കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിതാവിനെ പോലും കഷണങ്ങളാക്കി ആറ്റിലേക്ക് എറിയാന്‍ മാത്രം അസ്വസ്തരായ തലമുറ വളര്‍ന്നുകൊണ്ടിരിക്കുന്നു

Google Oneindia Malayalam News

ദുബായ് : മനുഷ്യബന്ധങ്ങള്‍ക്കും കുടുംബബന്ധങ്ങള്‍ക്കും ഏറ്റവും പ്രധാന്യം നല്‍കിയ മതമാണ് ഇസ്ലാമെന്നും കുടുംബബന്ധങ്ങള്‍ മുറിച്ചുമാറ്റുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്നാണ് പ്രവാചകന്‍ നമ്മെ പഠിപ്പിക്കുന്നതെന്നും അന്‍സാര്‍ സ്വലാഹി നന്മണ്ട ഓര്‍മ്മിപ്പിച്ചു. മാത്രമല്ല പരിശുദ്ധ റമദാനില്‍ നാം ചെയ്യുന്ന കര്‍മ്മങ്ങള്‍ സ്വീകാര്യമാവാന്‍ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍ഖൂസ് യൂണിറ്റ് അല്‍മനാര്‍ സെന്ററില്‍ സംഘടിപ്പിച്ച അഹ്‌ലന്‍ റമദാന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുു അദ്ദേഹം. സാംസ്‌കാരിക രംഗത്തും ധാര്‍മ്മിക രംഗത്തും മനുഷ്യര്‍ ഏറെ അധഃപതിച്ചിരിക്കുന്നു. ഇന്ന് ആര്‍ക്കും മറ്റൊരാളോട് ബാധ്യതയില്ല. സ്വന്തം കാര്യ ലാഭത്തിന് വേണ്ടി സ്വന്തം പിതാവിനെ പോലും കഷണങ്ങളാക്കി ആറ്റിലേക്ക് എറിയാന്‍ മാത്രം അസ്വസ്തരായ പുതിയ തലമുറ വളര്‍ന്നുകൊണ്ടിരിക്കുന്നു. കുടുംബബന്ധങ്ങളുടെ തകര്‍ച്ചയും ലൈഗിംക അരാചകത്വവുമാണ് യുവത്വത്തെ വഴിതെറ്റിക്കുന്നത്.

ahlanramadanaudence1

വിശുദ്ധ ഗ്രന്ഥങ്ങളില്‍ നിന്നും പ്രവാചകന്മാരില്‍ നിന്നും അകലുകയും പരസ്യമോഡലുകളെയും ബ്രാന്റുകളെയും അനുകരിക്കുകയും ചെയ്തതിന്റെ പരിണിതഫലമാണ് ഇന്ന്് സമൂഹവും കുടുംബവും അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശുദ്ധ ഖുര്‍ആനിനെ ജീവിത ശൈലിയാക്കിയ മുഹമ്മദ് നബിയെ പിന്തുടരലാണ് ലോകത്ത് സാംസ്‌കാരിക സമ്പത്ത് തിരിച്ചുകൊണ്ടുവാരാനുളള ഏകമാര്‍ഗം.വിശ്വാസരംഗത്ത് പടര്‍ന്ന് പിടിച്ച അന്ധതക്കെതിരെ പോരാടുവാനുള്ള മനക്കരുത്ത് ഈ വിശുദ്ധറമദാനില്‍ നാം നേടിയെക്കേതുണ്ട്.

ahlanramadanaudence2

സ്രഷ്ടാവായ അല്ലാഹുവിന്റെ തൃപ്തിയും സഹായവുമില്ലാതെ ഒരു മനുഷ്യനും ഈ ലോകത്ത് ഒന്നും നേടാന്‍ കഴിയില്ല. അതിനാല്‍ സ്രഷ്ടാവ് നല്‍കുന്ന അനുഗ്രഹങ്ങള്‍ക്ക് കൂടുതല്‍ നന്ദികാണിക്കാനുള്ള അവസരമാണ് റമദാന്‍. സാമ്പത്തിക രംഗത്ത് മാന്യതയും സൂക്ഷമതയും ഇല്ലാതായിരിക്കുന്നു. തുഛമായ ലാഭത്തിനുവേണ്ടി ചതിയും കൊലപാതകവും ഇന്ന് വാര്‍ത്തയല്ലാതായിരിക്കുന്നു.

ansarnanmandaspeeking1

കച്ചവടം അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്ത മതമാണ് ഇസ്ലാം. പലിശയുടെ മുതല്‍ ഭക്ഷിക്കുന്നവര്‍ സ്വന്തം മാതാവിനെ വ്യഭിചരിക്കുന്നതിന് തുല്ല്യമാണൊണ് മുഹമ്മദ് നബി പഠിപ്പിച്ചത്. റമദാനില്‍ പലിശയെ ചൂഷണത്തില്‍ നിന്ന് മുക്തമാകുകയും മാന്യമായി സമ്പാദിക്കുകയും വേണം. അതോടൊപ്പം നമ്മുടെ സമ്പത്ത് ശുദ്ധിയാക്കുവാന്‍ വേണ്ടി ഇസ്ലാം നമ്മോട് കല്‍പ്പിച്ച സക്കാത്ത് അര്‍ഹമായവരിലേക്ക് എത്തിക്കുവാനും പാവങ്ങളുടെ കണ്ണീരൊപ്പാന്‍ നമ്മെ കൊണ്ട് കഴിയുന്ന സഹായങ്ങള്‍ ചെയ്യുവാനും വരുന്ന റമദാനിന്റെ ദിനരാത്രങ്ങള്‍ മാറ്റിയെടുക്കേതുെണ്ടന്ന് അന്‍സാര്‍ നന്മ ഓര്‍മ്മിപ്പിച്ചു.

യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് എ.പി. അബ്ദുസ്സമദ്, ജനറല്‍ സെക്രട്ടറി സി.ടി. ബഷീര്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് ഹനീഫ് ഡി.വി.പി, യൂണിറ്റ് പ്രസിഡന്റ്് അബൂബക്കര്‍ സാബീല്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അബൂബക്കര്‍ സ്വലാഹി സ്വാഗതവും കെ. നൗഷാദ് നന്ദിയും പറഞ്ഞു.

English summary
Ansar Swalahi speaking at Ahlam Ramadan programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X