• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം ഒരു വിരല്‍തുമ്പില്‍: ഖത്തറില്‍ സൂപ്പർതാരം ആലപ്പുഴക്കാരന്‍ നിയാസ് അബ്ദുള്‍ റഹ്മാന്‍

Google Oneindia Malayalam News

ലോകകപ്പ് ഫുട്ബോളിനായി ഖത്തർ ഒരുക്കം തുടങ്ങിയത് മുതല്‍ തന്നെ നിരവധി മലയാളികള്‍ക്കാണ് തൊഴില്‍ അവസരങ്ങള്‍ ലഭിച്ചത്. നിർമ്മാണം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ നിരവധി മേഖലകളില്‍ ഖത്തർ മലയാളികള്‍ക്ക് നിരവധി അവസരങ്ങള്‍ തുറന്നു. ലോകകപ്പ് തുടങ്ങിയപ്പോഴാവട്ടെ ഗ്രൌണ്ട് സ്റ്റാഫായും സ്റ്റേഡിയും സുരക്ഷ ഉദ്യോഗസ്ഥരും ഡ്രൈവർമാരായുമൊക്കെ നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്.

ഇത് മാത്രമല്ല ഫുട്ബോള്‍ മാമാങ്കം നടക്കുന്ന എട്ട് സ്റ്റേഡിയത്തിലേയും സാങ്കേതിപരമായ എല്ലാ കാര്യങ്ങളുടെ ചുമതല വഹിക്കുന്നതും ഒരു മലയാളിയാണെന്നതാണ് ശ്രദ്ധേയം. ആലപ്പുഴ സ്വദേശിയായ നിയാസ് അബ്ദുള്‍ റഹ്മാനാണ് ആ മലയാളി.

ദോഹ നഗരത്തിനുള്ളില്‍ വളരെ അടുത്തായിട്ടാണ്

ദോഹ നഗരത്തിനുള്ളില്‍ വളരെ അടുത്തായിട്ടാണ് എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളും സ്ഥിതി ചെയ്യുന്നത്. ഇത് വളരേയേറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നിയാസ് വ്യക്തമാക്കുന്നത്. സാങ്കേതിക രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളിലൂടെയാണ് നമുക്ക് ഈ വെല്ലുവിളിയെ മറികടക്കാന്‍ സാധിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കുറേകാലമായി ഈ പറ്റിപ്പ് തുടരുന്നുണ്ട്: ആരാണ് വെർമിക, കേസുമായി ദില്‍ഷ പിന്നാലെ പോവണമെന്ന് സായികുറേകാലമായി ഈ പറ്റിപ്പ് തുടരുന്നുണ്ട്: ആരാണ് വെർമിക, കേസുമായി ദില്‍ഷ പിന്നാലെ പോവണമെന്ന് സായി

എട്ട് സ്റ്റേഡിയങ്ങളിലേയും എല്ലാവിധ പ്രവർത്തനവും

എട്ട് സ്റ്റേഡിയങ്ങളിലേയും എല്ലാവിധ പ്രവർത്തനങ്ങളേയും ഒരു പ്രധാന കേന്ദ്രത്തില്‍ നിന്നുകൊണ്ടാണ് നിയന്ത്രിക്കുന്നത്. ഇത്തരമൊരു രീതി ചരിത്രത്തില്‍ തന്നെ ആദ്യമാണ്. ഇപ്പോള്‍ ലോകം കണ്ടുകൊണ്ടിരിക്കുന്ന വിജയകരമായ ടൂർണ്ണമെന്റിന്റെ തിളക്കത്തിന് പിന്നിലെ നിർണ്ണായകമായ പങ്കുവഹിക്കുന്നത് ഒരു കമാന്‍ഡിങ് കേന്ദ്രവും ഇവിടെ ഇരിക്കുന്ന വിദഗ്ധരുമാണെന്നും നിയാസ് പറയുന്നു.

ദില്‍ഷ ചെയ്തതല്ല ബ്ലെസ്‌ലി ചെയ്തത്: എന്താണ് ക്യൂ ആർ കോഡ് വിഷയം, ബ്ലെസ്‌ലിയുടെ അനിയന്‍ പറയുന്നുദില്‍ഷ ചെയ്തതല്ല ബ്ലെസ്‌ലി ചെയ്തത്: എന്താണ് ക്യൂ ആർ കോഡ് വിഷയം, ബ്ലെസ്‌ലിയുടെ അനിയന്‍ പറയുന്നു

ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുമുള്ള

ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുമുള്ള വിദഗ്ധരായ ഐടി വിദഗ്ധരാണ് സംഘത്തിലുള്ളത്. ഇന്ത്യക്കാരില്‍ നിരവധി മലയാളികളുമുണ്ട്. ഒരു ദിവസം നാല് കളികളാണ് നടക്കുന്നത്. ഖത്തർ സമയം ഒരുമണിക്കാണ് ആദ്യത്തെ കളി. പിന്നെ നാല് മണി, ഏഴ് മണി, പത്ത് മണി എന്നിങ്ങനെയാണ് മത്സരങ്ങള്‍. ഈ കളികളെല്ലാം നിരന്തരം ഇവിടെ ഇരുന്ന് മാനോജ് ചെയ്യുകയാണ്.

ഒരോ കളിയും ഒരോ സ്റ്റേഡിയവും വ്യത്യസ്തമാണ്

ഒരോ കളിയും ഒരോ സ്റ്റേഡിയവും വ്യത്യസ്തമാണ്. ആരാധകരും അവർ വരുന്ന സമയവും വ്യത്യസതമാണ്. കാണികള്‍ക്ക് ഒരു പ്രശ്നവും ഇല്ലാതെ സ്റ്റേഡിയത്തിനുള്ളിലേക്ക് കയറാന്‍ സാധിക്കണം. ആളുകള്‍ കൂട്ടത്തോടെ എത്താനുള്ള സാധ്യതയുണ്ട് എന്നതൊക്കെ നമ്മള്‍ അറിയണം. അതായത് ഒരു സംഭവം നടക്കാനിടയുണ്ട് എന്ന് അറിയുന്നതിന് മുമ്പ് തന്നെ നമ്മള്‍ അതിനെക്കുറിച്ച് ജാഗ്രതയോടെ നില്‍ക്കണമെന്നതാണ് പ്രധാനമെന്നും നിയാസ് അബ്ദുള്‍ റഹ്മാന്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

English summary
alleppey native Niys Abdul Rahman Headed technology Department of Stadiums in Qatar World Cup
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X