• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് ജയിലില്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ നായരുടെ നില ഗുരുതരാവസ്ഥയില്‍? രക്ഷപ്പെടുത്താന്‍ ആരുമില്ലേ...

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദുബായ്: അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ മലയാളികള്‍ക്ക് വെറും ഒരു വ്യവസായി മാത്രം ആയിരുന്നില്ല. കലാ-സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യം കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ ചെക്ക് കേസില്‍ രാമചന്ദ്രന്‍ നായര്‍ ജയിലില്‍ അടയ്ക്കപ്പെട്ടപ്പോള്‍ സഹായഹസ്തങ്ങള്‍ അധികമൊന്നും അങ്ങോട്ട് നീണ്ട് ചെന്നില്ല.

ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ നായരുടെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണ വീല്‍ ചെയറില്‍ ആയിരുന്നു രാമചന്ദ്രന്‍ നായരെ ആശുപത്രിയില്‍ കൊണ്ടുപോയത്.

അറ്റ്‌ലസ് രാമചന്ദ്രന്‍ നായരുടെ ഭാര്യ ഇന്ദിരയാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നത്. ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദിര താന്‍ നേരിടുന്ന ദുരവസ്ഥയെ കുറിച്ച് പറഞ്ഞത്.

അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍

അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍

ചെക്കുകള്‍ മടങ്ങിയ കേസില്‍ 2015 ഓഗസ്റ്റ് 23 ന് ആയിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍ നായരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. 21 മാസങ്ങള്‍ കഴിഞ്ഞെങ്കിലും രാമചന്ദ്രന്‍ നായരുടെ മോചനം ഇപ്പോഴും അകലെയാണ്.

ഭാര്യ ഇന്ദിര

ഭാര്യ ഇന്ദിര

രാമചന്ദ്രന്‍ നായരുടെ ബിസിനസ്സുകളിലൊന്നും നേരിട്ട് പങ്കാളിയല്ല ഭാര്യ ഇന്ദിര. എന്നാല്‍ ഇപ്പോള്‍ അവരും ഭയത്തിലാണ്. ഏത് നിമിഷവും താനും ജയിലില്‍ അടയ്ക്കപ്പെട്ടേക്കാം എന്നാണ് ഇന്ദിര അഭിമുഖത്തില്‍ പറയുന്നത്.

രാമചന്ദ്രന്‍ നായരുടെ ആരോഗ്യം

രാമചന്ദ്രന്‍ നായരുടെ ആരോഗ്യം

21 മാസങ്ങളായി ജയിലില്‍ കഴിയുന്ന രാമചന്ദ്രന്‍ നായരുടെ ആരോഗ്യവും ക്ഷയിച്ചുവരികയാണെന്ന് ഇന്ദിര പറയുന്നു. കഴിഞ്ഞ ആഴ്ചയില്‍ രാമചന്ദ്രന്‍ നായരെ ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി കൊണ്ടുപോയത് വീല്‍ ചെയറില്‍ ആയിരുന്നത്രെ.

വാടക കൊടുക്കാന്‍ പോലും

വാടക കൊടുക്കാന്‍ പോലും

കടുത്ത പ്രതിസന്ധിയിലൂടെയാണ് താന്‍ കടന്നുപോകുന്നത് എന്നാണ് ഇന്ദിര പറയുന്നത്. വാടക പോലും കൃത്യമായി കൊടുക്കാനുള്ള വരുമാനം തനിക്കില്ല. എങ്കിലും ഭര്‍ത്താവിനെ സ്വതന്ത്രനാക്കാനുള്ള പോരാട്ടത്തില്‍ നിന്ന് പിറകോട്ടില്ലെന്നും അവര്‍ പറയുന്നുണ്ട്. ദുബായിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് ഇപ്പോള്‍ ഇന്ദിര താമസിക്കുന്നത്.

മൂന്നര കോടി ദിര്‍ഹം

മൂന്നര കോടി ദിര്‍ഹം

34 ദശലക്ഷം യുഎഇ ദിര്‍ഹത്തിന്റെ സാമ്പത്തിക ബാധ്യതയാണ് അറസ്റ്റ് ചെയ്യുമ്പോള്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ക്ക് ഉണ്ടായിരുന്നത്. ഏതാണ് അറനൂറ് കോടി രൂപ. എന്നാല്‍ ഇത് സെറ്റില്‍ ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഏറ്റവും വലിയ ദുരന്തം

ഏറ്റവും വലിയ ദുരന്തം

പോലീസുകാര്‍ രാമചന്ദ്രന്‍ നായരെ അന്ന് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ അത് ഇത്രയും വലിയ ദുരന്തമാകും എന്ന് ഇന്ദിര കരുതിയിരുന്നില്ല. മണിക്കൂറികള്‍ക്കകം തന്നെ രാമചന്ദ്രന്‍ നായര്‍ തിരിച്ചെത്തും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

സഹായത്തിനും ലക്ഷങ്ങള്‍

സഹായത്തിനും ലക്ഷങ്ങള്‍

ബാങ്കുകളുടെ ഭീഷണി ഇപ്പോഴും തുടരുകയാണ്. സഹായം വാഗ്ദാനം ചെയ്ത് വരുന്നവര്‍ ആവശ്യപ്പെടുന്നത് ലക്ഷങ്ങളാണെന്നും ഇന്ദിര അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ.

ജീവനക്കാര്‍ ചെയ്തത്

ജീവനക്കാര്‍ ചെയ്തത്

അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ അറസ്റ്റിലായതോടെ യുഎഇയിലെ ജ്വല്ലറികളുടെ പ്രവര്‍ത്തനമെല്ലാം അവതാളത്തിലായി. ജീവനക്കാര്‍ക്ക് ശമ്പളം പോലും കിട്ടാതായി. ഒടുവില്‍ ജീവനക്കാര്‍ വീട്ടില്‍ വന്ന് കുത്തിയിരിപ്പായി. കുടിശ്ശിക മുഴുവന്‍ കൊടുത്തതിന് ശേഷമാണത്രെ അവര്‍ വീടുവിട്ടിറങ്ങിയത്.

 തട്ടിപ്പുകളും നടന്നു

തട്ടിപ്പുകളും നടന്നു

രാമചന്ദ്രന്‍ നായര്‍ ജയിലിലായതിന് പിറകേ ചില തട്ടിപ്പുകളും നടന്നിട്ടുണ്ട് എന്നാണ് ഇന്ദിര ആരോപിക്കുന്നത്. അമ്പത് ലക്ഷം ദിര്‍ഹം വിലയുള്ള വജ്രാഭരണങ്ങള്‍ വെറും പതിനഞ്ച് ലക്ഷം ദിര്‍ഹത്തിനാണത്രെ വിറ്റഴിച്ചത്.

മകളും മരുമകനും

മകളും മരുമകനും

ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്റെ മകളേയും മരുമകനേയും പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തികമായി ബന്ധപ്പെട്ട് തന്നെ ആയിരുന്നു ഇവരേയും അറസ്റ്റ് ചെയ്തത്. ഇതായിരുന്നു ഏറ്റവും വലിയ ദുരന്തം. അതിന് ശേഷം എല്ലാം താന്‍ ഒറ്റയ്ക്ക് നേരിടേണ്ട സ്ഥിതിയാണെനനും ഇന്ദിര പറയുന്നുണ്ട്.

രണ്ട് ആശുപത്രികള്‍ വിറ്റു

രണ്ട് ആശുപത്രികള്‍ വിറ്റു

ബാങ്കുകളുടെ ബാധ്യത തീര്‍ക്കാര്‍ മസ്‌കറ്റിലുള്ള രണ്ട് ആശുപത്രികള്‍ വിറ്റു. അങ്ങനെ കിട്ടി മൂന്നര കോടി ദിര്‍ഹം കൊണ്ട് ഭൂരിപക്ഷം ബാങ്കുകളുമായും കരാര്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. പക്ഷേ എന്നിട്ടും പ്രശ്‌നം തീരുന്നില്ല.

മൂന്ന് ബാങ്കുകള്‍

മൂന്ന് ബാങ്കുകള്‍

എന്നാല്‍ മൂന്ന് ബാങ്കുകള്‍ ഇപ്പോഴും ഒത്തുതീര്‍പ്പിന് തയ്യാറായിട്ടില്ല. ഇവരുമായി കൂടി ധാരണയിലെത്തിയാല്‍ രാമചമന്ദ്രന്‍ നായരെ പുറത്തിറക്കാനാവും എന്നാണ് ഇന്ദിര പ്രതീക്ഷിക്കുന്നത്.

English summary
Atlas Ramachandra Nair's health deteriorating in Dubai Jail, says wife Indira.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X