കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദോഹയില്‍ തിരക്കേറിയ ഷോപ്പിംഗ് മാളില്‍ സീലിംഗ് ഇടിഞ്ഞ് വീണു

  • By Meera Balan
Google Oneindia Malayalam News

ദോഹ: ദോഹയില്‍ തിരക്കേറിയ ഷോപ്പിംഗ് മാളില്‍ സീലിംഗ് ഇടിഞ്ഞ് വീണ് രണ്ട് പേര്‍ക്ക്പരിക്ക്. ലാന്‍ഡാമാര്‍ക്ക് മാളിലെ സീലിംഗ് ആണ് ഇടിഞ്ഞ് വീണത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. ഷോപ്പിംഗിനെത്തിയ രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ ഒരാള്‍ കുട്ടിയാണ്.

മാളിലെ ഫുഡ് കോര്‍ട്ടിനും ചില്‍ഡ്രന്‍സ് പ്‌ളേ ഏരിയയ്ക്കും അടുത്തുള്ള സീലിംഗ് ആണ് ഇടിഞ്ഞ് വീണത്. തിരക്കേറിയ സമയത്തായിരുന്നു അപകടം. ഇതേ മാളില്‍ രണ്ടാം തവണയാണ് സീലിംഗ് ഇടിഞ്ഞ് വീണ് അപകടം ഉണ്ടാകുന്നത്. രണ്ട് വര്‍ഷം മുമ്പായിരുന്നു ആദ്യമായി സീലിംഗ് ഇടിഞ്ഞ് വീണത്.

Qatar

പ്ളാസ്റ്റര്‍ ചെയ്തിരുന്ന വലിയ ഭാഗങ്ങളാണ് നിലത്തേയ്ക്ക് വീണത്. ആളുകള്‍ പരിഭ്രാന്തരായി പുറത്തേയ്ക്ക് ഓടിയെന്നും കുട്ടികള്‍ ഭയന്ന് നിലവിളിച്ച് ചിതറി ഓടിയെന്നും സംഭവത്തിന്റെ ദൃക്‌സാക്ഷിയായ എമ്മ ലൂയ കെന്നഡി പറയുന്നു. ബുധനാഴ്ച രാത്രി 8.45 ഓടെയാണ് സംഭവം നടക്കുന്നത്.

രണ്ട് പേര്‍ക്ക് പരിക്കേറ്റുവെന്നും അതില്‍ ഒരാള്‍ കുട്ടിയാണെന്നും മാളിന്റെ സെക്യൂരിറ്റി ജീവനക്കാരന്‍ പറയുന്നു. ദോഹയില്‍ പലപ്പോഴും മാളുകളുടെ സീലിംഗ് ഇടിയുകയും തീപിടിയ്ക്കുകയും ചെയ്യാറുണ്ട്. ഏപ്രിലില്‍ ഹാഗ്‌സെന്‍ ഡാസ് ഐസ്‌ക്രീം ഷോപ്പില്‍ സീലിംഗ് തകര്‍ന്നു വീണിരുന്നു. പക്ഷേ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 2012 മെയില്‍ വിലാജിയോ മാളില്‍ ഉണ്ടായ തീപിടിത്തത്തില്‍ 19 പേര്‍ മരിച്ചിരുന്നു. ഇതില്‍13 പേരും കുട്ടികളായിരുന്നു. ലാന്‍മാര്‍ക്ക് മാളും വിലാജിയോ മാളും നിയന്ത്രിയ്ക്കുന്നത് ഒരേ ഉടമകളാണ്.

English summary
At least two shoppers were injured when large sections of a Doha shopping centre ceiling collapsed on Wednesday night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X