Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂര്‍ വിമാനത്താവളം സംരക്ഷിച്ച് നിര്‍ത്താന്‍ പ്രവസികള്‍ പ്രക്ഷോഭത്തിലേക്ക്

ദുബായ് : മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറവും കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന അനിക്ഷിത കാല സത്യാഗ്രഹ സമരം വിജയിപ്പിക്കുക, വിമാനത്താവളം ഇല്ലാതാക്കാനുള്ള നിഗൂഢ നീക്കത്തിനെതിരെ സംഘടിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രവാസികള്‍ പുതിയ കരിപ്പൂര്‍ വിമാനത്താവള സംരക്ഷണ സമിതി രൂപീകരിച്ചു.

റണ്‍വേ നവീകരണത്തിനെന്ന പേരില്‍ ഭാഗികമായി അടച്ചിട്ട കരിപ്പൂര്‍ വിമാനത്താവളം പതുക്കെപതുക്കെ തകര്‍ത്ത് ഇല്ലാതാക്കാനുള്ള ശ്രമങ്ങളുണ്ടെന്ന് പരക്കെ ആശങ്കയുണ്ട്. പുതിയ ഭൂമിയേറ്റെടുത്ത് റണ്‍വേ വികസിപ്പിച്ചാലല്ലാതെ ഇനി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തില്ല. കൂടാതെ വലിയ വിമാനങ്ങള്‍ ഇനിയൊരിക്കലും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറക്കില്ലെന്ന സൂചനയും എയര്‍പോര്‍ട് അതോറിറ്റി നല്‍കി തുടങ്ങിയിരിക്കുന്നു. പുതിയ സ്ഥലം ഏറ്റെടുക്കാന്‍ കേരള സര്‍ക്കാര്‍ ഒരു തരത്തിലുള്ള ശ്രമവും നടത്തുന്നില്ല.

karipur-airport

കരിപ്പൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഹജ്ജ് ഹൌസ് ഒഴിവാക്കി നെടുമ്പാശേരിയില്‍ സ്ഥിരം ഹജ്ജ് ഹൌസ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തുകയും ചെയ്തു. റണ്‍വേ നവീകരണം എന്ന് തുടങ്ങുമെന്ന കാര്യം ഇപ്പോഴും അധികൃതര്‍ വ്യക്തമാക്കുന്നുമില്ല. ഇതോടെ കരിപ്പൂര്‍ വിമാനത്താവളം ഏറ്റവും പരിതാപകരമായ സ്ഥിതിയിലേക്കാണ് പോകുന്നതെന്ന് വ്യക്തമായിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പ്രക്ഷോഭ പരിപാടികളുമായി പ്രവാസികളും കുടുംബങ്ങളും തെരുവിലിറങ്ങാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലെന്നു യോഗം വിലയിരുത്തി.

കരിപ്പൂര്‍ സംരക്ഷണം ഉറപ്പു വരുത്താന്‍ ഒരു സ്ഥിരം സമിതി രൂപീകരിച്ചു അഡ്വക്കറ്റ് സാജിദ് അബൂബക്കര്‍, എരോത്ത് റഫീഖ് എന്നിവരാണ് സമിതിയെ നയിക്കുക. എല്ലാ പ്രവസീ കൂട്ടായ്മകളോടും സപ്തംബര്‍ 8ലെ സമര പന്തലിലേക്കു നാട്ടിലുള്ള പ്രവാസീ കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച് സത്യാഗ്രഹ സമരം വന്‍ വിജയമാക്കാന്‍ യോഗം ആവശൃപ്പെട്ടു. അന്‍വര്‍ നഹ, ടി.പീ സുധീഷ്, സഹദ് പുറക്കാട്, ഇകെ പ്രദീപ്, ഫൈസല്‍ മലബാര്‍ ഗ്രൂപ്പ്, ഹാരീസ് നീലാമ്പറ, അബ്ദുള്‍കാദര്‍ പനക്കാട്, അഡ്വകറ്റ് ആഷിക്, ബി.എ നാസര്‍ തുടങ്ങി പ്രവാസീ പൊതുമണ്ഡലത്തിലുള്ള പ്രമുഖര്‍ സംസാരിച്ചു.

എം.കെ യൂസഫലി, ആസാദ് മൂപ്പന്‍, രവി പിള്ള തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി സമിതി വിപുലീകരിക്കാനും കൂടുതല്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാനും യോഗത്തില്‍ തീരുമാനമുണ്ടായി. അഡ്വകറ്റ് സാജിദ് അബൂബക്കര്‍ സ്വാഗതവും അന്‍സാരി നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+