നിശാക്ലബ്ബില്‍ പോലിസുകാരന് യുവതിയുടെ മര്‍ദ്ദനം; യൂനിഫോം വലിച്ചുകീറി

  • Posted By: Desk
Subscribe to Oneindia Malayalam

ദുബായ്: മദ്യപിച്ച് ലക്കുകെട്ട് പോലിസുദ്യോഗസ്ഥനെ പിടിച്ചുതള്ളുകയും യൂനിഫോം വലിച്ചുകീറുകയും ചെയ്ത വീട്ടമ്മയ്‌ക്കെതിരായ കേസില്‍ ദുബയ് കോടതി വിചാരണ തുടങ്ങി. ബര്‍ദുബയിലെ നിശാക്ലബ്ബില്‍ വച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപിച്ച് ലക്കുകെട്ട മൊറോക്കോ സ്വദേശിയായ വീട്ടമ്മ, നിശാക്ലബ്ബില്‍ ബഹളമുണ്ടാക്കുകയും കസേരയും മേശയുമൊക്കെ മറിച്ചിട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അവരെ അനുനയിപ്പിച്ച് പറഞ്ഞയക്കാന്‍ എത്തിയതായിരുന്നു പോലിസ്.

ഇന്തോനീഷ്യയിലെ ശ്രീ മുല്‍യാനി ഇന്ദ്രാവതി ലോകത്തിലെ മികച്ച മന്ത്രി

ബഹളം വയ്ക്കുന്നത് നിര്‍ത്താനും ശാന്തയാവാനും പോലിസ് പറഞ്ഞെങ്കിലും അവര്‍ കൂട്ടാക്കിയില്ല. കഴിച്ച മദ്യത്തിന് ബില്ല് നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ 45കാരിയായ സ്ത്രീ, പോലിസിനെ അസഭ്യം പറയുകയും പിടിച്ചുതള്ളുകയുമായിരുന്നു. അതിനുശേഷവും സമാധാനപരമായി പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെട്ട പോലിസുകാരന്റെ യൂനിഫോം വലിച്ചു കീറുകയും ചെയ്തു. പോലിസുകാരന്റെ സഹായത്തിനെത്തിയ നിശാക്ലബ്ബിലെ ജീവനക്കാരോടും അവര്‍ അപമര്യാദയായി പെരുമാറുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. യുവതി അക്രമാസക്തയാവുകയാണെന്ന് കണ്ടെതിനെ തുടര്‍ന്ന് കൂടുതല്‍ പോലിസെത്തി യുവതിയെ അറസ്റ്റ് ചെയ്ത് കേസെടുക്കുകയായിരുന്നു.

dubai

പോലിസിനെ ജനങ്ങള്‍ക്കു മുമ്പില്‍ വച്ച് അപമാനിച്ചു, മര്‍ദ്ദിച്ചു, യൂനിഫോം വലിച്ചുകീറി തുടങ്ങിയ കുറ്റങ്ങളാണ് പോലിസ് സ്ത്രീക്കെതിരേ ചുമത്തിയത്. കേസ് ദുബയ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി പരിഗണിച്ചെങ്കിലും യുവതി കോടതിയിലെത്തിയില്ല. മദ്യപിച്ചതിനും ക്ലബ്ബ് ജീവനക്കാരെ അക്രമിച്ചതിനും മറ്റൊരു കോടതിയിലും യുവതിക്കെതിരേ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. വീണ്ടും കേസ് പരിഗണിക്കുന്ന മാര്‍ച്ച് 11ന് അവര്‍ കോടതിയിലെത്തിയില്ലെങ്കില്‍ അവരുടെ അഭാവത്തില്‍ ശിക്ഷ വിധിക്കുമെന്ന് പ്രിസൈഡിംഗ് ജഡ്ജി മുഹമ്മദ് ജമാല്‍ വ്യക്തമാക്കി.

English summary
dubai court takes up case of women who attacked police

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്