കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയുടെ വലിപ്പം കൂടി; പരമോന്നത കോടതിയുടെ അംഗീകാരം!! ടിറാനും സാനിഫറും, പ്രതിഷേധം...

സൗദി ഭരണകൂടം ഈ ദ്വീപുകള്‍ വിനോദ സഞ്ചാരത്തിനും വ്യാപാര ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുമെന്നാണ് വിവരം.

  • By Ashif
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയുടെ വലിപ്പം ഇനി അല്‍പ്പം കൂടും. രാജ്യത്തിന്റെ പരിധിയിലേക്ക് കുറച്ചു ഭൂമേഖല കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇതുസംബന്ധിച്ച തീരുമാനം നേരത്തെ എടുത്തിരുന്നെങ്കിലും പ്രതിഷേധം കാരണം അംഗീകാരം വൈകുകയായിരുന്നു. ഒടുവില്‍ വിഷയം കോടതിയില്‍ വരെ എത്തി. രണ്ട് വലിയ പ്രദേശങ്ങള്‍ സൗദിയോട് കൂട്ടിച്ചേര്‍ക്കുന്നതിന് ഉണ്ടായിരുന്ന എല്ലാ തടസങ്ങളും നീങ്ങിയിരിക്കുകയാണ്. കോടതി അംഗീകാരം നല്‍കിയതോടെ വിവാദ വിഷയത്തിന് അന്ത്യം കുറിക്കുകയാണ്. സൗദി ഭരണകൂടത്തിന് ഏറെ സന്തോഷം നല്‍കുന്നതും രാജ്യത്തിന്റെ പുരോഗതിക്ക് ഗുണകരമാകുന്നതുമാണ് കോടതി വിധി...

ചെങ്കടലിലെ ദ്വീപുകള്‍

ചെങ്കടലിലെ ദ്വീപുകള്‍

സൗദി അറേബ്യയ്ക്കും ഈജിപ്തിനുമിടയില്‍ ചെങ്കടലിലെ ദ്വീപുകളാണ് ഒടുവില്‍ സൗദിയോട് ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ഈജിപ്ത് സര്‍ക്കാര്‍ നേരത്തെ തീരുമാനം എടുത്തിരുന്നു. പക്ഷേ, പ്രതിഷേധക്കാര്‍ കോടതിയെ സമീപിച്ചതോടെയാണ് നടപടികള്‍ തടസപ്പെട്ടത്.

ടിറാന്‍, സനാഫിര്‍

ടിറാന്‍, സനാഫിര്‍

ടിറാന്‍, സനാഫിര്‍ എന്നീ ദ്വീപുകളാണ് ഈജിപ്ത് സൗദി അറേബ്യയ്ക്ക് വിട്ടുകൊടുത്തിരിക്കുന്നത്. തന്ത്രപ്രധാന മേഖലകളിലുള്ള ഈ ദ്വീപുകള്‍ സൗദിക്ക് കിട്ടുന്നത് ഏറെ ഗുണകരമാണ്. രാഷ്ട്രീയപരമായും ഈ പ്രദേശത്തിന് പ്രാധാന്യമുണ്ട്.

സൗദി രാജാവിന്റെ മുന്‍കൈയ്യെടുക്കല്‍

സൗദി രാജാവിന്റെ മുന്‍കൈയ്യെടുക്കല്‍

സൗദി രാജാവ് സല്‍മാന്‍ 2016ല്‍ ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോ സന്ദര്‍ശിച്ച വേളയിലാണ് ദ്വീപുകളുടെ കൈമാറ്റം സംബന്ധിച്ച് ധാരണയായത്. ആദ്യ പ്രഖ്യാപനവും അന്നായിരുന്നു. എന്തിനാണ് രണ്ട് തന്ത്രപ്രധാന മേഖലകള്‍ സൗദിക്ക് നല്‍കുന്നത് എന്നായിരുന്നു പ്രതിഷേധക്കാരുടെ ചോദ്യം.

നിക്ഷേപവും വായ്പയും

നിക്ഷേപവും വായ്പയും

അതിന് പിന്നീടാണ് വിശദീകരണം ലഭിച്ചത്. സൗദി അറേബ്യ ഈജിപ്തില്‍ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം നടത്തുന്നതിന് പകരമായിട്ടാണ് ഈജിപ്ത് രണ്ട് ദ്വീപുകള്‍ സൗദിക്ക് കൈമാറിയത്. നിക്ഷേപം മാത്രമല്ല, വായ്പയായും സൗദി കോടികള്‍ നല്‍കിയിരുന്നു.

വ്യാപക പ്രതിഷേധം

വ്യാപക പ്രതിഷേധം

കരാര്‍ യാഥാര്‍ഥ്യമായതോടെ പ്രതിഷേധം ശക്തിപ്പെട്ടു. ഈജിപ്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ചില സംഘങ്ങള്‍ കോടതിയില്‍ പരാതി നല്‍കി. രാജ്യത്തെ വിവിധ കോടതികളില്‍ പരാതികള്‍ വന്നു.

പരമാധികാരം പണയം വച്ചു

പരമാധികാരം പണയം വച്ചു

ഈജിപ്തിന്റെ പരമാധികാരം പണയം വയ്ക്കുന്നതിന് തുല്യമാണ് സര്‍ക്കാരിന്റെ നടപടിയെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഭരണഘടനാ ലംഘനമായും വ്യാഖ്യാനിക്കപ്പെട്ടു. രാജ്യത്തിന്റെ ഭൂപ്രദേശങ്ങള്‍ കൈമാറുന്നത് ഭരണഘടന വിലക്കിയതാണ്.

അപ്പീലില്‍ വിധി

അപ്പീലില്‍ വിധി

കീഴ്‌കോടതികള്‍ സര്‍ക്കാര്‍ നീക്കം തടഞ്ഞു. ഇതിനെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. അപ്പീലില്‍ കഴിഞ്ഞദിവസം ഈജിപ്ഷ്യന്‍ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു.

സൗദിക്ക് ആശ്വാസം

സൗദിക്ക് ആശ്വാസം

ദ്വീപുകള്‍ കൈമാറുന്നതിന് തടസമില്ല. കീഴ്‌ക്കോടതികളുടെ വിധികള്‍ സുപ്രീംകോടതി റദ്ദാക്കി. സര്‍ക്കാര്‍ തീരമാനത്തിന് അംഗീകാരവും നല്‍കി. ഇതോടെ ദ്വീപുകള്‍ സൗദി അറേബ്യയ്ക്ക് സ്വന്തമാകുമെന്ന് ഉറപ്പായി.

നടപടികള്‍ ഇങ്ങനെ

നടപടികള്‍ ഇങ്ങനെ

ഈജിപ്ഷ്യന്‍ പാര്‍ലമെന്റില്‍ കഴിഞ്ഞ ജൂണിലാണ് വിഷയം ചര്‍ച്ചയ്ക്ക് വന്നത്. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ദ്വീപുകള്‍ വിട്ടുകൊടുക്കാന്‍ ധാരണയാകുകയായിരുന്നു. ഒരാഴ്ച പിന്നിടുമ്പോള്‍ തന്നെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി അംഗീകരാവും നല്‍കി.

സൗദിയുടേതായിരുന്നു

സൗദിയുടേതായിരുന്നു

ദ്വീപുകള്‍ സൗദി അറേബ്യയുടേതായിരുന്നുവെന്നാണ് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ പറയുന്നത്. ഈജിപ്തിന് 1950കളില്‍ പാട്ടത്തിന് തന്നതായിരുന്നു. ഇത് തിരിച്ചു നല്‍കുക മാത്രമാണിപ്പോള്‍ ചെയ്തതെന്നും സര്‍ക്കാര്‍ അറിയിച്ചു.

സൗദിയുടെ ലക്ഷ്യം

സൗദിയുടെ ലക്ഷ്യം

സൗദി ഭരണകൂടം ഈ ദ്വീപുകള്‍ വിനോദ സഞ്ചാരത്തിനും വ്യാപാര ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുമെന്നാണ് വിവരം. ചെങ്കടല്‍ വഴി വിദേശരാജ്യങ്ങളിലേക്ക് സൗദിക്ക് കൂടുതല്‍ യാത്രാ സൗകര്യം ലഭിച്ചിരിക്കുകയാണിപ്പോള്‍. അതുകൊണ്ടുതന്നെ സൗദി സമ്പദ് വ്യവസ്ഥയ്ക്ക് വന്‍ നേട്ടമാകും ഈജിപ്ത് സുപ്രീംകോടതിയുടെ വിധി.

ബിന്‍ സല്‍മാന്‍ ഈജിപ്തിലേക്ക്

ബിന്‍ സല്‍മാന്‍ ഈജിപ്തിലേക്ക്

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈജിപ്തിലേക്ക് തന്റെ ആദ്യ വിദേശയാത്ര നടത്തുന്നതിന് തൊട്ടുമുമ്പാണ് സുപ്രീംകോടതി അനുകൂല വിധി പ്രഖ്യാപിച്ചത്. ബിന്‍ സല്‍മാന്റെ സന്ദര്‍ശനം ഈജിപ്ത് അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. നിര്‍ണായകമായ പല തീരുമാനങ്ങളുമുണ്ടാകുമെന്നാണ് വിവരം. സൗദിയുടെ എല്ലാ നടപടികള്‍ക്കും ഈജിപ്ത് പിന്തുണ നല്‍കാറുണ്ട്.

ഖത്തര്‍ അമീറിനെ തടവിലാക്കാന്‍ പദ്ധതി; ബദല്‍ സര്‍ക്കാര്‍ രൂപീകരിച്ചു, പിന്നില്‍ സൗദിയും യുഎഇയും!! ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്ഖത്തര്‍ അമീറിനെ തടവിലാക്കാന്‍ പദ്ധതി; ബദല്‍ സര്‍ക്കാര്‍ രൂപീകരിച്ചു, പിന്നില്‍ സൗദിയും യുഎഇയും!! ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

അമേരിക്കക്ക് മുട്ടന്‍ പണി കൊടുത്ത് സൗദി; ഒറ്റ തീരുമാനത്തില്‍ ലാഭം 57000 കോടി!! ഇനി സ്വന്തം കാര്യംഅമേരിക്കക്ക് മുട്ടന്‍ പണി കൊടുത്ത് സൗദി; ഒറ്റ തീരുമാനത്തില്‍ ലാഭം 57000 കോടി!! ഇനി സ്വന്തം കാര്യം

ഇടുക്കിയില്‍ മദ്യപിച്ച് പൂസായി വിദ്യാര്‍ഥികള്‍ അഴിഞ്ഞാടി; വിദ്യാര്‍ഥിനികളെ ശല്യം ചെയ്തു, സ്‌കൂളില്‍ ബഹളംഇടുക്കിയില്‍ മദ്യപിച്ച് പൂസായി വിദ്യാര്‍ഥികള്‍ അഴിഞ്ഞാടി; വിദ്യാര്‍ഥിനികളെ ശല്യം ചെയ്തു, സ്‌കൂളില്‍ ബഹളം

English summary
Egypt court upholds Tiran, Sanafir transfer to Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X