കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: 'റംസാന്‍ നൈറ്റ് മാര്‍ക്കറ്റ് 'വരുന്നു

  • By Meera Balan
Google Oneindia Malayalam News

ദുബായ്: റംസാനോട് അനുബന്ധിച്ച് ദുബായില്‍ 'റംസാന്‍ നൈറ്റ് മാര്‍ക്കറ്റ്' ജൂലൈ 17 ഓടെ സജീവമാകും. ജൂലൈ 17 മുതല്‍ 27 വരെയാണ് നൈറ്റ് മാര്‍ക്കറ്റ് പ്രവര്‍ത്തിയ്ക്കുന്നത്. ദുബായ് വേള്‍ഡ് ട്രേഡ് സെന്റ്‌റിലാണ് വ്യാപാര വിപണന മേള നടക്കുന്നത്. രാത്രി എട്ട് മണിമുതല്‍ പുലര്‍ച്ചെ രണ്ട് മണിവരെയാണ് നൈറ്റ് മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനം.

അന്താരാഷ്ട ബ്രാന്‍ഡുകള്‍ ഉള്‍പ്പടെ 350 ഔട്ട്‌ലറ്റുകളാണുളളത്. വസ്ത്രങ്ങള്‍ ആഭരണങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഹെല്‍ത്ത് ആന്റ് ബ്യൂട്ടി പ്രോഡക്ട്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഗിഫ്റ്റ് ഐറ്റംസ്, ഈദ് ഗിഫ്റ്റ്‌സ്, ആര്‍ട്ട്, ഓട്ടോമൊബൈല്‍സ് എന്നിങ്ങനെ ഒട്ടേറെ സാധനങ്ങള്‍ വാങ്ങാനും കാണാനുമുള്ള അവസരമാണ് ഒരുക്കിയിരിയ്ക്കുന്നത്.

Dubai Night Market

നൈറ്റ് മാര്‍ക്കറ്റ് പ്രവേശനം തികച്ചും സൗജന്യമാണ്. മാര്‍ക്കറ്റിലെത്തുന്നവര്‍ക്ക് സാ അബീല്‍ ഹാളില്‍ സൗജന്യ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2012 ലാണ് നൈറ്റ് മാര്‍ക്കറ്റ് ആദ്യമായി അവതരിപ്പിച്ചത്. കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാനും കൂടുതല്‍ ഉത്പ്പന്നങ്ങള്‍ പരിചയപ്പെടാനും വാങ്ങാനുമുള്ള അവസരമാണ് ഇത്തവണ ഒരുക്കിയിരിയ്ക്കുന്നതെന്ന് റംസാന്‍ നൈറ്റ് മാര്‍ക്കറ്റ് സംഘാടകനും സുമാന്‍സ് എക്‌സിബിഷന്‍സ് സിഇഒയുമായ സുനില്‍ ജയ്‌സ്വാള്‍ പറഞ്ഞു.

11 ദിവസം നീണ്ടു നില്‍ക്കുന്ന നൈറ്റ് മാര്‍ക്കറ്റില്‍ 100,000 പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നു. ഡിയു, ഇത്തിസലാത്ത്, ലൈഫ് സ്റൈല്‍ ഫൈന്‍ ജൂവല്ലറി, എന്‍ ഗോപാല്‍ദാസ് ഡയമണ്ട് ജൂവല്ലേഴ്‌സ്, സോന ബസാര്‍, ടിയ പാഷന്‍സ്, കൂള്‍ ആന്റ് കൂള്‍, ഹമസാത്ത് അക്‌സസറീസ്, അനീക് ഫാഷന്‍സ്, പിസ എക്‌സപ്രസ്, ചാ ചാ ചായ്, ഗലേറ്റോ ഡിവിനോ തുടങ്ങി ഒട്ടേറെ കമ്പനികള്‍ നൈറ്റ് മാര്‍ക്കറ്റില്‍ പങ്കെടുക്കുന്നുണ്ട്.

English summary
Dubai's 'Ramadan Night Market' is back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X