തില്‍ ആദ്യമായായിരിക്കും ഇങ്ങനെയൊരു പ്രമേയം ഇത്ര ധൈര്യപൂര്‍വം അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

English summary
Actor Mohanlal's upcoming film Monster's ban lifted by Bahrain, reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X