കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്;ഫ്ളാറ്റ്തട്ടിപ്പ് ഇന്ത്യക്കാരന് നഷ്ടം3ലക്ഷം

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: ഓണ്‍ലൈനിലൂടെ ഫ്ളാറ്റ് തട്ടിപ്പ് നടത്തിയ മൂന്നംഗം പാകിസ്താന്‍ സംഘം പിടിയിലായി. ഫ്ളാറ്റ് വാടകയ്ക്ക് നല്‍കുന്നു എന്ന് ഓണ്‍ലൈനിലൂടെ പരസ്യം നല്‍കുകയും ഉപഭോക്താക്കളില്‍ നിന്ന് പണം കൈക്കലാക്കിയ ശേഷം ഫ്ളാറ്റ് നല്‍കാതെ കബളിപ്പിയ്ക്കുകയും ചെയ്യുന്ന സംഘമാണ് പിടിയിലായത്. വ്യാജ കമ്പനിയുടെ പേരും രേഖകളും ഉപയോഗിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. അറസ്റ്റിലായവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇവര്‍ യഥാക്രമം 21, 22, 25 എന്നീപ്രായത്തിലുള്ളവരാണ്.

ഇന്ത്യക്കാരനായ സിവില്‍ എഞ്ചനീയറെയാണ് ഇവര്‍ കബളിപ്പിച്ചത്. ജബേല്‍ അലിയില്‍ ദ ഗാര്‍ഡന്‍സില്‍ ഫ്ളാറ്റുകള്‍ വാടകയ്ക്ക് നല്‍കുന്നുവെന്ന പരസ്യം കണ്ടാണ് തട്ടിപ്പ് സംഘത്തെ എഞ്ചിനീയര്‍ വിളിയ്ക്കുന്നത്. തുടര്‍ന്ന് പ്രതികളില്‍ ഒരാള്‍ ഇദ്ദേഹത്തെ ഫഌറ്റില്‍ കൊണ്ട് പോവുകയും ചെയ്തു. ഏഴ് ലക്ഷം രൂപ ഫളാറ്റിന് നല്‍കണമെന്നും നാല് തവണകളായി ഈ തുക അടച്ചാല്‍ മതിയെന്നും പ്രതികള്‍ പറഞ്ഞു.

ഓരോ തവണയും ഒന്നേമുക്കാല്‍ ലക്ഷം രൂപയോളം നല്‍കാന്‍ ആവശ്യപ്പെട്ടു. ഫ്ളാറ്റ് ബുക്ക് ചെയ്യുന്നതിന് വേണ്ടി 52,000 രൂപ ഇയാളില്‍ നിന്ന് സംഘം വാങ്ങി.പണമടച്ചതിന്റെ രസീതും നല്‍കി. ഇടനിലക്കാരനാണെന്ന് കാട്ടി പ്രതികളിലൊരാള്‍ അന്‍പതിനായിരം രൂപ ആവശ്യപ്പെട്ടു. എഞ്ചിനീയര്‍ അയാള്‍ക്ക് 30,000 രൂപ നല്‍കി. വെള്ളത്തിനും വൈദ്യുതിയ്ക്കുമായി ഇരുപതിനായിരും രൂപ അടയ്ക്കാനും ആവശ്യപ്പെട്ടു. ആദ്യത്തെ വാടകയായി രണ്ട് ലക്ഷത്തോളം രൂപ പിന്നീട് തവണകളായി ഒരു ലക്ഷം രൂപയും സംഘം ഇയാളില്‍ നിന്ന് കൈപ്പറ്റി. എന്നാല്‍ ഈ മൂന്ന് ലക്ഷം രൂപയ്ക്കും പ്രതികള്‍ നല്‍കിയത്. വ്യാജ രേഖയാണന്നും താന്‍ കബളിപ്പിയ്ക്കപ്പെട്ടുവെന്നും മനസിലായതോടെയാണ് എഞ്ചിനീയര്‍ പൊലീസിനെ സമീപിച്ചത്. കേസിന്റെ വിചാരണ സെപ്റ്റംബര്‍ 30 ലേയ്ക്ക് മാറ്റി.

English summary
Three Pakistani suspects are standing trial for allegedly placing an online advertisement, forging a flat ownership certificate and conning a potential tenant of Dh18,660.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X