കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂര്‍ വിമാനത്താവള വികസനം: വേണ്ടാത്ത ആശങ്കകള്‍ പരക്കുന്നു പിവി അബ്ദുല്‍ വഹാബ് എംപി

Google Oneindia Malayalam News

ദുബായ്: മലബാറുകാരുടെ പ്രതേകിച്ച് കോഴിക്കോട് മലപ്പുറം ജില്ലയുടെ വികസനത്തിന്റെ പ്രധാന നെടും തൂണാണ് കരിപ്പൂര്‍ വിമാനത്താവളമെന്ന് പി.വി അബുല്‍ വഹാബ് എംപി അഭിപ്രായപ്പെട്ടു. കരിപ്പൂരിനെ കുറിച്ച് പല കോണിലും നടക്കുന്ന ചര്‍ച്ചകളില്‍ പലതും അസത്യങ്ങള്‍ മാത്രമാണെന്നും, കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതോടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെട്ട രീതിയിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏതൊരു സര്‍ക്കാര്‍ പദ്ധതികളിലും സംഭവിക്കുന്നതു പോലുള്ള ഉദ്യോഗസ്ഥ അലംഭാവമാണ് കരിപ്പൂരിലും സംഭവിച്ചത്. എന്നാല്‍ ശക്തമായ സമരത്തിലൂടെ ജനങ്ങളുടെ പ്രതിഷേധം അധികാരികളില്‍ വിമാനത്താവളത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റണ്‍വെ വികസനത്തിന് ഏതാണ്ട് 1 കിലോമീറ്റര്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മാന്യമായ തുക നല്‍കിയാല്‍ അവര്‍ ഇതിന് എതിര്‍ നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് സര്‍ക്കാറിന്റെ കൈയ്യില്‍ ഫണ്ടില്ലെങ്കില്‍ ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്തിട്ടാണെങ്കിലും തുക നല്‍കണം.

dubai

ജനിച്ചു വളര്‍ന്ന മണ്ണ് നഷ്ടപ്പെടുമ്പോഴുള്ള വേദന മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമായിരിക്കുമെന്നും, വര്‍ഷങ്ങളായി സ്ഥലം ഏറ്റെടുക്കുന്നതുമായുള്ള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കുകയും പിന്നീട് മാറ്റുകയും ചെയ്യുന്നത് ഇവിടത്തുകാരുടെ മാന്യമായ ജീവിതത്തിനു തന്നെ വിലങ്ങ് തടിയായിരിക്കുകയാണെന്നും എംപി കൂട്ടിച്ചേര്‍ത്തു. കരിപ്പൂരിനെ ചുറ്റിപ്പറ്റി വാര്‍ത്തകള്‍ കൊടുക്കാന്‍ ഉദ്യോഗസ്ഥരും പത്രങ്ങളും കാണിക്കുന്ന പ്രതേക താല്‍പര്യം ശ്രദ്ദിക്കപ്പെടേണ്ടതാണെന്നും സ്വര്‍ണ്ണക്കടത്തടക്കമുള്ള സംഭവങ്ങള്‍ മറ്റ് വിമാനത്താവളങ്ങളില്‍ നടക്കുമ്പോള്‍ അത് വാര്‍ത്തയാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കരിപ്പൂര്‍ വഴി ഗള്‍ഫിലെത്തിയ സ്ത്രീ പ്രയാസം നേരിട്ടാല്‍ അത് മനുഷ്യക്കടത്തും മറ്റ് വിമാനത്താവളങ്ങള്‍ വഴി പോയെതെങ്കില്‍ അത് സാധാരണ സംഭവമായി മാറുന്നതും എങ്ങനെയെന്ന് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മാധ്യമ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ കെഎംസിസി നേതാക്കളായ ഇബ്രാഹീം എളേറ്റില്‍, പി.കെ അന്‍വര്‍ നഹ, ഇബ്രാഹീം മുറിച്ചാണ്ടി എന്നിവരും പങ്കെടുത്തു.

English summary
Also the development of the airport , which does not concern spread in the PV Abdul Wahab , MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X