കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി ആരോപിതനായ മലയാളിയെ ദുബായ് കോടതി വെറുതെവിട്ടു

Google Oneindia Malayalam News

ദുബായ്: അഴിമതി ആരോപിക്കപ്പെട്ടു പോലീസ് പിടിയിലായ മലപ്പുറം സ്വദേശിയായ യുവാവിനെ അപ്പീല്‍ കോടതി വെറുതെവിട്ടു. ഞായറാഴ്ചയാണ് അനുകൂല വിധി ഉണ്ടായത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ആണ് കേസിനു ആസ്പദമായ സംഭവം നടന്നതും യുവാവ് പോലീസ് പിടിയിലായതും. തുടര്‍ന്ന് യുവാവ് ദുബായിലെ ബിന്‍ ഈദ് അഡ്വക്കേറ്റ്‌സ് ആന്റ് ലീഗല്‍ കണ്‍സള്‍ട്ടന്റ്‌സിനെ സമീപിക്കുകയായിരുന്നു.

ജാമ്യത്തില്‍ വിട്ട യുവാവിനെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കുറ്റവിമുക്തനാക്കി ഉത്തരവ് ലഭിച്ചത്. ദുബായ് ആരോഗ്യവകുപ്പില്‍ സേവനം അനുഷ്ഠിച്ചിരുന്ന യുവാവ് പണം ക്രയവിക്രയം ചെയ്യുന്നതില്‍ വീഴ്ചപറ്റി എന്നായിരുന്നു ആരോപണം. ദുബായ് പ്രാഥമിക കോടതി മൂന്നുമാസം ജയില്‍വാസം, അയ്യായിരം ദിര്‍ഹം പിഴ, നാടുകടത്തല്‍ എന്നിവ വിധിച്ചിരുന്നു.

court

തുടര്‍ന്ന് അപ്പീല്‍ കോടതിയില്‍ നടന്ന നിയമപോരാട്ടത്തില്‍ യുവാവിന്റെ നിഷ്‌കളങ്കത കോടതിക്ക് ബോധ്യപ്പെടുകയും തുടര്‍ന്ന് വിട്ടയക്കുകയും ആയിരുന്നു. തന്റെ മേല്‍ ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളിലും നിന്നും കോടതി യുവാവിനെ മുകതനാക്കി. യുവാവിന് വേണ്ടി ദുബായ് ബിന്‍ ഈദ് അഡ്വക്കേറ്റ്‌സ് ആന്റ് ലീഗല്‍ കണ്‍സള്‍ട്ടന്റ്‌സിലെ അഡ്വക്കേറ്റ് അബ്ദുള്‍ കരീം അഹമ്മദ് ബിന്‍ ഈദ്, അഡ്വക്കേറ്റ് അജി കുര്യാക്കോസ് എന്നിവര്‍ ഹാജരായി.

English summary
Dubai Court Releases Malayali Man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X