കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് താങ്ക്യു ഖത്തര്‍; ഇപ്പോള്‍ 'ബയ്‌കോട്ട്' ഖത്തര്‍... ട്വിറ്ററില്‍ ചൂടേറിയ ചര്‍ച്ച

Google Oneindia Malayalam News

ന്യൂഡല്‍ഹി: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ പരാമര്‍ശം ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിഷേധത്തോടെ ആഗോള തലത്തില്‍ ചര്‍ച്ചയാണ്. ഗള്‍ഫില്‍ ഖത്തറാണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തി ഖത്തര്‍ പ്രതിഷേധം അറിയിക്കുകയായിരുന്നു. പിന്നീട് ഖത്തര്‍ ശൂറാ കൗണ്‍സില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ ഖത്തറിനെതിരായ പ്രചാരണം കൊണ്ടാണ് നേരിട്ടത്. ഖത്തര്‍ എയര്‍വേയ്‌സ് ബഹിഷ്‌കരിക്കണമെന്നായിരുന്നു കാമ്പയിന്‍. അതിനിടെ ഖത്തര്‍ എയര്‍വേയ്‌സിന്റെ വെബ്‌സൈറ്റിലുണ്ടായിരുന്ന നാഗ്പൂരില്‍ നിന്ന് പറക്കാമെന്ന ട്രേഡ് പ്രചാരണവും ചര്‍ച്ചയായി.

x

വിവാദ പരാമര്‍ശം നടത്തിയ ദേശീയ വക്താവ് നുപുര്‍ ശര്‍മയെയും ഡല്‍ഹി ഘടകത്തിലെ നേതാവ് നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും ബിജെപി സസ്‌പെന്റ് ചെയ്തു. ബിജെപിയുടെ ഈ നടപടി സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വാഗതം ചെയ്യുകയുമുണ്ടായി. എന്നാല്‍ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ ഖത്തറിനെതിരെ പ്രചാരണം തുടങ്ങിയതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ചര്‍ച്ച മറ്റൊരു തലത്തിലായി. കൊവിഡ് രൂക്ഷമായിരുന്ന ഘട്ടത്തില്‍ ഖത്തര്‍ എയര്‍വെയ്‌സ് വഴി ഇന്ത്യയ്ക്ക് നല്‍കിയ സഹായമാണ് ഖത്തറിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ ഭക്ഷ്യ വസ്തുക്കള്‍ അയച്ചുകൊടുത്ത കാര്യമാണ് ഖത്തറിനെ എതിര്‍ക്കുന്നവര്‍ എടുത്തുപറയുന്നത്.

പിണറായി വിജയാ കാണിച്ചുതരാം; ഭീഷണിയുമായി പിസി ജോര്‍ജ്, 'പോലീസ് എന്റെ കാലില്‍ വീണു'പിണറായി വിജയാ കാണിച്ചുതരാം; ഭീഷണിയുമായി പിസി ജോര്‍ജ്, 'പോലീസ് എന്റെ കാലില്‍ വീണു'

ഖത്തറിനെ ബഹിഷ്‌കരിക്കാന്‍ ട്വിറ്ററില്‍ പ്രചാരണം നടന്നിരുന്നു. ഈ ആഹ്വാനമുള്ള ട്വീറ്റില്‍ അക്ഷര തെറ്റുണ്ടായതോടെ ട്രോളുകള്‍ ഇറങ്ങാന്‍ തുടങ്ങി. കൊവിഡ് രൂക്ഷമായ ഘട്ടത്തില്‍ ഇന്ത്യ കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്. ഓക്‌സിജന്‍ സിലിണ്ടറിന്റെ ക്ഷാമം ഉള്‍പ്പെടെയുള്ള വെല്ലുവിളിയായിരുന്നു പ്രധാനം. ഈ വേളയില്‍ ഖത്തര്‍ എയര്‍വേയ്‌സ് വഴി ഇന്ത്യയിലേക്ക് ആയിരത്തിലധികം ഓക്‌സിജന്‍ സിലിണ്ടറുകളും സൗജന്യമായി മരുന്നുകളും ഖത്തര്‍ അയച്ചുകൊടുത്തിരുന്നു. ഇതിന്റെ വാര്‍ത്താ കട്ടിങുകള്‍ ഉള്‍പ്പെടുത്തിയാണ് ഖത്തറിനെ അനുകൂലിക്കുന്നവരുടെ പ്രചാരണം.

എന്നാല്‍ 2017ല്‍ സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച വേളയില്‍ ഖത്തറിനെ സഹായിക്കാന്‍ ഇന്ത്യയും മുന്നോട്ട് വന്നിരുന്നു. കര-വ്യോമ പാതകള്‍ അയല്‍ രാജ്യങ്ങള്‍ അടച്ചതോടെ ഖത്തര്‍ ഭക്ഷ്യ പ്രതിസന്ധിയിലേക്ക് നീങ്ങി. ലോകരാജ്യങ്ങളോട് ഖത്തര്‍ ഭരണകൂടം സഹായം അഭ്യര്‍ഥിച്ചു. ആദ്യം സഹായമെത്തിച്ചവരില്‍ ഇന്ത്യയുമായുണ്ടായിരുന്നു. ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുന്ന കപ്പലുകള്‍ ദോഹയിലെ ഹമദ് തുറമുഖത്ത് എത്തി. ഇതാണ് ഖത്തറിനെ എതിര്‍ക്കുന്നവര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടുന്നത്.

രാജ്യങ്ങള്‍ തമ്മിലുള്ള സഹായങ്ങള്‍ പല ഘട്ടങ്ങളിലും നടക്കാറുണ്ട്. പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളെ സഹായിക്കുന്നത് അന്തര്‍ദേശീയ തലത്തില്‍ സ്വാഭാവികമായ പ്രക്രിയയാണ്. എന്നാല്‍ ഇപ്പോഴുള്ള വിവാദം മറ്റൊന്നാണ്. പ്രവാചകനെയും കുടുംബത്തെയും നിന്ദിച്ച് ചാനല്‍ ചര്‍ച്ചയില്‍ നുപുര്‍ ശര്‍മ സംസാരിച്ചതാണ് വിവാദം. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തുവരികയായിരുന്നു. ജിസിസി രാജ്യങ്ങള്‍ക്ക് പുറമെ മറ്റു അറബ് രാജ്യങ്ങളും രംഗത്തുവന്നു. ഇതുവരെ 15 രാജ്യങ്ങള്‍ നുപുര്‍ ശമര്‍യ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, നുപുര്‍ ശര്‍മയ്‌ക്കെതിരെ മൂന്ന് കേസെടുത്തു. ഈ മാസം 22ന് മുംബൈ പോലീസ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
മെമ്മറി കാര്‍ഡില്‍ മാറ്റം, ക്രൈംബ്രാഞ്ച് ഹൈക്കോടതിയിലേക്ക് | OneIndia Malayalam

English summary
Debate in Twitter About Thank You Qatar in 2021 and Boycott Qatar in 2022
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X