ലോകത്തെ ആദ്യ സ്മാര്‍ട്ട് പോലീസ് സര്‍വീസ് സെന്റര്‍ ദുബായിയില്‍

  • Posted By:
Subscribe to Oneindia Malayalam

ദുബായി: പോലീസുകാരുടെ സഹായമില്ലാതെ സ്വന്തമായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ സ്മാര്‍ട്ട് പോലിസ് സര്‍വീസ് സെന്റര്‍ ദുബയില്‍ പ്രവര്‍ത്തനകം തുടങ്ങി. പോലിസ് സേവനങ്ങള്‍ എളുപ്പത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. സ്മാര്‍ട്ട് സര്‍വീസ് സെന്ററിന്റെ ഉദ്ഘാടനം ദുബയ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നിര്‍വഹിച്ചു.

മനുഷ്യരുടെ ഇടപെടലുകളില്ലാതെ സ്വന്തമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണിത്. കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക, ട്രാഫിക് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക, സാമൂഹിക സേവനങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളുള്‍പ്പെടെ 27 പ്രധാന സേവനങ്ങള്‍ ഇവിടെ നിന്ന് ലഭിക്കും. അതിനു പുറമെ 33 ചെറു സേവനങ്ങളും ഇവിടെ കിട്ടും. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട് പോലിസ് സര്‍വീസ് സെന്റര്‍ ജനങ്ങളുടെ സമയം ലാഭിക്കുന്നതോടൊപ്പം പോലിസ് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുവാനും ഉപകരിക്കും. പോലിസ് സ്‌റ്റേഷന്‍ അന്വേഷിച്ചു ചെല്ലാതെ ഈ സര്‍വീസ് സെന്ററുകളില്‍ ചെന്ന് പോലിസ് സേവനങ്ങള്‍ ലഭ്യമാക്കാമെന്നതാണ് ഇതിന്റെ സവിശേഷത.

dubai

ഇത്തരം സെന്ററുകള്‍ ദുബായിയുടെ റസിഡന്‍ഷ്യല്‍ ഏരിയകളും കച്ചവട കേന്ദ്രങ്ങളും അടക്കമുള്ള പ്രദേശങ്ങളില്‍ സ്ഥാപിക്കാന്‍ ശെയ്ഖ് മുഹമ്മദ് നിര്‍ദേശം നല്‍കി. അത് ജനങ്ങള്‍ക്ക് എളുപ്പത്തിലും വേഗത്തിലും പോലിസ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന് ദുബയ് പോലിസ് നടത്തുന്ന ഭാവനാപൂര്‍ണമായ ശ്രമങ്ങളെ ശെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു. ചടങ്ങില്‍ പോലിസ്-പൊതുസുരക്ഷാ ഡെപ്യൂട്ടി ചെയര്‍മാന്‍ ലഫ്. ജനറല്‍ ദഹി ഖല്‍ഫാന്‍, ദുബായ് പോലിസ് കമാന്റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അര്‍ മര്‍രി, മറ്റ് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
His Highness Shaikh Mohammad Bin Rashid Al Maktoum, Vice-President and Prime Minister of the UAE and Ruler of Dubai, on Saturday opened the world’s first smart police service centre at City Walk

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്