• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നഴ്സുമാർക്കെതിരെ പരാമർശം: ഖത്തറിലെ ജോലി പോയി, കേന്ദ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് ദുര്‍ഗാദാസ്

Google Oneindia Malayalam News

തിരുവനന്തപുരം: പ്രവാസി നഴ്‌സുമാര്‍ക്കെതിരെയുളള വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ വിശദീകരണവുമായി സംഘപരിവാര്‍ അനുകൂലിയായ ദുര്‍ഗാദാസ് ശിശുപാലന്‍. ഗള്‍ഫിലെ ജോലിക്കായുളള റിക്രൂട്ട്‌മെന്റിന്റെ പേരില്‍ മതപരിവര്‍ത്തനം നടക്കുന്നതായും തീവ്രവാദികള്‍ക്ക് ലൈംഗിക സേവയ്ക്കായി നഴ്‌സുമാരെ കൊണ്ട് പോകുന്നു എന്നതുമടക്കമാണ് ഹിന്ദു മഹാസമ്മേളനത്തില്‍ ദുര്‍ഗാദാസ് നടത്തിയ പ്രസ്താവന. പിന്നാലെ നഴ്‌സുമാരുടെ സംഘടനകളില്‍ നിന്നും പ്രവാസി സംഘടനകളില്‍ നിന്നും വലിയ പ്രതിഷേധമുയര്‍ന്നു.

തുടര്‍ന്ന് ഖത്തറിലെ മലയാളം മിഷന്റെ കോര്‍ഡിനേറ്റര്‍ ചുമതലയില്‍ നിന്നും ഇയാളെ നീക്കം ചെയ്തു. മാത്രമല്ല ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും ദുര്‍ഗാദാസിനെ പുറത്താക്കി. പിന്നാലെയാണ് ഫേസ്ബുക്കില്‍ വിശദീകരണവും ക്ഷമാപണവുമായി ഇയാള്‍ രംഗത്ത് വന്നത്. തെറ്റായ രീതിയിലുളള വീഡിയോ ആണ് പ്രചരിക്കുന്നത് എന്നും നഴ്‌സുമാരെ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇയാള്‍ പറയുന്നു. ഹിന്ദു മഹാസമ്മേളനത്തില്‍ ലൗ ജിഹാദ് വിഷയം ചര്‍ച്ചയായ സെഷനില്‍ താന്‍ ചോദ്യം ചോദിക്കുകയാണ് ചെയ്തത് എന്നും ഇയാള്‍ പറയുന്നു.

മഞ്ജു വാര്യരെ സ്വാധീനിക്കാൻ ദിലീപ് ഫ്ളാറ്റിൽ പോയതായി അറിഞ്ഞെന്ന് ബാലചന്ദ്ര കുമാർ, മഞ്ജു വഴങ്ങിയില്ലമഞ്ജു വാര്യരെ സ്വാധീനിക്കാൻ ദിലീപ് ഫ്ളാറ്റിൽ പോയതായി അറിഞ്ഞെന്ന് ബാലചന്ദ്ര കുമാർ, മഞ്ജു വഴങ്ങിയില്ല

ഖത്തറിലെ തന്റെ ജോലി നഷ്ടപ്പെട്ടതിന് പിന്നിൽ സിപിഎം നേതാവ് ആണെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ട് വിശദമായ അന്വേഷണം ആവശ്യപ്പെടുമെന്നും ദുർഗാദാസ് ശിശുപാലൻ വ്യക്തമാക്കി. ദുർഗാദാസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്: ' ഹിന്ദു ഉണർന്നാൽ ദേശം ഉണർന്നു. ഹിന്ദുവിൻ്റെ സാമ്പത്തികം ഗൾഫ് നാടുകളിൽ തകർത്തിട്ട് ഒരു PFI, SDPI ക്കാരനും നാട്ടിൽ എല്ലാ കപട മതേതരക്കാർക്കും പച്ച പരവതാനി വിരിക്കാമെന്ന് കരുതണ്ട.. നിൻ്റെ ഒക്കെ വ്യാപാര സ്ഥാപനങ്ങൾ ഹിന്ദുക്കളും ഇനി ബഹിഷ്കരിക്കും. നിനക്കൊക്കെ മൗന പിന്തുണ നൽകുന്ന ലീഗും ജമായത്ത് ഇസ്ളാമിയും ഇതിന് വില നൽകേണ്ടി വരും. കേന്ദ്ര സർക്കാർ PFlയെ നിരോധിക്കണം, ഖത്തറിലെ ഭാരത എംബസ്സി PFI സംഘടനയ്ക്ക് നൽകിയ അഫിലിയേഷൻ റദ്ധാക്കണം .

എംബസ്സിയുടെ കീഴിലെ ഇന്ത്യൻ കൾച്ചറൽ സെൻ്ററിൽ പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ട എന്നെ ഇന്ത്യൻ കൾച്ചറൽ സെൻ്റർ മുൻ പ്രസിഡൻറ് ഇൻകാസ് നേതാവ് മണികണ്ഠനും മുൻ വൈസ് പ്രസിഡൻ്റ് BJP ഖത്തർ പിന്തുണയോടെ അധികാരത്തിൽ കയറിയ വിനോദ് നായരും ഇപ്പോഴത്തെ പ്രസിഡൻ്റ് CPM നേതാവായ ബാബു രാജനും രാജ്യ വിരുദ്ധ ശക്തികളുമായി ചേർന്ന് ഖത്തറിലെ ജോലി നഷ്ടപ്പെടുത്താൻ ഉള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കേന്ദ്ര സർക്കാർ ഇടപെട്ട് വിശദമായ അന്വേഷണം ആവശ്യപ്പെടും.

43 വർഷത്തെ കൂട്ട്, വിവാഹ വാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും, അപൂർവ ചിത്രങ്ങൾ കാണാം

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam
  English summary
  Durgadas who made controversial remarks on nurses lost job, demands central government's enquiry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X