Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണം കഴിയ്ക്കാന്‍ നിര്‍ബന്ധിച്ചതിന് 4 വയസുകാരന്‍ അബുദാബി പൊലീസിനെ വിളിച്ചു

അബുദാബി: അബുദാബി പൊലീസിന്റെ നമ്പറായ 999 ലേയ്ക്ക് ഒട്ടേറെ കോളുകളാണ് ദിവസേന എത്തുന്നത്. ഇതില്‍ ചില കോളുകള്‍ ഏറെ രസിപ്പിയ്ക്കുന്നവയാണ്. കുട്ടികളുടെ വഴക്കുകള്‍ പോലും പൊലീസിന് തീര്‍ത്തു കൊടുക്കേണ്ടി വന്നിട്ടുണ്ട്. എമെര്‍ജന്‍സി നമ്പരിലേയ്ക്ക് വിളിച്ച് തമാശ കാട്ടുന്നവരും കുറവല്ല. എന്നാല്‍ കുസൃതി കാട്ടുന്നവരോട് പോലും വളരെ മാന്യമായി പെരുമാറുന്ന അബുദാബി പൊലീസ് മറ്റ് പൊലീസ് സേനകള്‍ക്കും മാതൃകയാവുകയാണ്.

ഒരു ദിവസം കുറഞ്ഞത് ആയിരം ഫോണ്‍ കോളെങ്കിലും 999 ല്‍ എത്തും. ഒരിയ്ക്കല്‍ ഒരു നാലു വയസുകാരന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു. താന്‍ വലിയൊരു അപകടത്തിലാണെന്നും വീട്ടുജോലിക്കാരി തന്നെ മര്‍ദ്ദിയ്ക്കുകയാണെന്നും അച്ഛനും അമ്മയും സ്ഥലത്തില്ലെന്നുമാണ് കുട്ടി പറഞ്ഞത്. എത്രയും വേഗം എന്നെ രക്ഷിയ്ക്കൂ എന്ന കുട്ടിയുടെ കരച്ചില്‍ കേട്ട് പൊലീസ് സംഭവസ്ഥലത്തേയ്ക്ക് പാഞ്ഞു.

Abu Dhabi Police

അവിടെ ചെന്നപ്പോഴല്ലേ രസം, ഭക്ഷണം കഴിയ്ക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ ജോലിക്കാരി നിര്‍ബന്ധിച്ചു. ജോലിക്കാരിയുടെ ഈ നിര്‍ബന്ധിയ്ക്കല്‍ കുഞ്ഞിന് അത്ര ഇഷ്ടമായില്ല. അങ്ങനെ ജോലിക്കാരിയ്ക്കിട്ട് ഒരു പണി കൊടുക്കാനാണത്രേ കുഞ്ഞ് പൊലീസുകാരെ വിളിച്ചത്. നമ്മുടെ നാട്ടിലെ ജനമൈത്രി പൊലീസോ മറ്റോ ആയിരുന്നെങ്കില്‍ ആ കുട്ടി പിന്നെ പൊലീസിനെ വിളിയ്ക്കുകയേ ഇല്ലായിരുന്നു.

മറ്റൊരു കോള്‍ ഒരു പതിനൊന്ന് വയസുകാരന്റേത് ആയിരുന്നു. താന്‍ ഒരു ഷോപ്പിംഗ് മാളിലാണെന്നും മറ്റൊരു കുട്ടിയുമായി വഴക്കിടുകയാണെന്നുമാണ് പൊലീസിനെ അറിയിച്ചത്. കുട്ടിവഴക്കാണെന്ന് അറിഞ്ഞിട്ടും പൊലീസ് സംഭവസ്ഥലത്തേയ്ക്ക് പാഞ്ഞെത്തുകയും രണ്ട് കുട്ടികളേയും വഴക്കില്‍ നിന്ന് പിന്തിരിപ്പിയ്ക്കുകയും ചെയ്തു. എന്തിനേറെ ടെലിഫോണ്‍ കാര്‍ഡിന് വേണ്ടി പോലും പൊലീസിനെ വിളിയ്ക്കുന്ന വിരുതന്‍മാരുണ്ട്. 2014 ലെ ആറുമാസത്തെ ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിച്ചല്‍ 17,48,438 കോളുകളാണ് പൊലീസിന് ലഭിച്ചത്. ട്രാഫിക് സംബന്ധമായ പരാതി പറയാന്‍ വിളിയ്ക്കുന്നവരാണ് ഏറെയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+