ഷാർജയിൽ മലയാളി യുവാവ് മരിച്ച നിലയിൽ...ദുരൂഹത! മൃതദേഹം കാറിനുള്ളിൽ അഴുകിയ നിലയിൽ!

  • Posted By:
Subscribe to Oneindia Malayalam

ഷാർജ: മലയാളി യുവാവ് ഷാർജയിൽ മരിച്ച നിലയിൽ. പെരുമ്പാവൂർ സ്വദേശി ഡിക്സനെയാണ് ഷാർജയിലെ അൽഖായയിൽ കാറിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഡിക്സനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു.

deadbody

ബന്ധുക്കൾ തന്നെയാണ് പാർക്കു ചെയ്ത കാറിനുള്ളിൽ ഡ്ക്സന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഡിക്സൻ ഭാര്യയെ വിളിച്ചിരുന്നു. എന്നാൽ പിറ്റേ ദിവസം തിരിച്ചു വിളിച്ചപ്പോൾ മറുപടി ലഭിച്ചില്ല. ഫോൺ റിങ് ചെയ്തെങ്കിലും ഉടൻ തന്നെ ഓഫായി. ഡിക്സന്റെ വീടും അടഞ്ഞ നിലയിലായിരുന്നു.

തുടർന്നാണ് ബന്ധുക്കൾ പോലീസിനെ സമീപിച്ചത്. വീടു തകർത്ത് പോലീസ് അകത്ത് കടന്നെങ്കിലും ഡിക്സനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒമ്പത് വർഷമായി ഷാർജ എയർപോർട്ട് ഫ്രീ സോണിൽ ജോലിചെയ്ത് വരികയാണ്. ഇതിനിടെ ഭാര്യയ്ക്ക് അയർലാൻഡിൽ ജോലി കിട്ടുകയും ഡിക്സൺ അങ്ങോട്ട് പോവുകയും ചെയ്തു. ഷാർജയിലെ ജോലി ഉപേക്ഷിക്കുന്നതിനായിരുന്നു വീണ്ടും ഷാർജയിൽ എത്തിയത്.

English summary
dead body of malayali youth found in car in sharjah
Please Wait while comments are loading...