കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട് ഏര്‍പ്പെടുത്തണമെന്ന് മുഖ്യന്‍

  • By Meera Balan
Google Oneindia Malayalam News

ഗാന്ധിനഗര്‍: പ്രവാസികള്‍ക്ക് ഓണ്‍ലൈനായി വോട്ട് ചെയ്യാനുള്ള അവസരം നല്‍കേണ്ട കാര്യം പരിഗണിയ്‌ക്കേണ്ടതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗാന്ധിനഗറില്‍ പ്രവാസി ഭാരതീയ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസികള്‍ ജോലിചെയ്യുന്ന രാജ്യത്ത് തന്നെ വോട്ടവകാശം ഏര്‍പ്പെടുത്താനുള്ള തീരുമാനം സ്വാഗാര്‍ഹമാണ്. ഓണ്‍ലൈന്‍ വോട്ടിംഗിനായി പുതിയ സാങ്കേതിക സംവിധാനവും നിയമത്തില്‍ കാലോചിതമായ മാറ്റവും കൊണ്ടുവരണം.

പ്രവാസികള്‍ക്ക് ഓണ്‍ലൈനായി വോട്ട് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നത് ഏറെ നാളായുള്ള ആവശ്യമാണ്. ഇക്കാര്യങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ വിഷയങ്ങളാണ് മൂന്ന് ദിവസം നീണ്ട് നിന്ന പ്രവാസി ഭാരതീയ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തത്. പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Oommen Chandy

നിതാഖത്ത് മൂലം മടങ്ങിവരുന്നവരെ പുനരധിവസിപ്പിയ്ക്കാന്‍ കേരളത്തില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് നടപ്പാക്കാന്‍ കേന്ദ്ര സഹായവും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ആയിരുന്നു സമാപന സമ്മളേനത്തിന്റെ മുഖ്യ അതിഥി .

English summary
Chief Minister Oommen Chandy demands online vote for Expatriates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X