കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്:കാന്‍സര്‍ ബാധിച്ച യാരയുടെ ചികിത്സ ഹമദാന്‍ ഏറ്റെടുത്തു

  • By Meera Balan
Google Oneindia Malayalam News

ദുബായ്: സാഹസികതയിലൂടെ മാത്രമല്ല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്താണ് ദുബായ് കിരിടാവകാശി ഷെയ്ക്ക് ഹമദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ശ്രദ്ധേയനാകുന്നത്. ഒട്ടേറെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഹമദാന്‍ കഴിഞ്ഞ ദിവസം ലുക്കീമിയ ബാധിച്ച് ചികിത്സിയ്ക്കാന്‍ പണമില്ലാതെ കഴിയുന്ന യാര എന്ന എട്ടുവയസുകാരിയുടെ ചികിത്സ ചിലവ് കൂടി ഏറ്റെടുത്തു.

യാരയെ രക്ഷിയ്ക്കാനുള്ള പിതാവിന്റെ ശ്രമങ്ങളും അദ്ദേഹം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും എമിറാത്ത് അല്‍യൂം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത കണ്ടാണ് ഹമാദാന്‍ യാരയുടെ ചികിത്സ ചെലവ് മുഴുവന്‍ ഏറ്റെടുത്ത്. ഏകദേശം അന്‍പത് ലക്ഷം രൂപ (300,000 ദിര്‍ഹം)യാണ് യാരയുടെ ചികിത്സയ്ക്ക് വേണ്ടി വരുന്നത്.

Hamdan

കൃത്യമായി കുത്തിവയ്പ്പ് എടുക്കുകയും കെമിക്കല്‍ ട്രീറ്റ്‌മെന്റ് നടത്തുകയും ചെയ്താല്‍ യാരയ്ക്ക് ജീവിത്തിലേയ്ക്ക് തിരിച്ച് വരാനാകുമെന്ന് ദുബായ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്നാണ് പണം അന്വേഷിച്ചുള്ള യാത്ര തുടങ്ങുന്നത്.

വാര്‍ത്ത കേട്ടറിഞ്ഞ ഹമദാന്‍ സഹായവുമായി എത്തുകയായിരുന്നു. ആദ്യമായിട്ടല്ല ഹമദാന്‍ ഇത്തരം ഒരു കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. ഇതിന് മുന്‍പും ഒട്ടേറെപ്പേരെ ഇത്തരത്തില്‍ അദ്ദേഹം സഹായിച്ചിട്ടുണ്ട്.

English summary
Sheikh Hamdan bin Muhammad bin Rashid Al Maktoum, Crown Prince of Dubai will pay nearly Dh300,00 for cancer patient Yara's Treatment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X