കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവിംഗിനിടെ വെള്ളം കുടിച്ചാലും കടുത്ത ശിക്ഷ, ദുബായിലെ പുതിയ നിയമം ഇങ്ങനെ...

Google Oneindia Malayalam News

ദുബായ്: വാഹനാപകടങ്ങള്‍ വര്‍ധിയ്ക്കുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക് ചില നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി യുഎഇ. പൊലീസ് നടത്തിയ ക്യാമ്പയിനിന്റെ ഭാഗമായാണ് വാഹനം ഓടിയ്ക്കുന്നതിനിടെ ഡ്രൈവര്‍ കര്‍ശനമായും പാലിയ്‌ക്കേണ്ട കാര്യങ്ങളെപ്പറ്റി പറഞ്ഞത്.

ഡ്രൈവിംഗിനിടെ നിങ്ങള്‍ ചെയ്യുന്ന പല കാര്യങ്ങളും പുതിയ ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം കുറ്റകരമായി മാറിയേക്കാം. ഡ്രൈവിംഗിനിടെ വെള്ളം കുടിച്ചാല്‍ പോലും കടുത്ത തുക പിഴ ഇടാക്കും. ആയിരം ദിര്‍ഹം മുതല്‍ പിഴയും 12 ബ്‌ളാക്ക് പോയിന്റ്‌സും കിട്ടും. അപ്പോള്‍ ഡ്രൈവിംഗിനിടെ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയേണ്ടേ?

പിഴ

പിഴ

ഡ്രൈവിംഗിനിടെ ഡ്രൈവര്‍മാര്‍ അലക്ഷ്യമായി ചെയ്യുന്ന പല കാര്യങ്ങളും വന്‍ അപകടത്തിലേയ്ക്ക് നയിക്കും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ട്രാഫിക് പൊലീസ് ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് സയീഫ് അല്‍ സാഫിന്‍ ആണ് വാര്‍ത്ത സമ്മേളനത്തിലൂടെ പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

വെള്ളം കുടിയ്ക്കരുത്

വെള്ളം കുടിയ്ക്കരുത്

ഡ്രൈവ് ചെയ്യുമ്പോള്‍ വെള്ളം കുടിയ്ക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഇനി പിഴ ചുമത്തും. ആയിരം ദിര്‍ഹം പിഴയും ചുമത്തുന്നത് കൂടാതെ ട്രാഫിക് റെക്കോര്‍ഡില്‍ 12 ബ്‌ളാക്ക് പോയിന്റ്‌സും ആഡ് ചെയ്യപ്പെടും

മേക്ക് അപ്

മേക്ക് അപ്

വാഹനമോടിയ്ക്കുമ്പോള്‍ മേക്ക് അപ് ചെയ്താലും പിഴ ചുമതത്തും

വായന

വായന

പത്രമോ മറ്റെന്തെങ്കിലും പേപ്പറുകളോ ഡ്രൈവിംഗിനിടെ വായിക്കരുത്

മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍

ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിയ്ക്കുന്നത് കുറ്റമാണെന്ന് പ്രത്യേകം പറയേണ്ട ആവശ്യം ഇല്ലല്ലോ

English summary
Dh1,000 fine for eating, drinking, reading, doing make-up while driving.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X