കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടിയെ കൊലപ്പെടുത്തിയ കേസ്, പ്രതിക്ക് വധശിക്ഷ!!!

Google Oneindia Malayalam News

ദുബായ്: എട്ട് വയസ്സ് മാത്രം പ്രായമായ ജോര്‍ദാനിയന്‍ ബാലനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നല്‍കാന്‍ ദുബായ് പ്രാഥമിക കോടതി വിധിച്ചു. ഉബൈദ് സദ്ഖിയാണ് പിതാവിന്റെ സുഹ്യത്ത് നടത്തിയ ക്രൂരതയില്‍ മ്യഗീയമായി കൊലചെയ്യപ്പെട്ടത്. പിതാവിന്റെ കടയുടെ മുന്നില്‍ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കളിപ്പാട്ടങ്ങള്‍ വാങ്ങിച്ചു തരാമെന്ന് പറഞ്ഞാണ് പ്രതി കാറില്‍ കയറ്റി കൊണ്ട് പോയത്.

പിന്നീട് കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ ഷാര്‍ജ പോലീസും ദുബായ് പോലീസും സംയുക്തമായി നടത്തിയ അന്യേഷണത്തിലാണ് ദുബായ് വര്‍ക എന്ന പ്രദേശത്ത് റോഡരികില്‍ കുട്ടിയുടെ മ്യതദേഹം പോലീസ് കണ്ടെടുത്തത്. കുട്ടി കാറില്‍ കയറി പോകുന്നത് കണ്ട സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയായ ജോര്‍ദാന്‍ സ്വദേശി നിദാല്‍ ഈസാ അബ്ദുള്ളയെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇയാള്‍ പോലിസിനോട് പറഞ്ഞത്.

jailed1

പ്രക്യതിവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് പ്രേരിപ്പിച്ചത് പിതാവിനോട് പറയുമെന്ന് പറഞ്ഞ കുട്ടിയെ പ്രതി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതി പിന്നീട് മ്യതദേഹം റോഡരികില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞത് പോലീസിന് അഭിമാനമായി. പോലീസ് തന്നെയാണ് മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിനു വേണ്ട നിയമസഹായങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത്.

തട്ടികൊണ്ട് പോകല്‍, പീഡിപ്പിക്കല്‍, കൊലപാതകം, മദ്യപാനം, മദ്യലഹരിയില്‍ വാഹനം ഓടിക്കല്‍ തുടങ്ങി നിരവധി കേസുകള്‍ പ്രതിയുടെ മേല്‍ ചുമത്തിയിട്ടുണ്ട്. സമ്മതത്തോടെയാണ് കുട്ടി കാറില്‍ കയറി വന്നതെന്നും താന്‍ മാനസീക രോഗിയാണെന്നുമുള്ള പ്രതിയുടെ വാദം കോടതി ചെവികൊണ്ടില്ല. പ്രതിക്ക് വധശിക്ഷ നല്‍കാന്‍ കോടതി ഐക്യകണ്‌ഠ്യേന തീരുമാനിക്കുകയായിരുന്നു.

15 ദിവസത്തിനകം പ്രതിക്ക് അപ്പീല്‍ പോകാം. വിധി കേട്ടതിനു ശേഷം കുട്ടിയുടെ പിതാവ് ആദ്യം പോയത് കുട്ടിയുടെ ഖബര്‍ സ്ഥാനിയിലേക്കായിരുന്നു. എന്റെ മകന് ഈ രാജ്യം നീതി നല്‍കി എന്നായിരുന്നു പിതാവിന്റെ ആദ്യ പ്രതികരണം.

English summary
Dubai Hands Death Sentence for the man who raped, killed 8 year old boy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X