കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള സമ്മേളനത്തിന് ദുബായില്‍ തുടക്കമായി

Google Oneindia Malayalam News

ദുബായ്: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആഗോള സമ്മേളനം ഇന്ന് വെള്ളിയാഴ്ച ദുബൈ മെട്രോ പൊളിറ്റിന്‍ പാലസ് ഹോട്ടലില്‍ കേരള സാംസ്‌കാരികപ്രവാസി കാര്യ വകുപ്പ് മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, സണ്ണി കുലത്താക്കല്‍ വിവിധ മേഖല ഭാരവാഹികള്‍ ചടങ്ങില്‍ സംസാരിച്ചു.

വിദ്യാഭ്യാസ സെമിനാറില്‍ ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് യൂണിവേര്‍സിറ്റിയിലെ ഡോ.ശ്രീധര്‍ കാവില്‍ ഇന്‍ഡോ യു.എസ് എജുക്കേഷന്‍ ആന്റ് റിസേര്‍ച്ച് അക്കാദമിക് ഡയറക്ടര്‍ പ്രൊഫ.സണ്ണി ലൂക്ക് എന്നിവര്‍ വിഷയം അവതരിപ്പിക്കും. വൈകീട്ട് നടക്കുന്ന നിക്ഷേപക സെമിനാര്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി സീതാറാം ഉദ്ഘാടനം ചെയ്യും. 'ഉണരുന്ന ഭാരതവും പ്രവാസി പങ്കാളിത്തത്തിന്റെ പുനര്‍ നിര്‍വചനവും' എന്ന വിഷയത്തില്‍ ബി.ആര്‍ ഷെട്ടി, എല്‍.എം അസ്താന, ജെയിംസ് മാത്യു, രാജു മേനോന്‍, സജിത് കുമാര്‍ പി.കെ എന്നിവര്‍ സംസാരിക്കും.

worldmalayaleecouncil1

ശ്രീധര്‍ കാവില്‍ സെമിനാര്‍ നിയന്ത്രിക്കും. 'മെയ്ക്ക് ഇന്‍ ഇന്ത്യ കേരളവും യാഥാര്‍ത്യവും' എന്ന വിഷയത്തില്‍ പി.എന്‍.സി മേനോന്‍, ഡോ. ആസാദ് മൂപ്പന്‍, ഫൈസല്‍ കോട്ടിക്കലന്‍, സുധീര്‍ ഷെട്ടി, ശ്രീപ്രകാശ് എന്നിവര്‍ പ്രസംഗിക്കും. ഡോ. ടി.പി ശ്രീനിവാസന്‍ സെമിനാര്‍ നിയന്ത്രിക്കും. 'ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് ഉയര്‍ച്ചയും താഴ്ചയും' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ മുന്‍ സെക്രട്ടറി ഡോ.ക്രിസ്റ്റി ഫെര്‍ണാണ്ടസ് നിയന്ത്രിക്കും എ.വി.ആര്‍ ചൗധരി, ഷാജി ബേബി ജോണ്‍, പോള്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ സംസാരിക്കും.

27 രാജ്യങ്ങളില്‍ നിന്നുള്ള 200 ല്‍പരം പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍, സാങ്കേതിക വിദഗ്ധര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി 1000 ത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. വൈകീട്ട് ഏഴിന് നടക്കുന്ന പൊതു സമ്മേളനത്തില്‍ നിരവധി പ്രമുഖര്‍ സംബന്ധിക്കും. രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ആഗോള സമ്മേളനം ആദ്യമായാണ് ദുബായില്‍ സംഘടിപ്പിക്കുന്നത്.

English summary
Dubai: Anniversary of the World Malayali Council to be held on Friday, 17
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X