കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി:സ്ത്രീകളുണ്ടാക്കുന്ന വാഹനാപകടങ്ങള്‍ വനിത പൊലീസ് അന്വേഷിക്കും

  • By Meera Balan
Google Oneindia Malayalam News

അബുദാബി: അബുദാബിയില്‍ സ്ത്രീകള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ അന്വേഷിയ്ക്കാനുള്ള ചുമതല ഇനി മുതല്‍ വനിത പൊലീസുകാര്‍ക്ക്. ഇതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. 24 മണിയ്ക്കൂറും പ്രവര്‍ത്തിയ്ക്കുന്ന വനിത പൊലീസ് സംഘമാണ് ഇനി സ്ത്രീകളുണ്ടാക്കുന്ന വാഹനാപകടങ്ങള്‍ കൈകാര്യം ചെയ്യുക.

മൂന്ന് ഷിഫ്റ്റുകളിലായാണ് ഇവര്‍ ജോലി ചെയ്യുക. അപകടങ്ങള്‍ ഉണ്ടാകുന്നതും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതും പുരുഷന്‍മാരാകുമ്പോള്‍ സ്ത്രീകള്‍ക്ക് മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. സ്ത്രീകളുടെ സ്വകാര്യത ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്തരം കേസുകള്‍ അന്വേഷിയ്ക്കുന്നതിന് വനിത പൊലീസുകാരെ ചുമതലപ്പെടുത്തിയിരിയ്ക്കുന്നത്.

Female Police Abudhabi

അപകടം നടക്കുമ്പോള്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന ഞെട്ടലും മാനസിക പിരിമുറുക്കവും കുറയ്ക്കുന്നതിന് വനിത ഓഫീസര്‍മാരുടെ സാന്നിദ്ധ്യം സഹായിക്കുമെന്ന് അധികൃതര്‍ പറയുന്നു. പ്രത്യേക വനിത പൊലീസ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൊലീസ് വിലയിരുത്തും.

അപകട വിവരം ലഭിച്ചാലുടന്‍ സ്ഥലത്തെത്താനും ആദ്യമൊഴി രേഖപ്പെടുത്താനും സൗകര്യം ഏര്‍പ്പെടുത്തും. അബുദാബിയിലെ അപകടങ്ങള്‍ക്ക് കാരണക്കാരാവുന്നതില്‍ ഏറെയും പുരുഷന്‍മാരാണെങ്കിലും സ്ത്രീകളുടെ എണ്ണവും വര്‍ധിച്ച് വരികയാണ്. അശ്രദ്ധയും വാഹനങ്ങള്‍ അകലം പാലിയ്ക്കാത്തുമാണ് അപകടത്തില്‍ പെടുന്നതിന് പ്രധാനകാരണം. എട്ട് മണിയ്ക്കൂര്‍ വീതമാണ് വനിതാ പൊലീസുകാരുടെ ജോലി സമയം

English summary
Female police officers to handle Abu Dhabi accidents involving women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X