കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ പ്രശ്‌നമുണ്ടാക്കാന്‍ പണം; തെളിവുകള്‍ പുറത്ത്, നിര്‍ദേശം നല്‍കിയവരുടെ വിവരം പരസ്യമാക്കി

ഇവര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കിയത് അയല്‍രാജ്യത്തെ നിലവിലെ രാജാവാണെന്നും ചാനല്‍ ആരോപിക്കുന്നു. രാജാവിന്റെ പേര് ഡോക്യുമെന്ററിയില്‍ വ്യക്തമാക്കുന്നുണ്ട്.

  • By Ashif
Google Oneindia Malayalam News

ദോഹ: ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ മൂന്ന് അയല്‍രാജ്യങ്ങള്‍ ശ്രമിച്ചുവെന്ന വിവരങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് അല്‍ജസീറ. ഖത്തറില്‍ പ്രശ്‌നമുണ്ടാക്കുന്നതിന് അയല്‍രാജ്യത്തെ രാജാവ് പണം നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. ജിസിസിയിലെ രണ്ട് രാജ്യങ്ങള്‍ ഈ രാജാവിന് ഇക്കാര്യത്തില്‍ പിന്തുണ നല്‍കിയെന്നും അല്‍ജസീറ സംപ്രേഷണം ചെയ്്ത ഡോക്യുമെന്ററിയുടെ രണ്ടാംഭാഗത്തില്‍ പറയുന്നു. ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ആഴ്ചകള്‍ക്ക് മുമ്പ് അല്‍ജസീറ പുറത്തുവിട്ടിരുന്നു. ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിച്ച് ബദല്‍സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു അതില്‍ ആരോപിച്ചത്. രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങാനുള്ള സാഹചര്യമാണ് ചില രാജ്യങ്ങള്‍ ചേര്‍ന്ന് ഒരുക്കിയതെന്ന് ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തറും അയല്‍രാജ്യങ്ങളും തമ്മില്‍ ഭിന്നത നിലനില്‍ക്കെയാണ് ആശങ്ക വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ട്.

ചില ഉദ്യോഗസ്ഥരെ നിയോഗിച്ചു

ചില ഉദ്യോഗസ്ഥരെ നിയോഗിച്ചു

1996ലാണ് ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ നാല് രാജ്യങ്ങള്‍ ശ്രമിച്ചുവെന്ന് ആരോപിച്ചിട്ടുള്ളത്. ജിസിസിയിലെ മൂന്ന് രാജ്യങ്ങളും ഒരു അറബ് രാജ്യവും ചേര്‍ന്നാണ് അട്ടിമറി ആസൂത്രണം ചെയ്തത്. ഇതിന് വേണ്ടി ചില ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കിയത് അയല്‍രാജ്യത്തെ നിലവിലെ രാജാവാണെന്നും ചാനല്‍ ആരോപിക്കുന്നു. രാജാവിന്റെ പേര് ഡോക്യുമെന്ററിയില്‍ വ്യക്തമാക്കുന്നുണ്ട്. സംഭവം നടക്കുമ്പോള്‍ ഇദ്ദേഹം കിരീടവകാശി ആയിരുന്നു. ഖത്തറിലുള്ള ചില ഉദ്യോഗസ്ഥരെ കണ്ടെത്തി അവരെയാണ് അട്ടിമറി നടത്താന്‍ ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കുക മാത്രമല്ല, കുടുംബങ്ങള്‍ക്ക് ആഡംബര വീടുകള്‍ ഒരുക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

സമ്മര്‍ദ്ദത്തിന് വഴങ്ങി

സമ്മര്‍ദ്ദത്തിന് വഴങ്ങി

അട്ടിമറി നടത്താന്‍ നിയോഗിക്കപ്പെട്ടവര്‍ എന്ന് കാണിച്ച് ചിലരെ ഡോക്യുമെന്ററിയില്‍ പരിചയപ്പെടുത്തുന്നു. ഇവര്‍ നല്‍കിയ മൊഴികള്‍ അടിസ്ഥാനമാക്കിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. ഖത്തറിലെ മുന്‍ അമേരിക്കന്‍ അംബാസഡറുടെ അഭിമുഖവും ഞായറാഴ്ച പുറത്തുവിട്ട ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എക്‌സ്‌ക്ലൂസീവ് ഡോക്യുമെന്ററി എന്ന പേരിലാണ് അല്‍ ജസീറ അട്ടിമറിയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. നാല് രാജ്യങ്ങള്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ട്. മൂന്ന് രാജ്യങ്ങളാണ് പ്രധാനും അട്ടിമറിക്ക് ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷേ, എന്തുകൊണ്ടോ ശ്രമം പരാജയപ്പെട്ടു. സമ്മര്‍ദ്ദത്തിന് വഴങ്ങി ഭരണകൂടത്തെ അട്ടിമറിക്കാന്‍ കൂട്ടുനിന്നുവെന്ന് പഴയ പ്രമുഖരായ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ട് ഡോക്യുമെന്ററിയില്‍.

ശൈഖ് ഹമദ് ബിന്‍ ഖലീഫ

ശൈഖ് ഹമദ് ബിന്‍ ഖലീഫ

അയല്‍രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗത്തിന് സംഭവത്തില്‍ ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ സമ്മതിക്കുന്നു. ഓപറേഷന്‍ അബു അലി എന്ന പേരിലായിരുന്നു അട്ടിമറി ശ്രമം. 1996 ഫെബ്രുവരി 14നായിരുന്നു അട്ടിമറി ശ്രമം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വേളയില്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയായിരുന്നു ഖത്തര്‍ അമീര്‍. ശൈഖ് ഹമദ് ബിന്‍ ഖലീഫ ഖത്തര്‍ അമീറായി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് അദ്ദേഹത്തെ പുറത്താക്കാന്‍ നീക്കം നടന്നതത്രെ. അന്നത്തെ പോലീസ് മേധാവിയും മുന്‍ അമീറിന്റെ ബന്ധുവുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ഹമദ് അല്‍ഥാനിക്കും സംഭവത്തില്‍ ബന്ധമുണ്ടായിരുന്നു.

ഖലീഫയുടെ വസതിയില്‍

ഖലീഫയുടെ വസതിയില്‍

ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. നാല് വ്യക്തികളാണ് ഇതിന് വേണ്ടി കരുക്കള്‍ നീക്കിയത്. നാല് രാജ്യങ്ങളിലെ പ്രമുഖരായിരുന്നു ഇവരെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഇവരുടെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ശൈഖ് ഹമദ് ബിന്‍ ഖലീഫയുടെ വസതി റെയ്ഡ് ചെയ്യാനും തടവിലാക്കാനും ഒരു സംഘം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ദോഹയിലെ അല്‍ റയ്യാന്‍ റോഡിലെ അമീറിന്റെ വസതിയിലാണ് തടവിലാക്കാന്‍ നിര്‍ദേശിച്ചത്. 1996 ഫെബ്രുവരി 16ന് പുലര്‍ച്ചെ അഞ്ചു മണിക്കാണ് അട്ടിമറി നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് ആസൂത്രകരില്‍ ഒരാള്‍ രണ്ടുദിവസം നേരത്തെ പദ്ധതി നടപ്പാക്കാന്‍ നിര്‍ദേശിച്ചു. അവിടെയാണ് പദ്ധികള്‍ പാളിയതത്രെ.

സൈന്യത്തിന്റെ നിയന്ത്രണം

സൈന്യത്തിന്റെ നിയന്ത്രണം

സൈന്യത്തിന്റെയും സുരക്ഷാ കേന്ദ്രങ്ങളുടെയും നിയന്ത്രണം പ്രത്യേക സംഘം ഏറ്റെടുക്കാനായിരുന്നു തീരുമാനം. ഈ വേളയില്‍ ഇവര്‍ വിവരം വിദേശ ശക്തികള്‍ക്ക് കൈമാറും. തുടര്‍ന്ന് വിദേശ സായുധ സംഘങ്ങള്‍ അതിര്‍ത്തിവഴി ഖത്തറിലേക്ക് കടക്കും- ഇതായിരുന്നു പദ്ധതിയെന്ന് ഡോക്യുമെന്ററിയുടെ ആദ്യ ഭാഗത്തില്‍ വീശദീകരിക്കുന്നു. അമീറിനെ തടവിലാക്കിയ ശേഷം വ്യാപകമായ അക്രമം നടത്താനും സംഘം പദ്ധതിയിട്ടിരുന്നുവെന്ന് മുന്‍ ബ്രിഗേഡിയര്‍ ജനറല്‍ ഷഹീന്‍ അല്‍ സുലൈത്തി അല്‍ ജസീറയോട് പറഞ്ഞു. ഖത്തറിനെതിരേ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ച് ഒമ്പതുമാസം പിന്നിടവെയാണ് പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. ഖത്തര്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ചാനലാണ് അല്‍ ജസീറ.

രാമക്ഷേത്ര പ്രചാരകനെ എടുത്തു പുറത്തിട്ട് ബിജെപി; എസ്പി വിട്ടവരെ അടുപ്പിച്ചു!! തന്ത്രങ്ങള്‍ ഇങ്ങനെരാമക്ഷേത്ര പ്രചാരകനെ എടുത്തു പുറത്തിട്ട് ബിജെപി; എസ്പി വിട്ടവരെ അടുപ്പിച്ചു!! തന്ത്രങ്ങള്‍ ഇങ്ങനെ

യുഎഇയില്‍ നിന്ന് സൗദിയിലേക്ക് ട്രെയിന്‍; വമ്പന്‍ പദ്ധതിയുമായി ഗള്‍ഫ് രാജ്യങ്ങള്‍!! 2100 കിലോമീറ്റര്‍യുഎഇയില്‍ നിന്ന് സൗദിയിലേക്ക് ട്രെയിന്‍; വമ്പന്‍ പദ്ധതിയുമായി ഗള്‍ഫ് രാജ്യങ്ങള്‍!! 2100 കിലോമീറ്റര്‍

രാഹുല്‍ ഈശ്വറിനെതിരെ ഹാദിയ; പോലീസ് തൊഴുതുനിന്നു, മാതാപിതാക്കളോട് കടമയുണ്ട്, വിവാദം വേണ്ടരാഹുല്‍ ഈശ്വറിനെതിരെ ഹാദിയ; പോലീസ് തൊഴുതുനിന്നു, മാതാപിതാക്കളോട് കടമയുണ്ട്, വിവാദം വേണ്ട

English summary
Al Jazeera reveals coup attempt against Qatar, in Second Part of Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X