കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിനിബസ്സ് ഡ്രൈവര്‍മാര്‍ നിയമ ലംഘനം നടത്തുന്നില്ലെന്ന് കമ്പനികള്‍ ഉറപ്പുവരുത്തണം: ദുബായ് പോലീസ്‌

Google Oneindia Malayalam News

ദുബായ്: കഴിഞ്ഞ അഞ്ചു മാസങ്ങള്‍ക്കിടയില്‍ ഏതാണ്ട് 10,000 ദിര്‍ഹം മിനിബസ്സുകളുടെ നിയമ ലംഘനങ്ങള്‍ക്കു മാത്രമായി പിഴ ചുമത്തിയതായി ദുബായ് പോലീസ് അറിയിച്ചു. അപകടകരമായ രീതിയില്‍ വാഹനം ഓടിക്കല്‍, സ്‌ഫോടന സാധ്യതയുള്ള വസ്തുക്കള്‍ വാഹനത്തില്‍ കൊണ്ടു പോകല്‍, പരിധിയിലധികം ആളുകളെ കയറ്റി യാത്ര ചെയ്യല്‍, ബാഗേജ് ഏരിയയില്‍ ആളെ കയറ്റല്‍ തുടങ്ങി നിരവധി നിയമ ലംഘനങ്ങളാണ് പോലീസ് പരിശോധനയില്‍ കുടുങ്ങിയത്.

കഴിഞ്ഞ ഏപ്രിലിലാണ് ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ പിടികൂടിയത്. 2976 പിഴകള്‍ ഏപ്രില്‍ മാസത്തിലും, 778 പിഴകള്‍ ജനുവരിയിലും ചുമത്തപ്പെട്ടു. ഗ്യാസ്, ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൊണ്ടു പോകുവാന്‍ വ്യക്തമായ മാനദണ്ഡങ്ങളുണ്ട്.

dubai-traffic-fines

നിയമം തെറ്റിച്ച് യാതൊരു സുരക്ഷാ മുന്‍കരുതലും കൂടാതെ ഇത്തരം സിലിണ്ടറുകള്‍ കൊണ്ടു പോകുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോള്‍ അത് വന്‍ ദുരന്തത്തിന് കാരണമായേക്കാമെന്ന് ദുബൈ ട്രാഫിക് പോലീസ് ഡയറക്ടര്‍ കേണല്‍ സൈഫ് അല്‍ മസ്‌റൂഇ വ്യക്തമാക്കി.

കമ്പനികള്‍ തങ്ങളുടെ കീഴിലുള്ള ഡ്രൈവര്‍മാര്‍ നിയമ ലംഘനങ്ങള്‍ നടത്തുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും അദ്ധേഹം ഓര്‍മിപ്പിച്ചു.

English summary
Dubai Police issue almost 10,000 fines to minibus drivers in five months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X