കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴവെള്ളപ്പാച്ചിലില്‍ അകപ്പെട്ട പ്രവാസികളെ സാഹസികമായി രക്ഷപ്പെടുത്തി അജ്മന്‍ പൊലീസ്

  • By ജാനകി
Google Oneindia Malayalam News

അജ്മന്‍: യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത് മുതല്‍ പൊലീസും സൈന്യവും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറായിരുന്നു. മഴക്കെടുതിയില്‍ മരണത്തെ മുഖാമുഖം കണ്ടവരെ ജീവിതത്തിലേയ്ക്ക് തിരികെ എത്തിച്ച അജ്മന്‍ പൊലീസ് മാതൃകയാകുന്നു.

മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ട് പോയ സ്വദേശികളേയും പ്രവാസികളേയും രക്ഷപ്പെടുത്തിയാണ് അജ്മന്‍ പൊലീസ് മാതൃകയായിത്. മഴയില്‍ റോഡുകളും, താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. രക്ഷാപ്രവര്‍ത്തനം ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ പ്രതികൂലമായ കാലാവസ്ഥ വെല്ലുവിളിയായി. ഇതിനെയെല്ലാം അതിജീവിച്ചാണ് പൊലീസ് ദുരിതബാധിതരെ രക്ഷപ്പെടുത്തിയത്.

പേമാരിയില്‍

പേമാരിയില്‍

അജ്മനില്‍ പെയ്ത പേമാരിയില്‍ അപകടകരമായ വിധത്തില്‍ ഒറ്റപ്പെട്ട് പോയ 2 സ്വദേശികളേയും 11 പ്രവാസികളേയുമാണ് അജ്മന്‍ പൊലീസ് രക്ഷപ്പെടുത്തിയത്.

മസ്‌ഫോട്ട് താഴ് വര

മസ്‌ഫോട്ട് താഴ് വര

മസ്‌ഫോട്ട് താഴ് വരയിലാണ് മഴ കനത്ത നാശം വിതച്ചത്. മഴ വെള്ളത്തില്‍ പല വാഹനങ്ങളും ഒലിച്ചുപോയി.

അകപ്പെട്ട

അകപ്പെട്ട

മഴവെള്ളത്തില്‍ ഒഴുകിപ്പോയ കാറില്‍ നിന്ന് അതിസാഹസികമായി 2 സ്വദേശികളെ പൊലീസ് രക്ഷിച്ചു

പ്രവാസികള്‍

പ്രവാസികള്‍

ഒറ്റപ്പെട്ട് പോയ 11 പ്രവാസികളേയും പൊലീസ് രക്ഷിച്ചു

തീര്‍ന്നില്ല

തീര്‍ന്നില്ല

വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങാന്‍ ആകാതെ വെള്ളക്കെട്ടില്‍ അകപ്പെട്ട് 16 യാത്രക്കാരേയും അജ്മന്‍ പൊലീസ് രക്ഷിച്ചതായി പൊലീസ് മേധാവി ബ്രിഗേഡിയര്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്ള അല്‍ നുവൈമി പറഞ്ഞു

വീഡിയോ

അജ്മനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം, വീഡിയോ

English summary
Ajman Police rescues residents, workers from waterlogged valley.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X