
കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാം: നടപടികൾ ലഘൂകരിച്ച് വിദേശരാജ്യങ്ങൾ
ദുബായ്: വിദേശരാജ്യങ്ങളിൽ നിന്ന് കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കാൻ വഴിയൊരുങ്ങുന്നു. വിദേശരാജ്യങ്ങളും കേരളത്തിലും ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ പരിഷ്കരിച്ചതോടെയാണ് മൃതദേഹം വിമാനമാർഗ്ഗം എത്തിക്കാനുള്ള സൌകര്യം ഒരുങ്ങിയിട്ടുള്ളത്. ഇതോടെ യുഎഇയിൽ നിന്ന് എത്തിച്ച ആദ്യത്തെ മൃതദേഹം തിങ്കളാഴ്ച കേരളത്തിലെത്തിച്ച് സംസ്കരിക്കുകയും ചെയ്തിട്ടുണ്ട്.
സുരേഷ് ഗോപിയെ കുറിച്ചുള്ള അഭിപ്രായം തിരുത്തിയില്ലേല് നീതികേടാകും, നന്ദി പറഞ്ഞ് ജോമോള് ജോസഫ്

വിസിറ്റിംഗ് വിസയിലെത്തി നിലമ്പൂർ സ്വദേശിയാണ് കൊവിഡ് ബാധിച്ച് ദുബായിൽ വെച്ച് മരണമടഞ്ഞത്. ഇദ്ദേഹത്തിന്റെ മൃതദേഹമാണ് യുഎഇയിലെ ഹംപാസ് വളന്റിയേഴ്സിന്റെ നേതൃത്വത്തിലാണ് കേരളത്തിലേക്ക് എത്തിച്ചിട്ടുള്ളത്. ഇതിന് പുറമേ ഖത്തറിൽ നിന്നുള്ള മൃതദേഹവും ഒരാഴ്ച മുമ്പ് കേരളത്തിലേക്ക് എത്തിച്ചിരുന്നു. വിദേശരാജ്യങ്ങളിൽ വെച്ച് കൊവിഡ് ബാധിച്ച് മരിച്ചരെ കാണാനോ അന്ത്യകർമ്മങ്ങൾ നിർവ്വഹിക്കാനോ കഴിയാത്ത ബന്ധുക്കൾക്ക് ആശ്വാസമാകുന്നതാണ് പ്രഖ്യാപനമാണം. കേന്ദ്രസർക്കാർ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കെടുക്കുമ്പോൾ വിദേശത്ത് വെച്ച് രോഗം ബാധിച്ച് മരിച്ചവരുടെ കണക്കും ഉൾപ്പെടുത്താൻ ഈ നടപടി സഹായിക്കും.

നേരത്തെ വിദേശത്ത് വെച്ച് മരിച്ചവർക്ക് മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചാൽ വിദേശരാജ്യങ്ങളിൽ നിന്നും കേരളത്തിൽ നിന്നും ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് തടസ്സം നേരിട്ടിരുന്നു. ഈ സാഹചര്യത്തിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്ക്കാതെ വിദേശത്ത് തന്നെ സംസ്കരിക്കുന്ന രീതിയായിരുന്നു അവലംബിച്ചിരുന്നത്. പുതിയ ചട്ടം അനുസരിച്ച് എംബാമിംഗ് നടത്തുന്നതിന് പകരം അണുവിമുക്തമാക്കിയ ശേഷം വിമാനമാർഗ്ഗം മൃതദേഹങ്ങൾ അയയ്ക്കാമെന്നാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. ഇതിന്റെ ചുമതല ലോകാരോഗ്യ സംഘടന സ്വകാര്യ കമ്പനികൾക്കാണ് നൽകിയിട്ടുള്ളത്. ജർമ്മനി, ഫ്രാൻസ് അടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്നായി 200 ഓളം മൃതദേഹങ്ങളാണ് ഇതിനകം അയച്ചിട്ടുള്ളത്.

അധികൃതരിൽ നിന്ന് എൻഒസി ലഭിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പലരും മൃതദേഹങ്ങൾ അയയ്ക്കാനുള്ള ശ്രമം നടത്തിയിരുന്നില്ല. അണുവിമുക്തമാക്കി ശവപ്പെട്ടികളിലാക്കിയാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നത്. അതേ സമയം എംബാം ചെയ്യാത്തതിനാൽ അയയ്ക്കുന്ന മൃതദേഹം അഴുകാനുള്ള സാധ്യതയുണ്ട്. യുഎഇയിൽ നിന്ന് എമിറേറ്റ്സാണ് നിലവിൽ ഇത്തരത്തിൽ മൃതദേഹങ്ങളെത്തിക്കുന്നത്. കേരളത്തിലെത്തിക്കുന്ന മൃതദേഹങ്ങൾ ഇവിടത്തെ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും സംസ്കരിക്കുക. നേരത്തെ എംബാമിംഗിന് ഈടാക്കിയിരുന്ന ചെലവ് തന്നെയാണ് അണുനശീകരണത്തിനും ഈടാക്കിവരുന്നത്.

വിദേശ രാജ്യങ്ങളിൽ നിന്ന് മൃതദേഹം കൊണ്ടുവരുമ്പോൾ അതാതുരാജ്യങ്ങളിലെ പോലീസ് ക്ലിയറൻസ് മരണപ്പെട്ട രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ എൻഒസി, ആരോഗ്യമന്ത്രാലയം സാക്ഷ്യപ്പെടുത്തിയ സ്റ്റെറിലൈസേഷൻ സർട്ടിഫിക്കറ്റ്, ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്റ്റ് ചെയ്തത്, ഇന്ത്യൻ എംബസിയുടെ എൻഒഎസി, മരണപ്പെട്ട രാജ്യത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഡെത്ത് സർട്ടിഫിക്കറ്റും ഈ സർട്ടിഫിക്കറ്റിന്റെ ഇംഗ്ലീഷ് പതിപ്പ് 150 ദിർഹത്തിന്റെ സ്റ്റാമ്പ് അറ്റസ്റ്റ് ചെയ്തതും, സ്റ്റെറിലൈസേഷൻ ചെയ്യുന്ന സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ്, ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ ഓഫീസറുടെ എൻഒസി, എയർപോർട്ട് ഹെൽത്ത് അതോറിറ്റിയുടെ അനുമതി എന്നീ രേഖകളാണ് മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ രേഖകൾ.
Recommended Video
ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ ഐക്യം വിജയിക്കുമോ? പിന്തുണച്ച് ഈ വിഭാഗങ്ങൾ..സർവ്വേ ഫലം
ഇന്ത്യയുമായുള്ള കയറ്റുമതിയും ഇറക്കുമതിയും താലിബാൻ നിർത്തിവെച്ചെന്ന് എഫ്ഐഇഒ
24 മണിക്കൂർ 18 വിമാനങ്ങൾ: അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് ഒഴിപ്പിച്ചത് 2000 പേരെയെന്ന് പെന്റഗൺ
സുനന്ദ പുഷ്കറിന്റെ മരണവും ശശി തരൂരിനെതിരായ ആരോപണങ്ങളും: ഏഴ് വർഷം നീണ്ട സുനന്ദ പുഷ്കർ കേസിലെ നാൾവഴികൾ