കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാഹിത്യ ശില്പ്പശാല സമാപിച്ചു

Google Oneindia Malayalam News

ദുബായ് : യുഎഇ വായനാവര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ അക്ഷരകൂട്ടവും സാന്ത്വനവും ചേര്‍ന്ന് സംഘടിപ്പിച്ച മൂന്ന് ദിവസത്തെ സാഹിത്യ ശില്പ്പശാല വിവിധ പരിപാടികളോടെ സമാപിച്ചു. ശ്രീ പെരുമ്പടവം ശ്രീധരന്‍ , ശ്രീമതി ലോപ എന്നിവര്‍ ചേര്‍ന്ന് നയിച്ച അധ്യാപക ശില്‍പശാല അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന നിറഞ്ഞ സദസ്സിനാല്‍ വിജ്ഞാനപ്രദമായി. ഗള്‍ഫിലെ മലയാളമാധ്യമങ്ങളുടെ പ്രസക്തി എന്ന വിഷയത്തില്‍ മാധ്യമശില്‍പ്പശാല നടന്നു. സാഹിത്യകാരന്മാരായ ശ്രീ എന്‍എസ് മാധവന്‍ , ശ്രീ പെരുമ്പടവം ശ്രീധരന്‍ എന്നിവര്‍്‌ക്കൊപ്പം യുഎഇയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തു.

മാധ്യമരംഗം മൊത്തത്തില്‍ മാറ്റത്തിന് തയ്യാറെടുക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം നിലനില്‍പ്പിനു തന്നെ ഭീഷണി ആയേക്കാമെന്നും ശ്രീ എന്‍എസ് മാധവന്‍ അഭിപ്രായപ്പെട്ടു. ശ്രീ കെ.കെ മൊയ്തീന്‍്‌കോയ മോഡറേറ്ററായിരുന്നു. കുട്ടികള്‍ക്കായി സംഘടിപ്പിച്ച ശില്‍്പ്പശാലയില്‍ വരൂ നമുക്ക് എഴുതിത്തുടങ്ങാം എന്ന വിഷയത്തില്‍ ശ്രീമതി ലോപ, ശ്രീ കുരീപ്പുഴ ശ്രീകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നടത്തി.

aksharakkottam-01

സമാപന സമ്മേളനം അറബ് കവി ശ്രീ ശിഹാബ് ഗാനീം ഉദ്ഘാടനം ചെയ്തു. ഒരു രാജ്യത്തിന്റെയാകെ ചലനങ്ങളെ മാറ്റിമറിക്കാന്‍ വായനയിലൂടെ സാധിക്കുമെന്ന് സമാപന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. യുഎഇയുടെ വായനവര്‍ഷാചരണത്തിന് അദ്ദേഹം ആശംസകളര്‍പ്പിച്ചു. പുതിയ കാലത്ത് മാനവികതയുടെ കവിതകള്‍ ഉയര്‍ന്നു വരുന്നത് അറബ് ലോകത്തു നിന്നായിരിക്കുമെന്ന് ആശംസകളര്‍പ്പിച്ചുകൊണ്ട് ശ്രീ പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. ചടങ്ങില്‍ ശ്രീ ശിഹാബ് ഗാനിമിനെയും ശ്രീ മോഹന്‍ കുമാറിനെയും ആദരിച്ചു.

aksharakkottam-02

കഥ, കവിത, ലേഖനമത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനവും നടന്നു. വായനവര്‍ഷാചരണത്തിന്റെ ഭാഗമായി സാന്ത്വനം സംഘടിപ്പിച്ച വായനമത്സരത്തിലെ വിജയി സിദ്ദിക്കലിയ്ക്ക് സമ്മാനം നല്‍കി. ലേബര്‍ ക്യാമ്പുകള്‍ക്കായി സമാഹരിക്കുന്ന 10000 പുസ്തകങ്ങളുടെ സമാഹരണ ഉദ്ഘാടനം ചടങ്ങില്‍ നടന്നു. വായനയെയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കാന്‍ ഇത്തരത്തിലുള്ള സാഹിത്യശില്പ്പശാലകള്‍ തുടര്‍ന്നും നടത്തേണ്ടതുണ്ടെന്ന് അക്കാദമി കോര്‍ഡിനേറ്ററും എഴുത്തുകാരിയുമായ സര്‍ഗ്ഗ റോയ് പറഞ്ഞു.

aksharakkottam-03

ശ്രീ കെ.കെ മൊയ്തീന്‍ കോയ കൃതജ്ഞത രേഖപ്പെടുത്തി. സാന്ത്വനം സെക്രട്ടറി ശ്രീ അജിത് കുര്യന്‍ സ്വാഗതം പറഞ്ഞു. ശ്രീ എന്.എസ് മാധവന്‍ അധ്യക്ഷനായി. സിഡിഎ പ്രതിനിധി പളനി ബാബു പങ്കെടുത്തു. ഗള്‍ഫ് മോഡല്‍ സ്‌ക്കൂള്‍ ചെയര്‍മാന്‍ അഡ്വ. നജീദ് സന്നിഹിതനായിരുന്നു. യുഎഇ എക്‌സ്‌ചേഞ്ചിന്റെയും എന്‍.എം.സി ഹെല്‍ത്ത് കെയറിന്റെയും സഹകരണത്തോടെയായിരുന്നു സാഹിത്യശില്പശാല

English summary
Aksharakkoottam Literary seminar in Dubai concluded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X