ദുബായ്; കെഎംസിസി ഈ വര്‍ഷത്തെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ദുബായ് കെഎംസിസിയുടെ ഈ വര്‍ഷത്തെ മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഫിറോസ് ഖാന്‍(ഗള്‍ഫ് മാധ്യമം), ധന്യലക്ഷ്മി(ഗോള്‍ഡ് എഫ്.എം), എന്‍.എം അബൂബക്കര്‍ (മനോരമ ടെലിവിഷന്‍) എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍. ഡിസംബര്‍ 2 ന് ദുബായ് കെഎംസിസി സംഘടിപ്പിക്കുന്ന യുഎഇ ദേശീയദിന സമാപന പരിപാടിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

ഇതുകൂടാതെ സാമുഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച സേവനം കാഴ്ച വെച്ചവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളായ യംഗ് ബിസിനസ്സ് പേഴ്സനാലിറ്റി അവാര്‍ഡ് മുഹമ്മദ് ഫാദില്‍(ഗോള്‍ഡ് ഫ്രൂട്ട് എം.ഡി), ബിസിനസ്സ് എക്സലന്‍സി അവാര്‍ഡ് മുഹമ്മദ് സാജിദ് പാറക്കല്‍ (എം.ഡി ആരോമ റെന്റ്റ് എ കാര്‍) എന്നിവരും, ഹ്യുമണ്‍ വെല്‍ഫയര്‍ അവാര്‍ഡ് സി.പി അബ്ദുസ്സമദ് എന്ന ബാബു തിരുനാവായക്കും(അല്‍ കസര്‍ ഗ്രൂപ്പ് എം.ഡി), ബെസ്റ്റ് സി.എസ്.ആര്‍ അവാര്‍ഡ് തീമ ഗ്രൂപ്പിനും, മികച്ച സാമൂഹ്യ സേവനത്തിനുള്ള അവാര്‍ഡ് ശഹുല്‍ ഹമീദ് പാണക്കാടും(എം.ഡി ടെക്സാസ്) അര്‍ഹരായി.

dhanyalakshmi-nmaboobakar-firoskhan

പ്രത്യേക ക്ഷണിതാക്കളായ ലുഖ്മാന്‍ മമ്പാട്(ചന്ദ്രിക), പി.എ നൗഷാദ്(ടീച്ചേഴ്സ് അവാര്‍ഡ്), ആയിഷ അബൂബക്കര്‍ (ക്യാബ്രിഡജ് വേള്‍ഡ്ചാമ്പ്യന്‍-ഗണിത ശാസ്ത്രം), പവാസ് ഇസ്മയില്‍ (ഡോക്യുമെന്ററി അവാര്‍ഡ് സി.ഡി.എ) എന്നിവര്‍ക്ക് ചടങ്ങില്‍ പ്രത്യേക മൊമന്റോ നല്‍കി ആദരിക്കും.

English summary
Dubai; KMCC announced media awards for this year
Please Wait while comments are loading...