ഷാര്‍ജയില്‍ പൊളിക്കുന്ന കെട്ടിടത്തില്‍ അജ്ഞാത മ്യതശരീരം കണ്ടെത്തി!!

  • Posted By:
Subscribe to Oneindia Malayalam

ഷാര്‍ജ: റോളയില്‍ മുസല്ല പാര്‍ക്കിനോട് ചേര്‍ന്ന പൊളിച്ചു മാറ്റികൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ അജ്ഞാത മ്യതശരീരം കണ്ടെത്തി. ഇന്ന് കാലത്ത് 6 മണിയോടെ കെട്ടിടം പൊളിച്ചുമാറ്റല്‍ ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളാണ് മ്യതശരീരം ആദ്യം കണ്ടത്.

ഉടനെ ഇവര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ്, സി ഐഡി വിഭാഗങ്ങള്‍ പ്രഥമിക അന്യേഷണം ആരംഭിച്ചു. ഏതാണ്ട് 3 മാസത്തിലധികം മ്യതശരീരത്തിന് പഴക്കമുണ്ടെന്നാണ് അറിയുന്നത്.

sharjah

മരിച്ച വ്യക്തിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടില്ല. കാലാവധി കഴിഞ്ഞ അഞ്ച് നില കെട്ടിടം കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൊളിച്ചുനീക്കി കൊണ്ടിരിക്കുകയായിരുന്നു. മലയാളികള്‍ അടക്കമുള്ള സാധാരണ തൊഴിലാളികളും, കുടംബങ്ങളും ഏറെ തിങ്ങി പാര്‍ക്കുന്ന മേഖലയാണ് ഷാര്‍ജ റോളയിലെ മുസല്ല.

English summary
Dead body found in Sharjah building
Please Wait while comments are loading...