കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ ഒമ്പതാം ക്ലാസ് വരെ എല്ലാവരും അറബി പഠിക്കണം

  • By Aswini
Google Oneindia Malayalam News

ദുബായ്: ദുബായില്‍ പഠിക്കുന്ന എന്നാ വിദ്യാര്‍ത്ഥികളും ഇനി ഒമ്പതാം ക്ലാസ് വരെ നിര്‍ബന്ധമായും അറബി ഭാഷ പഠിച്ചിരിക്കണം. നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

ദുബായില്‍ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലാണ് അറബി ഭാഷ നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നുവച്ചാല്‍, ദുബായിലെ ഇരുപതു ലക്ഷത്തോളം വരുന്ന വിദേശ വിദ്യാര്‍ത്ഥികളും ഇനിമുതല്‍ അറബി ഭാഷ പഠിച്ചിരിക്കണമെന്ന് സാരം.

arabic-alphabet

വിദേശ വിദ്യാര്‍ത്ഥികളെ പുതിയ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഇരുപത് ലക്ഷത്തോളം വിദേശ വിദ്യാര്‍ത്ഥികള്‍ ദുബായില്‍ പഠിക്കുന്നുണ്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ ഭാഷ പഠിക്കാന്‍ കഴിയുന്ന തരത്തിലാവും സിലബസ് തയ്യാറാക്കുക.

അറബി ഭാഷ പഠനം നിര്‍ബന്ധമാക്കിയ തീരുമാനത്തോട് സഹകരിക്കണമെന്ന് രക്ഷിതാക്കളോടും സ്‌കൂള്‍ മാനേജ്‌മെന്റിനോടും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷിതാക്കളും സ്‌കൂള്‍ മാനേജ്‌മെന്റും തമ്മില്‍ ഒപ്പുവയ്ക്കുന്ന പാരന്റ് സ്‌കൂള്‍ കോണ്‍ട്രാക്ട് അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കി തുടങ്ങും.

English summary
The Knowledge and Human Development Authority (KHDA) has said that it is compulsory for non-Arab students to study Arabic in school from grades 1 to 9, irrespective of where they come from.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X