കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്‌റൈന്‍: ട്വീറ്റ് വിവാദം; ബഹ് റൈനി മനുഷ്യാവകാശ പ്രവര്‍ത്തകനെതിരെ നിയമ നടപടി

Google Oneindia Malayalam News

മനാമ: യെമന്‍ യുദ്ധത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ജയില്‍ സമ്പ്രദായത്തെ നിന്ദിച്ച് ട്വീറ്റ് ചെയ്ത ബഹ്‌റൈനി മനുഷ്യാവകാശ പ്രവര്‍ത്തകനെതിരെ നിയമനടപടി. 13 വര്‍ഷം തടവാണ് നജീബ് റജബിന് വിധിച്ചിട്ടുള്ളത്. വിവാദ ട്വീറ്റിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് റജബ് അറസ്റ്റിലായത്. സുന്നി നേതൃത്തിലുള്ള സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം. കുറ്റക്കാരനെന്ന് കണ്ടെത്തിയ ഷിയാ പുരോഹിതന്റെ പൗരത്വം റദ്ദാക്കിയതിന് പിന്നാലെയാണിത്.

യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്നവര്‍ക്ക് ജയിലുകളില്‍ നേരിടേണ്ടിവരുന്ന പീഡനങ്ങളെക്കുറിച്ചും യെമനില്‍ സൗദി അറേബ്യ നടത്തിയ യുദ്ധത്തില്‍
രാജ്യത്തെ പൗരന്മാര്‍ മരണമടഞ്ഞതിനെ കുറിച്ചും പരാമര്‍ശിക്കുന്നതായിരുന്നു റജബിന്റെ ട്വീറ്റ്. കേസില്‍ ജൂലൈ 12ന് ആദ്യ വാദം കേള്‍ക്കും. എന്നാല്‍ ഈ വിഷയത്തില്‍ ബഹ്‌റൈന്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

jail

മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപെടുന്ന റജബ് നേരത്തെ ജനാധിപത്യ വിരുദ്ധ പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് 2011ന് ശേഷം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഷിയാ പുരോഹിതന്‍ ആയത്തുള്ള ഇസാ ഖാസിമിന്റെ പൗരത്വം റദ്ദാക്കിയ ബഹ്‌റൈന്റെ നടപടിയില്‍ നേരത്തെ ഐക്യരാഷ്ട്ര സഭയും അമേരിക്കയും അപലപിച്ചിരുന്നു.

 സൗദി: വിവാഹ മോചനം ഒഴിവാക്കണോ? എങ്കില്‍ നിങ്ങള്‍ ഇക്കാര്യങ്ങള്‍ ചെയ്യരുത്!!! സൗദി: വിവാഹ മോചനം ഒഴിവാക്കണോ? എങ്കില്‍ നിങ്ങള്‍ ഇക്കാര്യങ്ങള്‍ ചെയ്യരുത്!!!

English summary
Bahraini human rights activist face trial for controversial tweets on prison system in gulf countries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X