കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബ് രാഷ്ട്രങ്ങള്‍ സംയുക്തേസന രൂപവത്കരിക്കുന്നു

  • By Mithra Nair
Google Oneindia Malayalam News

സൗദി അറേബ്യ : അറബ് മേഖലയില്‍ സംയുക്തസൈന്യം രൂപവത്കരിക്കാന്‍ അറബ് രാഷ്ട്ര ഉച്ചകോടിയില്‍ തീരുമാനമായി. യെമനില്‍ വിമതര്‍ക്കെതിരെ സൈനികനടപടി തുടരുന്ന സൗദി അറേബ്യ ഉള്‍പ്പെടുന്ന അറബ് രാഷ്ട്രങ്ങളിലെ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. സംയുക്തസൈന്യത്തില്‍ 22 രാജ്യങ്ങളിെല അംഗങ്ങളാണുണ്ടാവുക. ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍സിസിയാണ് തീരുമാനം പ്രഖ്യാപിച്ചത്.

സേനാ രൂപവത്കരണ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി അറബ് പ്രതിനിധികളുടെ യോഗം അടുത്തമാസം ചേരാനും നാലുമാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് പ്രതിരോധമന്ത്രിമാരുടെ സംഘത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. അറബ് രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് അല്‍സിസി പറഞ്ഞു.

arab-league-emblem

ഇറാഖിലും സിറിയയിലും ലിബിയയിലുമൊക്കെ ആക്രമണങ്ങള്‍ നടത്തുന്ന ഭീകരര്‍ക്കെതിരായ ചെറുത്തുനില്‍പ്പായിരിക്കും സംയുക്തസേനയുടെ പ്രഥമ ലക്ഷ്യമെന്ന് അറബ് ലീഗ് മേധാവി നബീല്‍ അല്‍ അറബി പറഞ്ഞു.

യെമന്റെ വലിയൊരു ഭാഗം പിടിച്ചടക്കിയ ഹൂതി കലാപകാരികളോട് വ്യവസ്ഥാപിത ഭരണത്തിന് വഴങ്ങാനും ആയുധങ്ങള്‍ അടിയറ വെക്കാനും ഉച്ചകോടി ആവശ്യപ്പെട്ടുയെമനില്‍ പിടിച്ചടക്കിയ പ്രദേശങ്ങളില്‍നിന്ന് വിമതര്‍ പിന്മാറി കീഴടങ്ങുന്നതുവരെ ആക്രമണം തുടരുമെന്ന് നബീല്‍ വ്യക്തമാക്കി.

English summary
The Arab League on Sunday decided it would build a joint military force featuring combat units from each of its 22 member nations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X