കുവൈത്തിലെ 24 ബോംബ് സ്‌ക്വാഡ് നായ്ക്കളെ അമേരിക്കന്‍ ഏജന്‍സി തലയറുത്തതെന്തിന്!!
കുവൈത്ത് സിറ്റി: കുവൈത്തിലുള്ള അമേരിക്കന്‍ സുരക്ഷാ ഏജന്‍സി നായ്ക്കളെ കൂട്ടമായി കഴുത്തറുത്തുകൊന്നു. ഒരു പ്രാദേശിക ഓയില്‍ കമ്പനിയുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് ഈസ്റ്റേണ്‍ സെക്യൂരിറ്റീസ് എന്ന സുരക്ഷാ അമേരിക്കന്‍ സുരക്ഷാ ഏജന്‍സി ക്രൂരമായി നായ്ക്കളെ കൊലപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ രോഗബാധിതരായ നായ്ക്കളെയാണ് കൊന്നുകളഞ്ഞതെന്നാണ് കമ്പനിയുടെ അവകാശവാദം.
ജൂണ്‍ 17നാണ് 24 നായ്ക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഏജന്‍സിയില്‍ ശേഷിക്കുന്ന 100 നായ്ക്കളും ഇതേ ഭീഷണി നേരിടുന്നവരാണ്. നായ്ക്കളെ കൂട്ടക്കുരുതി നടത്തി കൂട്ടിയിട്ടതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഈ ദാരുണസംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നത്. നേരത്തെ പ്രതിമാസം 9, 900 ഡോളര്‍ വരുമാനം ലഭിച്ചിരുന്ന നായ്ക്കളാണിവ.

കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിക്ക് സുരക്ഷയൊരുക്കുന്നതിന് വേണ്ടി കുവൈത്തിലെത്തിച്ച നായ്ക്കളെയാണ് ഇതോടെ കൊന്നൊടുക്കിയിട്ടുള്ളത്. സംഭവം വിവാദമായതോടെ കമ്പനിക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈസ്റ്റേണ്‍ സെക്യൂരിറ്റീസും കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിയും തമ്മിലുള്ള കരാര്‍ ഏപ്രിലില്‍ അവസാനിച്ചതിനെ തുടര്‍ന്ന് നായ്ക്കള്‍ ഇരകളാവുകയായിരുന്നുവെന്നാണ് കമ്പനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം.
കമ്പനിക്കെതിരെ നേരത്തെയും ഇത്തരത്തിലുള്ള പരാതികള്‍ ഉണ്ടായിരുന്നത് കണക്കിലെടുത്ത് വിഷയത്തില്‍ ഇടപെട്ട കുവൈത്ത് അനിമല്‍ റെസ്‌ക്യൂ യൂണിറ്റാണ് സംഭവത്തിന് പ്രചരണം നല്‍കാന്‍ മൃഗസ്‌നേഹികളോട് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിട്ടുള്ളത്.












Click it and Unblock the Notifications