കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലീന്‍ അപ്പ് ദ വേള്‍ഡ് ദുബായ് കെ.എം.സി.സിയും പങ്കാളികളാകും

Google Oneindia Malayalam News

ദുബായ്: ദുബായ് നഗരസഭ യു.എന്‍.ഒ യുമായി സഹകരിച്ച് നടത്തുന്ന ശുചീകരണ ബോധവല്‍ക്കരണ പരിസ്ഥിതി സംരക്ഷണ കാമ്പയിനില്‍ ദുബായ് കെ.എം.സി.സിയും പങ്കാളികളാകും. 'നമ്മുടെ നാട്,നമ്മുടെ പരിസരം, ഉത്തരവാദിത്തം' എന്ന തലക്കെട്ടില്‍ അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന 'ക്ലീന്‍ അപ്പ് ദ വേള്‍ഡ്' കാമ്പയിന്‍ ദുബായ് നഗരസഭ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്.

കഴിഞ്ഞ കാലങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചതിന് ദുബായ് കെ.എം.സി.സി നഗരസഭയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയിരുന്നു. നാളെ (27/11/2015) വെള്ളിയാഴ്ച കാലത്ത് എട്ടുമണിക്ക് നടക്കുന്ന 'ക്ലീന്‍ അപ്പ് ദ വേള്‍ഡ്' പരിപാടിയില്‍ കെ.എം.സി.സിയുടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കും. നൈഫ് (വെസ്റ്റ് ഹോട്ടലിന് സമീപം) അല്‍ ബറാഹ കെ.എം.സി.സി ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് രാവിലെ 7.30ന് ബസ്സ് സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

dubaikmcc

ദുബായ് ആര്‍ജാന്‍ ഏരിയയില്‍ മിറാക്കിള്‍ ഗാര്‍ഡന്‍ പിന്‍വശം (മോട്ടോര്‍ സിറ്റിക്ക് സമീപം) ആണ് ശുചീകരണ പ്രവര്‍ത്തനത്തിന് നഗരസഭ കണ്ടെത്തിയിട്ടുള്ള സ്ഥലം. ശുചീകരണ പ്രവര്‍ത്തനം വമ്പിച്ച വിജയമാക്കുന്നതിന് മുഴുവന്‍ പ്രവര്‍ത്തകരും കാമ്പയിനില്‍ പങ്കെടുക്കണമെന്ന് ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ക്ലീന്‍ അപ്പ് ദ വേള്‍ഡ് വിഭാഗം ജന:കണ്‍വീനര്‍ ബീരാവുണ്ണി തൃത്താല എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 042727773, 055 4467048

English summary
Dubai KMCC joins Clean Up the World
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X