കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്; ജോലിക്കാരി മൂന്ന് ലക്ഷം രൂപ കവര്‍ന്നു

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: മോഷണം നടത്തിയ ശേഷം പിഞ്ച് കുഞ്ഞിനെ വീട്ടില്‍ ഒറ്റയ്ക്കാക്കി പോയ ഇന്തൊനേഷ്യന്‍ വീട്ട് ജോലിക്കാരിയ്ക്ക് ദുബായ് ക്രിമിനല്‍ കോടതി ഒരു വര്‍ഷത്തെ ശിക്ഷയ്ക്ക് വിധിച്ചു. ശിക്ഷ കഴിഞ്ഞാല്‍ 24 കാരിയായ യുവതിയെ നാടു കടത്താനും കോടതി ഉത്തരവിട്ടു. സ്ത്രീ ജോലി ചെയ്തിരുന്ന ഈജിപ്ഷ്യന്‍ ദമ്പതികളുടെ വീട്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ മോഷ്ടിയ്ക്കുകയും ദമ്പതികളുടെ കുട്ടിയെ അപകടകരമായ സാഹചര്യത്തില്‍ ഉപേക്ഷിയ്ക്കുകയും ചെയ്തതിനാണ് കോടതി ശിക്ഷ വിധിച്ചത്.

ഈജിപ്ഷ്യന്‍ ദമ്പതികള്‍ ജോലിയ്ക്ക് പോകുന്നതിനാല്‍ കുട്ടിയെ നോക്കുന്നതിനും വീട്ട് ജോലികള്‍ ചെയ്യുന്നതിനുമാണ് സ്ത്രീയെ ഏര്‍പ്പാടാക്കിയിരുന്നത്. സംഭവം നടക്കുന്ന ദിവസം വീട്ടുടമസ്ഥ മൂന്ന് ലക്ഷത്തോളം രൂപ ഹെയര്‍ഡ്രസറില്‍ വച്ച് മറന്നു. ഭര്‍ത്താവിനെ ഇവര്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു.

ജോലിക്കാരിയെ ഫോണില്‍ വിളിച്ച് വിവരം അന്വേഷിച്ചെങ്കിലും തന്റെ ജോലി കഴിഞ്ഞുവെന്നും മറ്റും പറഞ്ഞ് സംഭാഷണം അവസാനിപ്പിയ്ക്കാന്‍ ശ്രമിച്ചു. സംശയം തോന്നിയ സ്ത്രീയും ഭര്‍ത്താവും ഉടന്‍ തന്നെ വീട്ടിലെത്തി, ജോലിക്കാരി വീട്ടില്‍ ഉണ്ടായിരുന്നില്ല. കുഞ്ഞ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. മാത്രമല്ല കുഞ്ഞിന്റെ തൊപ്പി മുഖത്ത് വീണ നിലയില്‍ ആയിരുന്നു. ഈ അവസ്ഥ തുടര്‍ന്നിരുന്നെങ്കില്‍ കുഞ്ഞ് മരിയ്ക്കുമായിരുന്നു എന്ന് ഗൃഹനാഥന്‍ പറഞ്ഞു.

ജോലിക്കാരിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കെട്ടിടത്തിലെ കാവല്‍ക്കാരനോട് അന്വേഷിച്ചപ്പോള്‍ സ്ത്രീ ധൃതിയില്‍ പുറത്തേയ്ക്ക് പോയെന്നും കൈയ്യില്‍ മഞ്ഞനിറത്തിലുള്ള ഒരു കവര്‍ ഉണ്ടായിരുന്നെന്നും പറഞ്ഞു. മഞ്ഞ നിറത്തിലുള്ള ആ കവറിലായിരുന്ന പണം സൂക്ഷിച്ചത്. തുടര്‍ന്ന് ദമ്പതിമാര്‍ പൊലീസിനെ സമീപിയ്ക്കുകയും സ്ത്രീയെ പിടികൂടുകയും ചെയ്തു.

English summary
The Dubai Criminal Court of First Instance sentenced a housemaid to one year in jail for putting a baby’s life in danger by leaving the house with the baby alone in it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X