കെഎംസിസി മൈഡോക്ടര്‍ മള്‍ട്ടി സ്‌പെഷാലിറ്റി മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ദുബായ് കെ.എം.സി.സി മൈ ഡോക്ടര്‍ ആസ്റ്റര്‍ മലബാര്‍ ഗോള്‍ഡ് എന്നിവരുമായി സഹകരിച്ച് നടത്തുന്ന സൗജന്യ രോഗ നിര്‍ണയചികിത്സാമരുന്ന് വിതരണ ക്യാമ്പ് 13/01/2017 വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതല്‍ ദുബായ് കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് നടക്കും.

ക്യാമ്പില്‍ അസ്ഥി രോഗ വിദഗ്ദന്‍, ശിശു രോഗ വിദഗ്ദന്‍, ജനറല്‍ മെഡിസിന്‍, ഡെന്റല്‍ എന്നീ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങളും, കൊളസ്‌ട്രോള്‍, സ്‌മോക്ക് അനലൈസര്‍, യൂറിക്ക് ആസിഡ് ,എസ്.ജി.പി.ടി,പ്രമേഹം, രക്ത സമ്മര്‍ദം, അമിതഭാരം തുടങ്ങിയ രോഗ നിര്‍ണയ ചികിത്സയും ഉണ്ടായിരിക്കും.

doctors

ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. തുടര്‍ ചികിത്സക്ക് വരുന്നവര്‍ പഴയ റിപ്പോര്‍ട്ടുകള്‍ കൊണ്ടുവരേണ്ടതാണ് എന്ന് ഹെല്‍ത്ത് വിംഗ് ചെയര്‍മാന്‍ ആര്‍.ശുക്കൂര്‍, കണ്‍വീനര്‍ സി.എച്ച് നൂറുദ്ദീന്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും ബൂക്കിങ്ങിനും 042727773

English summary
Dubai KMCC Medical Camp from Friday
Please Wait while comments are loading...