• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ഗോള്‍ഡന്‍ വിസ കിട്ടിയ മൊയ്തീന്‍... കാരുണ്യക്കടല്‍, പഴയ ചുമട്ടുതൊഴിലാളി

Google Oneindia Malayalam News

പിതാവിന്റെ അപ്രതീക്ഷിത വിയോഗ ശേഷം കുടുംബ ഭാരം ഏറ്റെടുക്കേണ്ടി വന്നപ്പോള്‍ ആ 17കാരന്‍ പകച്ചുനിന്നില്ല. വിധി തന്നിലേല്‍പ്പിച്ച ഉത്തരവാദിത്തം ഏറ്റെടുത്തതോടെ പഠനം മുടങ്ങി. ചുമടെടുക്കല്‍ ഉള്‍പ്പെടെ കിട്ടുന്ന എല്ലാ ജോലിയും ചെയ്തു. ഗള്‍ഫിനെ പറ്റി കേട്ടറിവുണ്ടായിരുന്ന കാലമാണത്. ബന്ധുവിന്റെ പരിചയത്തില്‍ ലോഞ്ചില്‍ യാത്രയ്ക്കുള്ള അവസരം തരപ്പെടുത്തി. പിന്നീട് ഒരുമാസത്തോളം നീണ്ട കടല്‍ യാത്ര. കോഴിക്കോട് നിന്നുള്ള ആ യാത്ര അവസാനിച്ചത് യുഎഇയിലെ ഖോര്‍ഫക്കാനില്‍.

നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമായ ആ 17കാരന്‍ ഇന്ന് മലപ്പുറത്തുകാര്‍ക്ക് സുപരിചിതനായ തിരൂര്‍ സ്വദേശി പാറപ്പുറത്ത് മൊയ്തീന്‍ എന്ന ബാവ ഹാജി. കഴിഞ്ഞദിവസം യുഎഇ അദ്ദേഹത്തിന് ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചു. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ടൊവിനോയുമെല്ലാം സ്വന്തമാക്കിയ ഗോള്‍ഡന്‍ വിസ. യുഎഇയില്‍ ഒട്ടേറെ സ്ഥാപനങ്ങളുള്ള ബാവ ഹാജിയുടെ ജീവിതം ആര്‍ക്കും ആവേശമാണ്....

കുഞ്ഞാലിക്കുട്ടിക്കും മുഈനലി തങ്ങള്‍ക്കും നോട്ടീസ്; നെഞ്ചിടിപ്പോടെ മുസ്ലിം ലീഗ്, ഇഡിയുടെ നിര്‍ണായക നീക്കംകുഞ്ഞാലിക്കുട്ടിക്കും മുഈനലി തങ്ങള്‍ക്കും നോട്ടീസ്; നെഞ്ചിടിപ്പോടെ മുസ്ലിം ലീഗ്, ഇഡിയുടെ നിര്‍ണായക നീക്കം

1

പിതാവിന്റെ മരണത്തോടെ ദാരിദ്ര്യത്തിലേക്ക് നീങ്ങിയ കുട്ടിക്കാലത്തോട് പടവെട്ടിയാണ് മൊയ്തീന്‍ ഇന്ന് കാണുന്നതെല്ലാം പിടിച്ചടക്കിയത്. 17ാം വയസില്‍ ലോഞ്ചില്‍ കയറി യുഎഇയിലെത്തിയ അദ്ദേഹത്തിന് മുന്നില്‍ തെളിഞ്ഞ വഴി അത്ര എളുപ്പമേറിയതായിരുന്നില്ല. തളര്‍ന്നിരിക്കാന്‍ തയ്യാറായില്ല. അന്വേഷിച്ചു... പുതിയ വഴികള്‍ കണ്ടെത്തി.

2

യുഎഇയിലെത്തിയ ശേഷം പലവിധ ജോലികള്‍ ചെയ്തു. അസുഖം ബാധിച്ച് കാലിന് ബലക്കുറവ് അനുഭവപ്പെട്ട വേളയിലും മനസ് തളര്‍ന്നില്ല. വിശപ്പിന്റെ രുചി ഒട്ടേറെ അനുഭവിച്ച ആ ബാലന് ചുമടെടുക്കുന്ന തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്നു. ശേഷം കച്ചവടത്തിലേക്ക് മാറി. യുഎഇ സ്വദേശിയുമായുള്ള പരിചയമാണ് പിന്നീട് ജീവിതം മാറ്റിമറിച്ചത്.

3

മൊയ്തീന്റെ അധ്വാന ശീലം നന്നേ ഇഷ്ടപ്പെട്ട അറബി കൂടെ കൂട്ടി. ദുബായ് ദേര മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യാന്‍ അവസരം നല്‍കി. പിന്നീട് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍. കടകള്‍ വിപുലീകരിച്ചു. കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപാരം വ്യാപിപ്പിച്ചു. ഇന്ന് വിവിധ രാജ്യങ്ങളില്‍ സ്ഥാപനങ്ങളും ജോലിക്കാരുമുള്ള എഎകെ ഗ്രൂപ്പിന്റെ ചെയര്‍മാനാണ് മൊയ്തീന്‍ക്കുട്ടി എന്ന ബാവ ഹാജി. യുഎഇയിലെ വലിയ പഴം പച്ചക്കറി വ്യാപാര സ്ഥാപനമാണ് എഎകെ ഗ്രൂപ്പ്.

4

ദാരിദ്ര്യവും കഷ്ടപ്പാടും നന്നായി അറിയാവുന്ന ബാവ ഹാജി അശരണരുടെ കണ്ണീരൊപ്പുന്നതില്‍ ഒരുപടി മുന്നിലാണ്. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്. ആ സഹായ ഹസ്തം സ്വീകരിച്ചവരില്‍ മത-ജാതി ഭിന്നതകളില്ല. എല്ലാവര്‍ക്കും ഒരുപോലെ നന്മ ചെയ്യുന്ന ബാവ ഹാജി തികഞ്ഞ മതവിശ്വാസി കൂടിയാണ്. 10 വര്‍ഷം കാലാവധിയുടെ ഗോള്‍ഡന്‍ വിസ ബാവ ഹാജിക്ക് യുഎഇ ഭരണകൂടം അനുവദിക്കുമ്പോള്‍ അത് കഠിനാധ്വാനത്തിനുള്ള അംഗീകാരം കൂടിയാണ്. അദ്ദേഹത്തിന്റെ മകനും മരുമകനും യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.

5

മലയാള സിനിമാ താരങ്ങളില്‍ ആദ്യമായി യുഎഇയുടെയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചത് മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ്. ഇരുവരും യുഎഇയിലേക്ക് പോയതും വിസ സ്വീകരിച്ചതും കഴിഞ്ഞ മാസമാണ്. പിന്നീട് ടൊവിനോ തോമസിനും ഗോള്‍ഡന്‍ വിസ ലഭിച്ചു. നടി നൈല ഉഷയും വിസ സ്വീകരിച്ച വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു.

കോണ്‍ഗ്രസിനെ വെട്ടിലാക്കി ശശി തരൂര്‍; ആര്‍എസ്എസ് പുസ്തകങ്ങളില്‍ വേറിട്ട നിലപാട്, അഭിപ്രായം ഇങ്ങനെകോണ്‍ഗ്രസിനെ വെട്ടിലാക്കി ശശി തരൂര്‍; ആര്‍എസ്എസ് പുസ്തകങ്ങളില്‍ വേറിട്ട നിലപാട്, അഭിപ്രായം ഇങ്ങനെ

6

വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. എംഎ യൂസഫലി ഉള്‍പ്പെടെയുള്ള വ്യവസായികള്‍ക്ക് നേരത്തെ വിസ ലഭിച്ചിരുന്നു. യുഎഇ സാംസ്‌കാരിക വകുപ്പ് മുന്‍കൈ എടുത്താണ് കലാകാരന്‍മാര്‍ക്ക് ഈ വിസ അനുവദിക്കുന്നത്. ഇവരുടെ സാന്നിധ്യം യുഎഇക്ക് അനുകൂലമാക്കാനുള്ള പരിപാടികളും സംഘടിപ്പിക്കുമെന്നാണ് വിവരം.

7

നേരത്തെ സാനിയ മിര്‍സ, ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. പിന്നീടാണ് മോഹന്‍ലാലിനും മമ്മൂട്ടിക്കും നല്‍കിയത്.
കരുനാഗപള്ളി ഇടക്കുളങ്ങര സ്വദേശി നിജോ സോമന് ഗോള്‍ഡന്‍ വിസ ലഭിച്ചതും വലിയ വാര്‍ത്തയായിരുന്നു. യുഎഇയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ജോലി ചെയ്യുന്നു ഈ യുവാവ്. ഗ്യാസ് സിലിണ്ടര്‍ വിതരണം, ഫിറ്റ്‌നസ് സ്ഥാപനങ്ങള്‍ എന്നീ മേഖലയിലാണ് നിജോയുടെ പ്രവര്‍ത്തനം.

cmsvideo
  Mohanlal reminds Mammootty to wear mask
  English summary
  After Mammootty, Mohanlal Now Tirur Native Moideen Kutty Alias Bava Haji gets UAE Golden Visa
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X