കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി; ഓറിക്സിനെ വേട്ടയാടി കൊന്ന 4 പേര്‍ പിടിയില്‍

  • By Meera Balan
Google Oneindia Malayalam News

റിയാദ്: വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ പാര്‍പ്പിച്ചിട്ടുള്ള വനാതിര്‍ത്തിയില്‍ കടന്ന് ഓറിക്‌സ് മൃഗത്തെ വേട്ടയാടിയ നാല് സൗദിക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. മൃഗങ്ങള്‍ക്കായി ഒരുക്കിയ പ്രത്യേക സംരക്ഷണ മേഖലയില്‍ കടന്നാണ് പ്രതികള്‍ നായാട്ട് നടത്തിയത്. ഇവവരുടെ കാല്‍പ്പാടുകള്‍ റിസര്‍വ്വിനുള്ളില്‍ പതിഞ്ഞിട്ടുണ്ടായിരുന്നു.

വെളുത്ത നിറമുള്ള ഓറിക്‌സിനെയാണ് അക്രമികള്‍ കൊന്നത്. ഇവരുടെ കാല്‍പ്പാടുകളില്‍ നിന്നാണ് പ്രതികളെ കണ്ടെത്തിയത്. രാത്രി പെട്രോളിംഗ് നടത്തിയ പൊലീസുകാരാണ് ആയുധധാരികളായ ആളുകള്‍ സങ്കേതത്തിനുള്ളില്‍ കടന്ന കാര്യം മനസിലാക്കിയത്.

Oryx

മാന്‍വര്‍ഗത്തില്‍പ്പെടുന്ന വളവില്ലാത്ത കൊമ്പോടുകൂടിയ മൃഗമാണ് ഓറിക്‌സ്. ആഫ്രിയ്ക്ക, അറേബ്യന്‍ ഉപദ്വീപ് എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണുന്നത്. അറേബ്യന്‍ ഉപദ്വീപില്‍ കാണുന്ന സിമിറ്റര്‍ ഓറിക്‌സ് എന്ന വിഭാഗമാണ്. 1927 മുതല്‍ തന്നെ ഇവ വംശനാശം നേരിടുന്നു.

ഇവയുടെ പ്രജനനം വര്‍ദ്ധിപ്പിയ്ക്കുന്നതിനുമായി ഒട്ടേറെ നടപടികളാണ് വിവിധ രാജ്യങ്ങള്‍ ചെയ്യുന്നത്. ഖത്തര്‍, ബഹ്‌റൈന്‍, ഇസ്രായേല്‍, ജോര്‍ദാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ ഓറിക്‌സിന്റെ എണ്ണം വര്‍ദ്ധിപ്പിയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

English summary
Four Saudis held for killing Oryx inside reserve
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X