കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് പോലിസിന് ഗൂഗിള്‍ ഗ്ലാസുണ്ട്..സൂക്ഷിക്കുക

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ദുബായ് ഇങ്ങനെയാണ്...എപ്പോഴും സ്മാർട്ട് ആകണം. സാങ്കേതിക വി്ദ്യയുടെ ഏതറ്റവം വരെയും പോയി വികസനത്തെ സാധ്യമാക്കാന്‍ ഇവിടത്തെ ഭരണകൂടം പ്രത്യേക ശ്രമം തന്നെ നടത്താറുണ്ട്. ഇപ്പോഴിതാ ട്രാഫിക് നിയമ ലംഘനം കണ്ടെത്താന്‍ ഗൂഗിള്‍ ഗ്ളാസ് ഉപയോഗിച്ച് തുടങ്ങിയിരിയ്ക്കുകയാണ് ദുബായ് പൊലീസ്

പൊലീസിനെ വെട്ടിച്ച് നിയമ ലംഘനം നടത്തുന്ന വിരുതന്‍മാരെ വളരെ കൂളായി കുടുക്കാന്‍ ഗൂഗിള്‍ ഗ്ളാസിലൂടെ കഴിയും. നിയമ ലംഘകരുടെ ചിത്രങ്ങള്‍ വളരെ വെഗം എടുക്കാനും നിമിഷങ്ങള്‍ക്കുള്‌ലില്‍ തന്നെ ഇവരെ പിടികൂടാനും ഗൂഗിള്‍ ഗ്ളാസിലൂടെ കഴിയും. ഗ്ളാസിന്റെ വശത്തുള്ള ക്യാമറയില്‍ നിയമലംഘകര്‍ കുടുങ്ങും.

Google Glass

ഇത് മാത്രമല്ല പൊലീല് പല കേസുകളില്‍ തിരയുന്ന വാഹനങ്ങളെ തിരിച്ചറിയാനും ഗൂഗിള്‍ ഗ്ളാസിലൂടെ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. അതിനാല്‍ തന്ന കേസില്‍ പെട്ട വാഹനങ്ങള്‍ നിരത്തിലിറങ്ങുമ്പോള്‍ ഗൂഗിള്‍ കണ്ണടയില്‍ കുടുങ്ങുമെന്നുറപ്പ്.

പൊലീസുകാരന്‍ വാഹനത്തിന്റെ നമ്പര്‍ പ്‌ളേറ്റിലേയ്ക്ക് മാത്രമാകും നോക്കുക. ഏതെങ്കിലും നിയമലംഘനങ്ങള്‍ നടത്തിയ വാഹനമാണതെങ്കില്‍ അക്കാര്യം ഗൂഗിള്‍ ഗ്ളാസ് തന്നെ പൊലീസുകാരനെ അറിയിക്കും.

English summary
Dubai Police begins using Google Glass to monitor traffic.Google Glass will 'recognise' wanted vehicles on the roads.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X