കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങി,ആശ ഭോസ്ലേയ്ക്ക് ആദരം

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ദുബായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. പ്രാദേശിക അന്തര്‍ ദേശീയ ചിത്രങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ ചിത്രങ്ങളാണ് ഡിഐഎഫ്എഫിന്റെ പതിനൊന്നാം പതിപ്പില്‍ ഒരുക്കിയിരിയ്ക്കുന്നത്. മദീനത്ത് അരേനയിലാണ് പ്രദര്‍ശനം. പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയില്‍ നിന്നുള്‍പ്പടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഇന്ത്യന്‍ ഗായിക ആശ ഭോസ്ലേയ്ക്ക് ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ദുബായ് ആദരിച്ചു.

അവാര്‍ഡ് ജൂറിയും പ്രമുഖ യുഎസ് സംവിധായകനുമായ ലീ ഡാനിയേല്‍സ്, ലെബനീസ് നടിയും സംവിധായികയുമായ നദീന്‍ ലബാക്കി, യുഎസ് നടി വിര്‍ജീന മാഡ്‌സെന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങിലെ മുഖ്യ അതിഥികളായിരുന്നു.

Dubai Map

850 ചിത്രങ്ങളിലായി 12,000 ത്തോളം ഗാനങ്ങള്‍ ആലപിച്ചതിനാണ് ആശാ ഭോസ്ലേയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കിയത്. ഈജിപ്ത്യന്‍ നടന്‍ നൂര്‍ അല്‍ ഷെരീഫിനും ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ദുബായ് ആദരിച്ചു. എട്ട് ദിവസങ്ങളിലായാണ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. 118 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

34 ഭാഷകളില്‍ നിന്നായി 55 ഓളം ചിത്രങ്ങള്‍ അന്താരാഷ്ട്ര വിഭാഗത്തില്‍ മത്സരിയ്ക്കുന്നുണ്ട്. യുവ ചലച്ചിത്ര സംരംഭകരെ പ്രോത്സാഹിപ്പിയ്ക്കുന്ന തരത്തിലാണ് ഇത്തവണ ചിത്രങ്ങള്‍ തിരഞ്ഞെടുത്തതെന്ന് സംഘാടകര്‍ പറയുന്നു.

English summary
Emirati, regional and international stars lit up the red carpet on Wednesday night as the 11th edition of the Dubai International Film Festival (Diff) opened at Madinat Arena.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X