കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊണ്ണൂറുകളില്‍ അനുവദിച്ച 20 വര്‍ഷ കാലാവധിയുള്ള പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ ശ്രദ്ധിക്കുക!!!

Google Oneindia Malayalam News

മനാമ: പഴയ പാസ്‌പോര്‍ട്ടുകള്‍ക്ക് വിട. വിദേശയാത്രക്കാരുടെ പേടി സ്വപ്‌നമാണ് എയര്‍പോര്‍ട്ടില്‍ നിന്നുള്ള ക്ലിയറന്‍സ്. പലപ്പോഴും നാം ശ്രദ്ദിക്കാത്ത ചില തെറ്റുകള്‍ നമ്മുടെ യാത്ര സംബന്ധമായ രേഖകളില്‍ കണ്ടെത്തിയാല്‍ യാത്ര മുടങ്ങിയേക്കും. ഇത് വിമാനത്താവളങ്ങളിലെ സ്ഥിരം കാഴ്ചയാണ്.

അത്തരത്തിലുള്ളവരുടെ ശ്രദ്ദയിലേക്ക് മറ്റൊരു റിപ്പോര്‍ട്ട് കൂടി. കൈ കൊണ്ടെഴുതിയ പാസ്‌പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള നോണ്‍ മെഷീന്‍ റീഡബ്ള്‍ പാസ്‌പോര്‍ട്ടുകള്‍ ഈ മാസം 24ന് ശേഷം സ്വീകരിക്കില്ലെന്ന് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ.സി.എ.ഒ) വ്യക്തമാക്കിയിരിക്കുന്നു. ഇത്തരം പാസ്‌പോര്‍ട്ടുകളുമായി യാത്ര ചെയ്യുന്നവര്‍ക്ക് മറ്റൊരു രാജ്യത്തേയ്ക്കുള്ള പ്രവേശനം അനുവദിക്കുകയില്ലെന്ന് വിദേശ രാജ്യങ്ങളിലുള്ള എംബസികള്‍ക്ക് നിയമപ്രകാരമുള്ള അറിയിപ്പുകള്‍ ലഭിച്ചു കഴിഞ്ഞു.

passport

തൊണ്ണൂറുകളില്‍ അനുവധിച്ച 20 വര്‍ഷ കാലാവധിയുള്ള പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ളവരാണ് ഇക്കാര്യം പ്രത്യേകം ശ്രദ്ദിക്കേണ്ടത്. കാരണം ഇപ്പോഴും പലരുടെയും പാസ്‌പോര്‍ട്ടുകളില്‍ പേരും വിലാസവും മറ്റു വിശദ വിവരങ്ങളും പേന കൊണ്ട് എഴുതിയതും ഫോട്ടോകള്‍ ഒട്ടിച്ചവയുമാണുള്ളത്. ഇത്തരം പാസ്‌പോര്‍ട്ടുകള്‍ എമിഗ്രേഷന്‍ വിഭാഗത്തിലെ മെഷിനുകളില്‍ റീഡ് ചെയ്യില്ലെന്ന കാരണത്താല്‍ ഇത്തരക്കാരുടെ യാത്ര അധിക്രതര്‍ തടയും.

ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ മാസങ്ങള്‍ക്ക് മുമ്പ് എംബസി അധിക്രതര്‍ക്ക് കൈമാറിയിരുന്നു. യാത്ര സമയത്ത് മാത്രം പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ ശ്രദ്ദിക്കുന്ന യാത്രക്കാര്‍ എത്രയും പെട്ടന്ന് തങ്ങളുടെ പാസ്‌പോര്‍ട്ട് ഈ വിഭാഗത്തില്‍പ്പെടുന്നതല്ലെന്ന് ഉറപ്പു വരുത്തണമെന്നും കൈയ്യെഴുത്ത് പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ എംബസിയുമായി ബന്ധപ്പെട്ട് പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിനായുള്ള നടപടികള്‍ കൈകൊള്ളണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

English summary
Beware: Your Passport Can Be Invalid, Months Before Its Expiration Date
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X