കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്ദര്‍ശകര്‍ക്ക് സംഗീത വിരുന്നുമായി ഇന്ത്യന്‍ പവലിയനില്‍ ചാള്‍സ് ആന്റണിയുടെ സംഗീതനിശ

Google Oneindia Malayalam News

ദുബായ്: ഗ്ലോബല്‍ വില്ലേജില്‍ ഇന്ത്യന്‍ പവലിയനില്‍ വിസ്മയം തീര്‍ക്കാന്‍ 14 വ്യത്യസ്ത ഭാഷകളില്‍ പാടി പ്രാവീണ്യം തെളിയിച്ച ചാള്‍സ് ആന്റണിയുടെ സംഗീത നിശ അരങ്ങേറും. ഫെബ്രുവരി 11 വൈകിട്ട് 7 മണി, രാത്രി 10.30, 14ാം തീയതി വാലന്റൈന്‍സ് ദിനത്തില്‍ വൈകിട്ട് 7 ന് ഇന്ത്യന്‍ പവലിയിന്‍ സ്റ്റേജിലും, രാത്രി 8.35നും, 9.35നും ഗ്ലോബല്‍ വില്ലേജ് മെയിന്‍ കള്‍ച്ചറല്‍ സ്റ്റേജിലും സംഗീതനിശ അരങ്ങേറും.

ഗിറ്റാറും മൗത്ത് ഓര്‍ഗണുമായി ഒരു വേറിട്ട സംഗീതയാത്രയിലൂടെയുള്ള പ്രകടനം കാണികള്‍ക്ക് ഏറെ ആസ്വാദനത്തിന് വഴിവെക്കുന്നതായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 2013ല്‍ ഡീഗോ മറഡോണ കേരളത്തിലെത്തിയപ്പോള്‍ സ്പാനിഷ് സംഗീതം ഒരുക്കി പ്രശംസ നേടിയിട്ടുണ്ട് ഇദ്ദേഹം. ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, മെക്‌സിക്കന്‍, റഷ്യന്‍, ആഫ്രിക്കന്‍, ജാപ്പനീസ്, കൊറിയന്‍, ഹെബ്രു, സിന്‍ഹല, ഇന്‍ഡോനേഷ്യന്‍, മലേഷ്യന്‍ എന്നീ ഭാഷകളില്‍ ചാള്‍സ് ഗാനങ്ങള്‍ ആലപിക്കും.

charlesantony2

14 അന്താരാഷ്ട്ര ഭാഷകളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന സംഗീതനിശ തികച്ചും സൗജന്യമായി കാണികള്‍ക്ക് ആസ്വദിക്കാം. സൗദി രാജകുമാരന്‍ ഹിസ്‌ഹൈനസ് ഫൈസല്‍ ഒരുക്കിയ സല്‍ക്കാരത്തില്‍ ചാള്‍സ് പ്രശംസനീയ സംഗീത സാന്നിദ്ധ്യമായിരുന്നു. ഈജിപ്റ്റിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ ഷാംഇല്‍ഷെയ്ഖില്‍ സംഗീതം അവതരിപ്പിക്കാന്‍ ലഭിച്ച അവസരവും അദ്ദേഹത്തിന്റെ ശിരസ്സിലെ മറ്റൊരു പൊന്‍തൂവലായി.

ഈ വര്‍ഷത്തെ ഗ്ലോബല്‍ വില്ലേജിലെ ഇന്ത്യന്‍ പവലിയനില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് മികച്ച പരിപാടികള്‍ ഒരുക്കാന്‍ കഴിഞ്ഞത് സംഘാടക മികവിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 145 ദിവസത്തെ കലാപരിപാടികളും, എഴുപത് രാജ്യങ്ങളില്‍ നിന്നായി 32 പവലിയനില്‍ നിന്ന് ഏറ്റവുംവലിയ പവലിയന്‍ എന്ന ഖ്യാതിയില്‍ ഇന്ത്യന്‍ പവലിയന്‍ വേറിട്ടു നില്‍ക്കുന്നതും ഏറെ ശ്രദ്ദേയമാണ്.

charlesantony

ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക മാമാങ്കം ഗ്ലോബല്‍ വില്ലേജ് 20152016 20ാം സീസണില്‍ സാംസ്‌കാരിക വൈവിധ്യത്തോടൊപ്പം 2016 ഏപ്രില്‍ 7 വരെ നീളുന്ന 159 ദിവസത്തെ കലാപരിപാടികളും, വിവിധരാജ്യങ്ങളിലെ ഉത്പന്നങ്ങളുടെ കച്ചവടസാധ്യതയും, ഗ്ലോബല്‍ വില്ലേജിന്റെ മാറ്റ് കൂട്ടുന്നു.

കലാപരിപാടികള്‍ സംഘടിപ്പിക്കുന്നത് ഇന്ത്യന്‍ പവലിയനും, വാട്ടര്‍മാര്‍ക്ക് ഇവന്‍സും ചേര്‍ന്നാണ്. ചാള്‍സ് ആന്റണിയുടെ സംഗീതനിശ കാണികളുടെ കണ്ണിനും കാതിനും ഇമ്പം പകരുന്ന ഒന്നാകും എന്നതില്‍ സംശയമില്ല.

English summary
Charles Antony's musical programme at India Pavilion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X