അനുഭവങ്ങളുടെ വലിയ പുസ്തകം തുറന്ന് ഭാഗ്യലക്ഷ്മി

  • Posted By:
Subscribe to Oneindia Malayalam
ആത്മകഥയെ കുറിച്ച് മനസ്സ് തുറന്ന് ഭാഗ്യലക്ഷ്മി | Oneindia Malayalam

ഷാർജ: അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാം ദിവസത്തിൽ സ്വരഭേദങ്ങൾക്ക് ശേഷം എന്ന പരിപാടിയിൽ ഭാഗ്യലക്ഷ്മി  അനുഭവങ്ങള്‍ പങ്കുവെച്ചു. ഭാഗ്യലക്ഷ്മി രചിച്ച സ്വരഭേദങ്ങൾ എന്ന ആത്‌മകഥയെ കുറിച്ചുള്ള അനുഭവങ്ങളാണ് പ്രേക്ഷകരുമായി പങ്ക് വെച്ചത്. മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാര്‍  ചടങ്ങിന്‍റെ മോഡറേറ്ററായിരുന്നു. 

bhagyalekshmi

ബിജെപിയ്ക്ക് പണികൊടുക്കാന്‍ കച്ചകെട്ടി മേവാനി, ദളിത് വോട്ടുകളും പട്ടേല്‍ വോട്ടുകളും കോണ്‍ഗ്രസിന്!

സമൂഹം സ്ത്രീകളോട് മോശം ആയി പെരുമാറുമ്പോള്‍ അതിനെ ചെറുത്തു നിൽക്കാൻ സ്ത്രീകൾക്ക് കഴിയണമെന്നും അവർ പ്രത്യേകം എടുത്തു പറഞ്ഞു. ശുദ്ധമലയാളം തനിക്കു പഠിപ്പിച്ചു തന്ന ശ്രീകുമാരൻ തമ്പി സാറിനെയും ആദ്യ പ്രതിഫലം നൽകിയ നിത്യഹരിത നായകൻ ശ്രീ പ്രേം നസീറിനെയും ഓർമിച്ച ഭാഗ്യലക്ഷ്മി  പുസ്തകത്തിലെ ചില ഭാഗങ്ങള്‍  വായിച്ച്  ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമായി മാറി.  സ്വന്തം ആത്മകഥ അതെഴുതിയ ആൾ തന്നെ വായിച്ചു കേൾക്കാൻ ഉള്ള സ്വാഭാഗ്യ൦ പുസ്തക പ്രേമികൾക്ക് സമ്മാനിച്ച് കൊണ്ടാണ് മലയാള സിനിമയുടെ ശബ്‌ദ സൗകുമാര്യം ശ്രീമതി ഭാഗ്യലക്ഷ്മി പുസ്തകമേളാ ചടങ്ങിനെ ധന്യമാക്കിയത് തുടർന്ന് പ്രേക്ഷകര്‍ക്കൊപ്പം   ചർച്ചയിലും പങ്കെടുത്ത ശേഷമാണ് ഭാഗ്യലക്ഷ്മി മടങ്ങിയത്.

English summary
bhagyalekshmi reveals about her biography
Please Wait while comments are loading...