വെറും കേക്കല്ല!!സ്വാതന്ത്ര്യ ദിനത്തില്‍ സ്വര്‍ണ്ണ ദംഗല്‍ കേക്ക്!!ചെലവ് 26 ലക്ഷം രൂപ!!

Subscribe to Oneindia Malayalam

ദുബായ്: ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ദുബായില്‍ ഒരുങ്ങുന്നത് വെറും കേക്കല്ല, സ്വര്‍ണ്ണക്കേക്കാണ്. കേക്ക് നിര്‍മ്മിക്കുന്നതാകട്ടെ സ്വര്‍ണ്ണം കൊണ്ടും. 26 ലക്ഷമാണ് ഈ സ്വാതന്ത്ര്യദിന സ്‌പെഷ്യല്‍ സ്വര്‍ണ്ണക്കേക്കിന്റെ ചെലവ്. പ്രത്യേകതകള്‍ ഇതു കൊണ്ടും തീര്‍ന്നില്ല..

കേക്കില്‍ ഇന്ത്യന്‍ പതാകക്കൊപ്പം ആലേഖനം ചെയ്യുന്നത് ബോളിവുഡ് താരം അമീര്‍ ഖാന്റെ ദംഗല്‍ അപ്പിയറന്‍സാണ്. ഇരു കൈകളും കെട്ടി സ്വന്തം പെണ്‍കുട്ടികളുടെ ഗുസ്തി പ്രകടനം നോക്കി നില്‍ക്കുന്ന ഗൗരവക്കാരനായ ദംഗല്‍ നായകന്റെ ചിത്രം. 4 അടി ഉയരത്തിലാണ് കേക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ദുബായിലെ ബ്രോഡ്‌വേ ബേക്കറിയിലെത്തിയ ഉപഭോക്താവ് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു നിര്‍മ്മാണം. കേക്ക് നിര്‍മ്മിക്കുന്നതിനായി അമീര്‍ ഖാന്റെ വ്യക്തിത്വത്തെക്കുറിച്ചു ഒരാഴ്ച പഠനം നടത്തിയതായി ചീഫ് ഷെഫ് പറയുന്നു.

dangal

ദംഗലില്‍ അമീര്‍ ഖാന്‍ അവതരിപ്പിക്കുന്ന മഹാവീര്‍ സിങ് പോട്ട് മക്കളായ ഗീതയും ബബിതയും ഗുസ്തി പരിശീലനം നടത്തുന്നത് നോക്കി നില്‍ക്കുന്നതാണ് കേക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗീത നേടിയ സ്വര്‍ണ്ണ മെഡലിന്റെ മാതൃക ഉള്‍ക്കൊള്ളിക്കാനാണ് സ്വര്‍ണ്ണം വാരി വിതറിയത്. ഭക്ഷ്യയോഗ്യമായ സ്വര്‍ണ്ണമാണ് ഉപയോഗിച്ചിരിക്കുന്നത്.

3 ആഴ്ച സമയമെടുത്ത് നിര്‍മ്മിച്ചിരിക്കുന്ന കേക്കിന്റെ ഭാരം 54 കിലോയാണ്. 240 ആളുകള്‍ക്ക് ഈ സ്വര്‍ണ്ണ ദംഗല്‍ കേക്ക് കഴിക്കാം. ദംഗല്‍ സിനിമ കണ്ടതിനു ശേഷമാണ് ഷെഫുമാര്‍ കേക്ക് നിര്‍മ്മിച്ചത്.

English summary
Dubai bakery makes Dh150,000 gold-coated Dangal cake for Indian Independence Day
Please Wait while comments are loading...