കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി തട്ടിപ്പ്; എന്തുചെയ്യണമെന്നറിയാതെ മുന്‍ പ്രവാസി

എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി തട്ടിപ്പ്; എന്തുചെയ്യണമെന്നറിയാതെ മുന്‍ പ്രവാസി

  • By Desk
Google Oneindia Malayalam News

ദുബായ്: പാകിസ്താന്‍ സ്വദേശിയായ മുന്‍ യുഎഇ പ്രവാസി സായിര്‍ മുഹമ്മദ് കഴിഞ്ഞ മാര്‍ച്ച് മുതല്‍ പെഷാവറിലാണ്. എന്നാല്‍ ഇദ്ദേഹത്തിനെതിരേ ഓരോ ദിവസവും പുതിയ പുതിയ കേസുകള്‍ ചാര്‍ജ് ചെയ്യപ്പെടുകയാണ് ദുബായില്‍. തന്റെ എമിറേറ്റ്‌സ് ഐഡിയുടെ വ്യാജന്‍ ഉപയോഗിച്ച് ആരോ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണ് ഇദ്ദേഹമിപ്പോള്‍.

കമല്‍ ഹാസന്‍റെ പാര്‍ട്ടി രൂപീകരണം നവംബറില്‍! വ്യക്തത നല്‍കി താരം, വെളിപ്പെടുത്തല്‍ മാസികയില്‍
2005ല്‍ യുഎഇയിലെത്തിയ മുഹമ്മദ് അവസാനമായി ജോലി ചെയ്തിരുന്ന സ്ഥാപനം 2016ല്‍ അടച്ചുപൂട്ടിയിരുന്നു. മറ്റുജോലികളൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിക്കാന്‍ തീരുമാനിച്ചതനുസരിച്ച് വിസ കാന്‍സല്‍ ചെയ്യാനായി എമിഗ്രേഷനില്‍ പോയപ്പോഴാണ് തട്ടിപ്പ് വിവരം ആദ്യമായി അറിയുന്നത്. താങ്കള്‍ക്കെതിരേ കേസുണ്ടെന്നായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ഇത്‌കേട്ട് ഞെട്ടിയ മുഹമ്മദ് കാര്യമന്വേഷിച്ചു. ഒരു കാര്‍ റെന്റല്‍ സ്ഥാപനത്തില്‍ നിന്ന് ജി 55 മെഴ്‌സിഡസ് കാര്‍ വാടകയ്‌ക്കെടുത്ത് പണം നല്‍കിയെന്നതായിരുന്നു പരാതി. മെഴ്‌സിഡസ് കാര്‍ ഏതാണെന്ന് പോലും തനിക്കറിയില്ലെന്ന് പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. അവസാനം പരാതി നല്‍കിയ കമ്പനി ഇയാളല്ല കാര്‍ വാടകയ്‌ക്കെടുത്തതെന്ന് സാക്ഷ്യപ്പെടുത്തിയതോടെയാണ് വിസ കാന്‍സല്‍ ചെയ്ത് നാട്ടിലേക്ക് തിരിക്കാനായത്.

uaee

പ്രശ്‌നം അവസാനിച്ചുവെന്ന് കരുതി നില്‍ക്കുമ്പോഴാണ് ആഗസ്തില്‍ മറ്റൊരു വിഷയമുണ്ടായത്. ഇദ്ദേഹത്തെ ആര്‍ക്കെങ്കിലും പരിചയമുണ്ടെങ്കില്‍ അറിയിക്കണമെന്നു കാണിച്ച് തന്റെ എമിറേറ്റ്‌സ് ഐഡി ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടിട്ടുണ്ടെന്ന കാര്യം ദുബായിലെ സുഹൃത്ത് വിളിച്ചറിയിക്കുകയായിരുന്നു. കാര്യമിതായിരുന്നു. ഏതാനും ദിവസം മുമ്പ് ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഈ എമിറൈറ്റ്‌സ് ഐഡിക്കാരന്‍ 27,000 ദിര്‍ഹം കടംവാങ്ങിയിട്ടുണ്ടെന്നും തിരികെ തരാമെന്ന് പറഞ്ഞ് മുങ്ങിയെന്നുമായിരുന്നു സന്ദേശം. കഴിഞ്ഞ മാര്‍ച്ച് മുതല്‍ പാകിസ്താനിലുള്ള താന്‍ എങ്ങനെയാണ് ആഗസ്തില്‍ ദുബായിലെത്തുകയെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഏതായാലും തന്റെ വ്യാജ ഐഡി കാര്‍ഡുമായി തട്ടിപ്പ് നടത്തുന്ന വ്യക്തിയോ സംഘമോ ഇപ്പോഴും സജീവമാണെന്ന കാര്യം അതോടെ ബോധ്യമാവുകയായിരുന്നു.

ഇതിനു ശേഷം ദുബായ് പോലിസിനെ ബന്ധപ്പെട്ടപ്പോഴാണ് തനിക്കെതിരേ കൂടുതല്‍ കേസുകള്‍ നിലവിലുണ്ടെന്ന വിവരം അറിയുന്നത്. രണ്ട് മാസം കൂടി വാലിഡിറ്റിയുള്ള തന്റെ കാര്‍ഡ് ഉപയോഗിച്ച് ഇനിയും എന്തൊക്കെ തട്ടിപ്പുകളാണ് നടക്കുകയെന്നോര്‍ത്ത് ഭീതിയിലാണ് ഈ 36കാരന്‍.

English summary
A bizarre case of “identity theft” has landed a former UAE resident in serious trouble. Pakistani Zair Mohammad claims copies of his Emirates ID are being brazenly used by unknown persons to rent cars and take loans in his name, even as he faces the legal implications
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X